ഉപതിരഞ്ഞെടുപ്പ്: ജീവനക്കാർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകണം

Advertisement
Featured Image

സെപ്റ്റംബർ 28 ന് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പ്രസ്തുത വാർഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകണമെന്ന് ബന്ധപ്പെട്ട ഓഫീസ് മേലധികാരികൾക്ക് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ നിർദ്ദേശം നൽകി.

Advertisement

Related News