Sultan Bathery

ലഹരി വില്പനക്കാരെയും കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്

ബത്തേരി: ലഹരി വിൽപ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്. ജൂലൈയിൽ ജില്ലാതിർത്തിയായ കോട്ടൂരിൽ എം.ഡി.എം.എയുമായി സ്ഥിരം ലഹരി വില്പനക്കാരനെ പിടികൂടിയ സംഭവത്തിൽ ഒരാളെ കൂടി പോലീസ് വലയിലാക്കി. മേപ്പാടി, റിപ്പൺ 52, പുല്ലാട്ടിൽ വീട്ടിൽ, എം. ജെയ്‌സൽ(26)നെയാണ് അമ്പലവയൽ എസ്.ഐ ജെസ്വിൻ ജോയിയുടെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അമ്പലവയല്‍ പോലീസും ചേര്‍ന്ന് ഇയാളുടെ വീട്ടിൽ നിന്ന് പിടികൂടിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ വലിക്കുന്ന പൈപ്പ് കണ്ടെടുത്തു. ഇയാൾക്കെതിരെ കൽപ്പറ്റയിൽ ലഹരി കേസുണ്ട്.26.07.2026 ന് കോട്ടൂരിൽ നടത്തിയ പരിശോധനയിൽ 124.39 ഗ്രാം എം.ഡി.എം.എയുമായി കല്‍പ്പറ്റ, മുണ്ടേരി, താന്നിക്കല്‍ വീട്ടില്‍ വേണുഗോപാല്‍(35) പിടിയിലായ സംഭവത്തിലാണ് കൂടുതൽ അറസ്റ്റ്. അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയായ ഇയാളെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അമ്പലവയല്‍ പോലീസും ചേര്‍ന്നാണ് പിടികൂടിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാൾക്ക് എം.ഡി.എം.എ കൈമാറിയ ബത്തേരി, പള്ളിക്കണ്ടി, കല്ലുവയൽ, ജാസിം അലി (30)യെ 09.09.2026 ന് വൈകീട്ട് ബത്തേരിയിൽ വച്ച് അമ്പലവയൽ പോലീസ് പിടികൂടിയിരുന്നു. തുടർന്നാണ്, ലഹരി വാങ്ങാൻ പണം നൽകിയ ജെയ്‌സലിനെയും പോലീസ് വലയിലാക്കുന്നത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിക്കടത്ത്, വില്‍പ്പന, ഉപയോഗം എന്നിവ തടയുന്നതിനായി എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും ശക്തമായ പരിശോധന നടത്തിവരുന്നുണ്ട്. കൂടാതെ ലഹരിക്കേസിലുള്‍പ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നിയമനടപടികളും പോലീസ് സ്വീകരിച്ചു വരികയാണ്.

SULTAN BATHERY
News Image

ബത്തേരി ബീനാച്ചിയിൽ ട്രാവലർ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം വിദ്യാർഥികൾക്ക് പരിക്ക്

ബത്തേരി: ബീനാച്ചിക്ക് സമീപം ട്രാവലറും ലോറിയും കൂട്ടിയിടിച്ചുണ്ടായഅപകടത്തിൽ രണ്ടു പേർ മരിച്ചു. കർണാടക മാണ്ഡ്യ സർവകലാശാലയി ലെ പി.ജി വിദ്യാർഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ട്രാവലർ ഡ്രൈവർ കർണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂരു സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്. മൂന്നാറിലെ വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്ന തിനിടെ ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടെയായിരുന്നു അപകടം. 13 വിദ്യാ ർഥികളും പാചകക്കാരനും ഡ്രൈവറും ഉൾപ്പെടെ 15 പേരാണ് ട്രാവലറിലു ണ്ടായിരുന്നത്. ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ട്രാവലർ മറിയുകയായിരുന്നു.അപകടത്തിൽ വാഹനത്തിനുള്ളിൽ കുടു ങ്ങിയവരെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഇതിനായി വാഹനം വെട്ടിപ്പൊളിക്കേണ്ടിവന്നു. പരിക്കേറ്റ വരെ ഉടൻതന്നെ സമീപത്തെ വിവിധ ആശുപത്രികളിലെത്തിച്ച് ചികിത്സ നൽകി വരികയാണ്.

SULTAN BATHERY
News Image

ദേശീയപാത 54-ൽ വൻ വാഹനാപകടം; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

കൊളഗപ്പാറ: ദേശീയപാത 54-ൽ കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

SULTAN BATHERY
News Image
Advertisement

'മയങ്ങില്ല കേരളം - ഉണരുന്ന യുവത്വം': മൂലങ്കാവിൽ ലഹരിവിരുദ്ധ സംവാദ സദസ്സ് സംഘടിപ്പിച്ചു.

​മൂലങ്കാവ്: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയോടനുബന്ധിച്ച് എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ 'മയങ്ങില്ല കേരളം - ഉണരുന്ന യുവത്വം' ലഹരിവിരുദ്ധ സംവാദ സദസ്സ് സംഘടിപ്പിച്ചു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം ശക്തമാക്കുന്നതിനും യുവതലമുറയെ ക്രിയാത്മക വഴികളിലേക്ക് നയിക്കുന്നതിനും ലക്ഷ്യമിട്ട് സുൽത്താൻ ബത്തേരി മൂലങ്കാവ് സൗഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.​അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം.എ.സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം സംവാദ സദസ്സിന് നേതൃത്വം നൽകി.​ചടങ്ങിൽ അദ്ധ്യാപകരായ ടി.ആർ.ജലജ, കെ.എസ്.സുരേഷ്,വി.ആർ.മോഹനൻ,വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ഇ.വി.വിബിത,കെ.വി.സൂര്യ, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ തോമസ്,എം.എസ്. ദിനീഷ്,സൗഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ് എം.എം. സുജിത്,സെക്രട്ടറി വി.എം.മനൂപ് എന്നിവർ സംസാരിച്ചു.പ്രദേശത്തെ യുവാക്കളും നാട്ടുകാരും സദസ്സിൽ പങ്കെടുത്തു.

SULTAN BATHERY
News Image

വയനാട് ജില്ലാ അമേച്വർ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പ് നടത്തി.

സുൽത്താൻ ബത്തേരി: അമേച്വർ തായ്‌ക്വോണ്ടോ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 28-ാമത് വയനാട് ജില്ലാ അമേച്വർ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പ് സുൽത്താൻ ബത്തേരിയിലെ സെന്റ് ജോസഫ് ഓഡിറ്റോറിയത്തിൽ നടത്തി.ജില്ലയിലെ വിവിധ ക്ലബ്ബുകളിൽ നിന്നുള്ള കായികതാരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. തായ്‌ക്വോണ്ടോ അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി അൽബിൻ ജോൺസൺ സ്വാഗതം ആശംസിച്ചു. അസോസിയേഷൻ പ്രസിഡന്റ് മാസ്റ്റർ രാമചന്ദ്രൻ കെ. അധ്യക്ഷത വഹിച്ചു. ബത്തേരി രൂപതയുടെ മെയിൻ വികാരി ജനറലായ റൈറ്റ് റവ. മോൺസിഞ്ഞോർ സെബാസ്റ്റ്യൻ കീപ്പള്ളിൽ കോർ എപ്പിസ്കോപ്പ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.

SULTAN BATHERY
News Image

ലോക തപാൽ ദിനം ആചരിച്ചു

സുൽത്താൻ ബത്തേരി: സർവജന ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക തപാൽ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പതിവായി കത്തുകളുമായെത്തുന്ന പോസ്റ്റ്മാൻ ഷാജുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു.പ്രിൻസിപ്പൽ ദിലിൻ സത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പോസ്റ്റ്മാൻ ഷാജു ഉദ്ഘാടനം ചെയ്തു. തപാൽ സേവനങ്ങളുടെ ചരിത്രം, തപാൽ മേഖലയിലെ ആധുനിക സംവിധാനങ്ങൾ, തപാൽ വകുപ്പിന്റെ വൈവിധ്യവത്കരണം എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു.ചടങ്ങിൽ വൊളണ്ടിയർ ലീഡർ സാജിത ഷെറിൻ സ്വാഗതവും വൊളണ്ടിയർ ലീഡർ മുഹമ്മദ് സിനാൻ നന്ദിയും പറഞ്ഞു. മനോജ് സി.കെ., സിന്ധു ഡി.കെ., ആൽവിൻ എന്നിവർ ആശംസകൾ നേർന്നു. ദിനാചരണത്തിന്റെ ഭാഗമായി വൊളണ്ടിയർമാർ സ്റ്റാമ്പ് ശേഖരണ പ്രദർശനവും സംഘടിപ്പിച്ചു.തുടർന്ന് വിദ്യാർഥികൾ സുൽത്താൻ ബത്തേരി പോസ്റ്റ് ഓഫീസ് സന്ദർശിക്കുകയും സുഹൃത്തുക്കൾക്ക് സ്നേഹസന്ദേശങ്ങൾ ഉൾപ്പെടുത്തിയ കത്തുകൾ അയക്കുകയും ചെയ്തു. പോസ്റ്റ്മാസ്റ്ററുടെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ വിദ്യാർഥികൾക്ക് ഹൃദ്യമായ സ്വീകരണം നൽകി. തപാൽ ഓഫീസ് സേവനങ്ങളെക്കുറിച്ചും ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ മേഖലകളിലൊന്നായ തപാൽ വകുപ്പിലെ തൊഴിലവസരങ്ങളെക്കുറിച്ചും അധികൃതർ വിശദീകരിച്ചു. സന്ദർശനത്തിന്റെ ഭാഗമായി വളണ്ടിയർമാർ സർവജന എൻ.എസ്.എസ്. യൂണിറ്റിന്റെ ഉപഹാരം പോസ്റ്റ്മാസ്റ്റർക്ക് കൈമാറി.

SULTAN BATHERY
News Image

ദേശീയ സൈക്ലിംഗ് താരങ്ങൾക്ക് സ്വീകരണം നൽകി

ബത്തേരി : ഒഡീഷയിൽ വെച്ച് നടന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വിജയികളായി തിരിച്ചെത്തിയ സൈക്ലിംഗ് താരങ്ങൾക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി . അണ്ടർ 16 വിഭാഗത്തിൽ ഇരട്ട സ്വർണം നേടിയ മൈസ ബക്കർ , ജൂനിയർ മിക്സഡ് റിലേയിൽ മൂന്നാം സ്ഥാനം നേടിയ ഡെൽവിൻ ജോബിഷ് , അണ്ടർ 14 വിഭാഗത്തിൽ നാലാം സ്ഥാനം നേടിയ ഡിയോണ മേരി ജോബിഷ് , അണ്ടർ 16 വിഭാഗത്തിൽ അഞ്ചാം സ്ഥാനം നേടിയ അബീഷാ സിബി , ദേശീയ മത്സരത്തിൽ പങ്കെടുത്ത മറ്റ് താരങ്ങൾ എന്നിവർക്കാണ് സ്വീകരണം നൽകിയത് . ബത്തേരി മുനിസിപ്പൽ ചെയർ പേഴ്സൺ റസീന അബ്ദുൽ ഖാദർ ഉത്ഘാടനം ചെയ്തു . സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു . അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ, ഷിംജിത്ത് ദാമു , ടോം ജോസഫ്, സമീർ ചൂരിയൻ , സോളമൻ എൽ എ , സാജിദ് എൻ.സി ,മിഥുൻ വർഗീസ് , അർജുൻ തോമസ് എന്നിവർ സംസാരിച്ചു

SULTAN BATHERY
News Image

ദേശീയ സൈക്ലിംഗ് താരങ്ങൾക്ക് സ്വീകരണം നൽകി

ബത്തേരി : ഒഡീഷയിൽ വെച്ച് നടന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വിജയികളായി തിരിച്ചെത്തിയ സൈക്ലിംഗ് താരങ്ങൾക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി . അണ്ടർ 16 വിഭാഗത്തിൽ ഇരട്ട സ്വർണം നേടിയ മൈസ ബക്കർ , ജൂനിയർ മിക്സഡ് റിലേയിൽ മൂന്നാം സ്ഥാനം നേടിയ ഡെൽവിൻ ജോബിഷ് , അണ്ടർ 14 വിഭാഗത്തിൽ നാലാം സ്ഥാനം നേടിയ ഡിയോണ മേരി ജോബിഷ് , അണ്ടർ 16 വിഭാഗത്തിൽ അഞ്ചാം സ്ഥാനം നേടിയ അബീഷാ സിബി , ദേശീയ മത്സരത്തിൽ പങ്കെടുത്ത മറ്റ് താരങ്ങൾ എന്നിവർക്കാണ് സ്വീകരണം നൽകിയത് . ബത്തേരി മുനിസിപ്പൽ ചെയർ പേഴ്സൺ റസീന അബ്ദുൽ ഖാദർ ഉത്ഘാടനം ചെയ്തു . സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു . അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ, ഷിംജിത്ത് ദാമു , ടോം ജോസഫ്, സമീർ ചൂരിയൻ , സോളമൻ എൽ എ , സാജിദ് എൻ.സി ,മിഥുൻ വർഗീസ് , അർജുൻ തോമസ് എന്നിവർ സംസാരിച്ചു

SULTAN BATHERY
News Image

നമ്പീശൻ കവലയിൽ നിയന്ത്രണംവിട്ട കാർ മറിഞ്ഞ് യുവാവിന് പരിക്ക്

ബീനാച്ചി പനമരം റൂട്ടിൽ നമ്പീശൻ കവലയിൽ വൈകിട്ട് 4 മണിയോടെയാണ് അപകടം. നമ്പീശൻ കവല സ്വദേശി ജെയ്മോനാണ് പരിക്കേറ്റത്. ഇയാളെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

SULTAN BATHERY
News Image

ശ്രേയസ് ദിനം, അധ്യാപക ദിനം,ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.

ചുള്ളിയോട് :ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ചുള്ളിയോട് യൂണിറ്റിൽ പ്രസിഡന്റ്‌ ഒ.ജെ. ബേബി ശ്രേയസ് പതാക ഉയർത്തി.അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ആനീസ് ടീച്ചറെ ഷാൾ അണിയിച്ച് ആദരിച്ചു. ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് അമ്പലവയൽ പോലീസ് സ്റ്റേഷനിലെ സനൽ സാർ നേതൃത്വം നൽകി.ലിസി രാജു,ഉഷ ഷാജു,ഷൈജ ശശിധരൻ എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image

ശ്രേയസ് ദിനാചരണവും,പച്ചക്കറി തൈകളുടെ വിതരണവും നടത്തി.

പാമ്പള : ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി പാമ്പള യൂണിറ്റിൽ ഡയറക്ടർ ഫാ.ഡാനിയേൽ കടകംപള്ളിൽ ശ്രേയസ് പതാക ഉയർത്തുകയും,പച്ചക്കറി തൈകളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ സാമുവേൽ അബ്രഹാം അധ്യക്ഷത വഹിച്ചു. സെൻട്രൽ പ്രൊജക്റ്റ്‌ മാനേജർ കെ. പി.ഷാജി മുഖ്യസന്ദേശം നൽകി.ശ്രേയസ് പ്രവർത്തനങ്ങളെക്കുറിച്ച് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.വിശദീകരിച്ചു."മാനസികാരോഗ്യം" എന്ന വിഷയത്തിൽ സെൻട്രൽ കോർഡിനേറ്റർ ആതിര ക്ലാസ് എടുത്തു.സെൻട്രൽ കോർഡിനേറ്റർ മഞ്ജു, സി ഡി ഒ സുനി ജോബി,ജിൻസി എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image

‘പുനർജനി’ NSS മിനി ക്യാമ്പിന് സമാപനമായി

സുൽത്താൻ ബത്തേരി: ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ ‘പുനർജനി – മിനി ക്യാമ്പ് 2026’ എന്ന പേരിൽ ഒക്ടോബർ 1, 2 തീയതികളിൽ സംഘടിപ്പിച്ച ദ്വിദിന മിനി ക്യാമ്പിന് സമാപനം. “Not Me, But You” എന്ന NSS ആപ്തവാക്യം ഉയർത്തിപ്പിടിച്ച് സേവന-സാമൂഹിക പ്രതിബദ്ധതയ്ക്ക് പ്രാധാന്യം നൽകിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ഒക്ടോബർ 1ന് വൈകിട്ട് 4.30ന് രജിസ്ട്രേഷനോടെയാണ് ക്യാമ്പിന് തുടക്കമായത്. വൈകിട്ട് 5ന് നടന്ന ഉദ്ഘാടന സമ്മേളനം സുൽത്താൻ ബത്തേരി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിഫാനത്ത് വി.കെ. ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് അനീഷ് എൻ.സി. അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ദിലിൻ സത്യനാഥ്, NSS പ്രോഗ്രാം ഓഫീസർ സൗമ്യ പി. കുര്യൻ, അധ്യാപകർ, NSS വളണ്ടിയർമാർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.തുടർന്ന് ‘എന്നിലെ ഗാന്ധി’ റാലി, സമത്വജ്വാല, വിവിധ ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. വിദ്യാർഥികളുടെ നേതൃത്വത്തിൽ വൈകുന്നേരം മുതൽ രാത്രി വരെ വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറി.രണ്ടാം ദിവസം രാവിലെ വ്യായാമം, യോഗ എന്നിവയോടെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് ജെൻഡർ പാർലമെന്റിന്റെ ഭാഗമായി ഡിബേറ്റ് സംഘടിപ്പിച്ചു. പ്രഭാതഭക്ഷണത്തിനുശേഷം ‘തപോവനം’ അഗതിമന്ദിരം സന്ദർശിച്ച NSS വളണ്ടിയർമാർ അന്തേവാസികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. സ്ത്രീധനത്തിനെതിരെ ഗൃഹദർശനവും ‘സമദർശനം – സർവേ’യും നടത്തി.കൂട്ടായ പ്രവർത്തനങ്ങളിലൂടെയും ചർച്ചകളിലൂടെയും വിദ്യാർഥികളിൽ നേതൃത്വപാടവം, സഹകരണ മനോഭാവം, സാമൂഹിക ഉത്തരവാദിത്തം എന്നിവ വളർത്തുന്നതിനും ക്യാമ്പ് വേദിയായി.ഉച്ചഭക്ഷണത്തിനുശേഷം ക്യാമ്പ് റിവ്യൂ നടത്തി. രണ്ട് ദിവസത്തെ പ്രവർത്തനങ്ങളും അനുഭവങ്ങളും വിലയിരുത്തിയശേഷം വൈകിട്ട് 3.30ന് സമാപന സമ്മേളനവും പതാക താഴ്ത്തലും നടന്നു.സേവന മനോഭാവവും സാമൂഹിക പ്രതിബദ്ധതയും വിദ്യാർഥികളിൽ വളർത്തിയെടുക്കുന്നതിനായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിച്ച ‘പുനർജനി’ NSS മിനി ക്യാമ്പ് ശ്രദ്ധേയമായി.

SULTAN BATHERY
News Image

ശ്രേയസ് ദിനാചരണം സംഘടിപ്പിച്ചു.

മലങ്കര :ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി മലങ്കര യൂണിറ്റിൽ ഡയറക്ടർ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ശ്രേയസ് പതാക ഉയർത്തി.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.സെൻട്രൽ പ്രോഗ്രാം ഓഫീസർ ജിലി ജോർജ് ക്ലാസ് എടുത്തു. യൂണിറ്റ് വൈസ് പ്രസിഡന്റ്‌ സുപ്രഭ വിജയൻ അധ്യക്ഷത വഹിച്ചു.മുൻ മേഖല കോർഡിനേറ്റർ ജോയി ഓലിക്കൽ,സെൻട്രൽ,മേഖല പ്രോഗ്രാം ഓഫീസർമാർ, യൂണിറ്റിന്റെ ആദ്യകാല പ്രസിഡന്റ് വർക്കി,സി ഡി ഒ സാബു പി. വി.എന്നിവരെ ഷാൾ അണിയിച്ച് ആദരിച്ചു.യൂണിറ്റ് സെക്രട്ടറി ഷീജ മനു നന്ദി പറഞ്ഞു.മധുര പലഹാര വിതരണത്തോടെ പരിപാടികൾ സമാപിച്ചു.

SULTAN BATHERY
News Image

ശ്രേയസ് ദിനാചരണം നടത്തി.

മൂലങ്കാവ് :-ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി മൂലങ്കാവ് യൂണിറ്റിൽ ഡയറക്ടർ ഫാ.ബെന്നി പനച്ചിപ്പറമ്പിൽ ശ്രേയസ് പതാക ഉയർത്തി.യൂണിറ്റ് പ്രസിഡന്റ്‌ അനീഷ് അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.ഓപ്പറേഷൻ തൂഫാൻ പരിപാടിയുടെ ഭാഗമായുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് കൽപ്പറ്റ സിവിൽ പോലീസ് ഓഫീസർ ഫൗസിയ നേതൃത്വം നൽകി.അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി മോളി ടീച്ചറെ ആദരിച്ചു.സി ഡി ഒ മാരായ വത്സ ജോസ്,പുഷ്പലത,കദീജ എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image

ശ്രേയസ് ദിനാചരണം സംഘടിപ്പിച്ചു

മലവയൽ : ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി മലവയൽ യൂണിറ്റിൽ ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ശ്രേയസ് പതാക ഉയർത്തി.യൂണിറ്റ് പ്രസിഡന്റ്‌ മിനി അധ്യക്ഷത വഹിച്ചു. അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി യൂണിറ്റ് സെക്രട്ടറി കൂടിയായ ദീപ്തി ടീച്ചറെ ആദരിച്ചു.കരുതൽ പദ്ധതിയുടെ ഭാഗമായി രോഗി സന്ദർശനം നടത്തി,ചികിത്സാ സഹായം നൽകി.സി ഡി ഒ മാരായ വിനി ബാലൻ,ദിവ്യ പ്രകാശൻ എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം ; യുവാവിന് തടവും പിഴയും

ബത്തേരി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുവാവിന് 2 വർഷത്തെ തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുൽപ്പള്ളി റെയിൻബോ നഗർ, പറോട്ടിയിൽ വീട്ടിൽ പി.എ സുജിത്തി(44) നെയാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.ആർ സുനിൽകുമാർ ശിക്ഷിച്ചത്. 2021 ഡിസംബറിലാണ് ഇയാൾ കുട്ടിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയത്. അന്നത്തെ പുൽപ്പള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന കെ.എസ് ജിതേഷ് ആണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കറ്റ് ഓമന വർഗീസ് ഹാജരായി.

SULTAN BATHERY
News Image

ശ്രേയസ് ദിനാചരണം നടത്തി

ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി നമ്പ്യാർകുന്ന് യൂണിറ്റിൽ ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ശ്രേയസ് പതാക ഉയർത്തി.യൂണിറ്റ് പ്രസിഡന്റ്‌ മോളമ്മ ബാബു അധ്യക്ഷത വഹിച്ചു.അധ്യാപക ദിനാചാരണത്തിന്റെ ഭാഗമായി നമ്പ്യാർകുന്ന് ജി.എൽ.പി.സ്കൂളിലെ പ്രധാന അധ്യാപകൻ ബാബു സാറിനെ മെമെന്റോ നൽകി ആദരിച്ചു.വയനാട് ജില്ലാതല ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 80 കിലോ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ പൊൻപുലരി ബാലജ്യോതി അംഗം ഇശാൽ രാജിനെയും മെമെന്റോ നൽകി ആദരിച്ചു.സി ഡി ഒ മാരായ കെ. പി.വിജയൻ,രാധാ പ്രസാദ് എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image

ബത്തേരിയിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് 16-കാരന് പരിക്ക്

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി മൂലംകാവ് 64-ൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് കൗമാരക്കാരന് സാരമായി പരിക്കേറ്റു. കല്ലൂർ പുത്തൻചിറ വീട്ടിൽ മുഹമ്മദ് അഫർ (16) എന്ന വിദ്യാർത്ഥിക്കാണ് അപകടത്തിൽ പരിക്കേറ്റത്.ഞായറാഴ്ച രാവിലെ 10.30-ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക്തെറിച്ചുവീണ അഫറിനെ നാട്ടുകാരും യാത്രക്കാരും ചേർന്ന് ഉടൻതന്നെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

SULTAN BATHERY
News Image

തൊണ്ടിമുതൽ മോഷണകേസ് ;ഹാൻസ് കണ്ടെത്തി

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ നിരോധിത പുകയില ഉൽപ്പന്നങ്ങൾ (ഹാൻസ്) ചാക്കുകൾ മോഷണം പോയ സംഭവത്തിൽ നിർണായക പുരോഗതി. മോഷ്ടിക്കപ്പെട്ട ഹാൻസ് ചാക്കുകൾ പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. കേസിൽ അറസ്റ്റിലായ സിവിൽ പോലീസ് ഓഫീസർ സബിത്തുമായി നടത്തിയ തെളിവെടുപ്പിലാണ് സ്റ്റേഷനിൽ നിന്നും വെറും 500 മീറ്റർ മാത്രം അകലെയുള്ള പോലീസ് ക്വാർട്ടേഴ്സിൽ ഒളിപ്പിച്ചനിലയിൽ ഇവ കണ്ടെത്തിയത്.കേസ് രജിസ്റ്റർ ചെയ്തതിന്റെ തൊട്ടടുത്ത ദിവസം പുലർച്ചെയാണ് ഹാൻസ് ചാക്കുകൾ സബിത്ത്ക്വാർട്ടേഴ്സിലെത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇതിനു മുൻപ് കൽപ്പറ്റയിലെ രഹസ്യകേന്ദ്രത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്. സ്റ്റേഷനിൽ നിന്ന് ഹാൻസ് ചാക്കുകൾ പുറത്തെത്തിച്ചത് സബിത്ത് ഒറ്റയ്ക്കാണെങ്കിലും, തൊണ്ടിമുതൽ കടത്തുന്നതിനും ഒളിപ്പിക്കുന്നതിനും പുറത്തുനിന്ന് ഇയാൾക്ക് മറ്റ് ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.സംഭവത്തിൽ സബിത്തിനെതിരായ നിർണായക സി.സി.ടി.വി ദൃശ്യങ്ങളും സാക്ഷിമൊഴികളും പോലീസിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തിയതായും പോലീസ്സ്ഥിരീകരിച്ചു. സബിത്തിന് ലഭിച്ച ബാഹ്യസഹായങ്ങളെക്കുറിച്ചും ഇതിനു പിന്നിലെ ശൃംഖലയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കസ്റ്റഡി കാലാവധി പൂർത്തിയായ സബിത്തിനെയും കണ്ടെടുത്ത തൊണ്ടിമുതലുകളെയും കോടതിയിൽ ഹാജരാക്കി.

SULTAN BATHERY
News Image

ഹൃദയപരിചരണ ബോധവൽക്കരണ ക്ലാസും BLS ട്രെയിനിങ്ങും സംഘടിപ്പിച്ചു.

സുൽത്താൻ ബത്തേരി: ലോക ഹൃദയദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി നഗരസഭയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും സംയുക്തമായി ഹൃദയപരിചരണ ബോധവൽക്കരണ ക്ലാസ്, സൗജന്യ കാർഡിയോളജി ക്യാമ്പ്, BLS പരിശീലനം എന്നിവ സംഘടിപ്പിച്ചു.നഗരസഭാ ചെയർപേഴ്സൺ റസീന അബ്ദുൽ കാദർ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രമോദ് കെ. എസ്. അധ്യക്ഷത വഹിച്ചു. ഹൃദയപരിചരണത്തെക്കുറിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗം മേധാവി ഡോ. ചെറിയാൻ അക്കരപ്പറ്റി ബോധവൽക്കരണ ക്ലാസ് നടത്തി.ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ നൗഷാദ്,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിഫാനത്ത്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷംഷാദ് പി., കൗൺസിലർ മൊയ്തു എന്നിവർ സംസാരിച്ചു.സൗജന്യ ക്യാമ്പിൽ ഡോ. ചെറിയാൻ അക്കരപ്പറ്റിയും പ്രൊഫ. ഡോ. അരുൺ വർഗീസും രോഗികളെ പരിശോധിച്ചു. BLS പരിശീലനത്തിന് ശ്രീ. ഷാമിൽ പള്ളിയാൽ നേതൃത്വം നൽകി.

SULTAN BATHERY
News Image

വയനാടിനെ ആയുർവേദ കേന്ദ്രമാക്കാൻ പ്രവർത്തനം ഊർജിതമാക്കും: എം.എൽ.എ ഐ.സി ബാലകൃഷ്ണൻ

വയനാടിന്റെ സവിശേഷമായ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി ജില്ലയെ ഒരു പ്രധാന ആയുർവേദ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് എം.എൽ.എ ഐ.സി ബാലകൃഷ്ണൻ പറഞ്ഞു. വയനാട് ജില്ലാ ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ “ആരോഗ്യപൂർണ്ണമായ നാളേയ്ക്കായി ആയുർവേദം” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച 11-മത് ആയുർവേദ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ കാലാവസ്ഥയും പ്രകൃതി വിഭവങ്ങളും ഔഷധസസ്യ കൃഷിക്ക് ഏറെ അനുയോജ്യമാണ്. ഔഷധസസ്യ കൃഷി വ്യാപകമാക്കുന്നതിനൊപ്പം കർഷകർക്ക് പുതിയ വരുമാന മാർഗങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും. ജില്ലയിൽ ഒരു പുതിയ ആയുർവേദ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനുള്ള സാധ്യതകളും ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്ന് എം.എൽ.എ പറഞ്ഞു. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും ടൂറിസം സാധ്യതകളും ആയുർവേദ മേഖലയുമായി കൂട്ടിയിണക്കാനാകും. ആയുർവേദ ചികിത്സ, വെൽനെസ്, പ്രകൃതി ചികിത്സ, ഔഷധസസ്യാധിഷ്ഠിത ടൂറിസം തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ച് വയനാടിനെ ദേശീയതലത്തിൽ ശ്രദ്ധേയമായ ആയുർവേദ–വെൽനെസ് കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും എം.എൽ.എ പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലയിൽ മികച്ച സംഭാവനകൾ നൽകിയ ഡോ. ഇ കുമാരൻ നമ്പൂതിരി, ഡോ. കെ പത്മനാഭൻ, ഡോ. വി സത്യാനന്ദനൻനായർ, ഡോ. എൻ ഗോവിന്ദൻ നായർ, ഡോ. കെ.എസ് സുരേന്ദ്ര മോഹൻ എന്നിവരെ ആദരിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.പി ബിനോയ് ആയുർവേദ സന്ദേശം നൽകി. റീൽസ് കോംപറ്റീഷൻ വിജയികൾ ക്ക് സമ്മാനങ്ങൾ നൽകി. ആരോഗ്യവും ആയുർവേദത്തിന്റെ സമഗ്രസാധ്യതകളും എന്ന വിഷയത്തിൽ ഗവ. ആയുർവേദ ഡിസ്പെൻസറി മാത്തൂർ മെഡിക്കൽ ഓഫീസറായ ഡോ. എ ഷാബു സെമിനാർ നയിച്ചു. ഡബ്ള്യു.എം. ഒ ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ. എസ് എസ് യൂണിറ്റ് വിദ്യാർത്ഥികൾക്കായി ഉണർവ്വോടെ യൗവനം എന്ന വിഷയത്തിൽ നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർ ഡോ.ആര്യ എസ് ക്ലാസെടുത്തു.വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജാബർ പാലക്കൽ, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദു നാസർ, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി യൂസഫ്, കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സി. സി രജിത, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ്, മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കേശവൻ, നെൻമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഗംഗാധരൻ, നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ജയ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ അസ്മ, തരിയോട് പഞ്ചായത്ത് പ്രസിഡന്റ് സൂസി കെ ബാബു, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുപ്രകാശ്, മുള്ളംകൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി ബാബു, മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി രഞ്ജിത്, ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ അച്ചാമ്മ ലെനു തോമസ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ഡോ. ഫാത്തിമത്ത് സുഹ്‌റ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ ജി രഞ്ജിത്ത്, ജില്ലാ മെഡിക്കൽ ഓഫീസ് ഭാരതീയ ചികിത്സാ വകുപ്പ് സീനിയർ സൂപ്രണ്ട് എം.എസ് വിനോദ്,  ഭാരതീയ ചികിത്സാ വകുപ്പ് റിട്ട. ഡയറക്ടർ അനിതാജേക്കബ് എന്നിവർ പങ്കെടുത്തു.

SULTAN BATHERY
News Image

ശ്രേയസ് ദിനാചരണം നടത്തി

ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസിന്റെ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ബഡേരി യൂണിറ്റിൽ ഡയറക്ടർ ഫാ.ഡാനിയേൽ കടകംപള്ളിൽ ശ്രേയസ് പതാക ഉയർത്തി.യൂണിറ്റ് പ്രസിഡന്റ്‌ തങ്കച്ചൻ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.ചടങ്ങിൽ റോയൽ10,ഇതൾ സ്വാശ്രയ സംഘങ്ങളുടെ സഹകരണത്തോടെ നിർധന രോഗിക്ക് ചികിത്സാ സഹായം കൈമാറി.അധ്യാപക ദിനാചരണ ത്തിന്റെ ഭാഗമായി സ്വാശ്രയ സംഘ അംഗങ്ങളായ അധ്യാപകരെ മെമെന്റോ നൽകി ആദരിച്ചു.സിഡിഒ ബിന്ദു വിൽ‌സൺ,സെക്രട്ടറി ജിനി രഞ്ജു എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image

ഡ്രൈ ഡേയിൽ വിൽപ്പനയ്‌ക്കായി സൂക്ഷിച്ച 38 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പ്രത്യേക പരിശോധനയിൽ ഡ്രൈ ഡേയിൽ വിൽപ്പനയ്‌ക്കായി സൂക്ഷിച്ച 38 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി താലൂക്കിലെ കുപ്പാടി വില്ലേജിൽ അർമാട് ഭാഗത്ത് റാത്തപ്പിള്ളിൽ വീട്ടിൽ അഗസ്റ്റിന്റെ മകൻ എമിൽ അഗസ്റ്റിനെ (44) അറസ്റ്റ് ചെയ്ത് അബ്കാരി കേസ് എടുത്തു.

SULTAN BATHERY
News Image

ശ്രേയസ് ദിനാചരണം സംഘടിപ്പിച്ചു.

കൊളഗപ്പാറ :ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി കൊളഗപ്പാറ യൂണിറ്റിൽ യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ കവിയിൽ ശ്രേയസ് പതാക ഉയർത്തി.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.സെൻട്രൽ പ്രോഗ്രാം ഓഫീസർ ജിലി ജോർജ് ക്ലാസ് എടുത്തു.യൂണിറ്റിന്റെ ആദ്യകാല പ്രവർത്തകയായിരുന്ന സാറാമ്മയെ ഷാൾ അണിയിച്ച് ആദരിച്ച് ഉപഹാരം നൽകി.സെൻട്രൽ,മേഖല പ്രോഗ്രാം ഓഫീസർമാർ, യൂണിറ്റ് സി ഡി ഒ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.ഷാജി ടി.പി., സിനി ഷാജി,സോഫി ഷിജു,ലിസി എന്നിവർ സംസാരിച്ചു.മധുര പലഹാര വിതരണത്തോടെ പരിപാടികൾ സമാപിച്ചു.

SULTAN BATHERY
News Image

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം പൊലീസുകാരൻ സബിത്ത് 14 ദിവസം റിമാൻഡിൽ

സുല്‍ത്താൻ ബത്തേരി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഹാൻസ് കാണാതായ കേസില്‍ അറസ്റ്റിലായ പൊലീസുകാരൻ സബിത്തിനെ റിമാൻഡ് ചെയ്തു.14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. സബിത്തിനെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി. കേസില്‍ സബിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് നാളെ അപേക്ഷ നല്‍കും.സ്റ്റേഷനില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഹാൻസ് കാണാതായതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.എന്നാല്‍ സബിത്തിന് സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്. തുടർന്ന് സബിത്ത് ഒളിവില്‍ പോയിരുന്നു. പിന്നീട് എറണാകുളം കളമശ്ശേരിയില്‍ നിന്നാണ് സബിത്തിനെ പൊലീസ് പിടികൂടിയത്.അതേസമയം, കേസില്‍ സബിത്തിനെ ബലിയാടാക്കുകയാണെന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും സബിത്തിന്റെ അഭിഭാഷകൻ അമല്‍ജിത്ത് ആരോപിച്ചു. ഹാൻസ് ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ രൂക്ഷഗന്ധം കാരണം അവ മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെക്കുക മാത്രമാണ് സബിത്ത് ചെയ്തതെന്നാണ് അഭിഭാഷകന്റെ വാദം.

SULTAN BATHERY
News Image

ബത്തേരി സ്റ്റേഷനിലെ ഹാൻസ് മോഷണം:പ്രതിയായ പോലീസുകാരൻ

കേസിൽ പ്രതിയായ ശേഷം ഒളിവിൽ പോയ സീനിയർ സിവിൽ പോലീസ് ഓഫീസർ (ഗ്രേഡ്) സബിത്തിനെയാണ് എറണാകുളത്ത് നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.ബത്തേരി ഡിവൈഎസ്പി എം.എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസം സബിത്ത് ഒളിവിൽ പോകാനുപയോഗിച്ച കാർ മലപ്പുറത്ത് നിന്നും കസ്റ്റഡിയിലെടു ത്തിരുന്നു.ബത്തേരി പോലീസ് സ്‌റ്റേഷൻ പരിസരത്തെ തൊണ്ടിമുതൽ റൂമിൽ സൂക്ഷിച്ച ഏഴ് ചാക്ക് ഹാൻസാണ് ഇദ്ദേഹം മോഷ്ടിച്ചത്.

SULTAN BATHERY
News Image

ബത്തേരി ദൊട്ടപ്പൻകുളത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക്

സുൽത്താൻ ബത്തേരി:ദൊട്ടപ്പൻകുളത്ത്വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക്.ബൈക്ക് യാത്രികനായ കോടഞ്ചേരി സ്വദേശി ജിയോയ്ക്ക് ആണ് പരിക്കേറ്റത്ഇന്ന് രാവിലെ 8:40 ഓടെയാണ് സംഭവം. കൽപ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് പുറകിലുണ്ടായിരുന്ന ബൈക്ക് കാറിൽ ഇടിക്കുകയും പിന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് ബൈക്കിൽ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ ജിയോയെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

SULTAN BATHERY
News Image

ബത്തേരി പോലീസ് സ്റ്റേഷനിൽ കൂട്ടസ്ഥലമാറ്റം: 21 ഉദ്യോഗസ്ഥർക്ക് നടപടി

ബത്തേരി: നിരോധിത പുകയില ഉൽപന്നങ്ങൾ അടങ്ങിയ 7 ചാക്ക് ലഹരി വസ്‌തുക്കളടങ്ങിയ തൊണ്ടിമുതൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ മോഷ്ടിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് 21 പേരെ സ്ഥലം മാറ്റി. ഒരു അസിസ്റ്റൻൻ്റ് സബ് ഇൻസ്പെക്ടറെ അടക്കമാണ് സ്ഥലം മാറ്റിയത്.ജില്ലാ പൊലീസ് മേധാവിയുടേതാണു നടപടി.മികച്ച സ്റ്റേഷനെന്നു പേരുണ്ടായിരുന്ന ബത്തേരി പൊലീസിനു തൊണ്ടി മോഷണം നാണക്കേടായതോടെയാണു നടപടി.ആകെ അൻപതിലധികം പൊലീസ് ഉദ്യോഗസ്ഥരുള്ള സ്റ്റേഷനിൽ നിന്നാണു പകുതിയോളം പേരെ മാറ്റിയത്.ഇവരെ കൂടാതെ എസ്ഐയെ രണ്ടു ദിവസം മുൻപു സ്ഥലം മാറ്റിയിരുന്നു. തൊണ്ടിമുതൽ മോഷണക്കേസിലെ പ്രതി ടി. സബിത്തിനെ അറസ്റ്റ് ചെയ്യാനായിട്ടില്ല.

SULTAN BATHERY
News Image

മാളുകളിലും തിയേറ്ററുകളിലും പരിശോധ നടത്തി

സുല്‍ത്താന്‍ ബത്തേരിയിലെ മാളുകള്‍, തിയേറ്ററുകളില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍ ചാര്‍ജ് പി.എസ് പ്രവീണിന്റെ നേത്യത്വത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ട് സ്ഥലങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. മാളുകളിലും മള്‍ട്ടി പ്ലസ് തിയറ്ററുകളിലും കുപ്പിവെള്ളത്തിനും ഭക്ഷണ സാധനങ്ങള്‍ക്കും അമിത വില ഈടാക്കുന്നെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരിശോധനയില്‍ സുല്‍ത്താന്‍ ബത്തേരി ഫുഡ് സേഫ്റ്റി ഓഫീസര്‍ എന്‍.കെ രേഷ്മ, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്റ്റിങ് അസിസ്റ്റന്റ് റിനീഷ്, റേഷന്‍ിങ് ഇന്‍സ്‌പെക്ടര്‍ പ്രസാദ് ബി.പത്മനാഭന്‍, അനൂപ് എന്നിവര്‍ പങ്കെടുത്തു.

SULTAN BATHERY
News Image

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ

ബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കർണാടക ആർ.ടി.സി. ബസിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. പോലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ പാന്റിന്റെ പോക്കറ്റിൽ കൂൾ ലിപ് പാക്കറ്റിനുള്ളിൽ പൊതിഞ്ഞ നിലയിൽ 7.35 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വി.വി.അജീഷ്, എ.എസ്.ഐ. പി.കെ. സുമേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.അഭിലാഷ്, സിവിൽ പോലീസ് ഓഫീസർ സിജോ ജോസ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡുമാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

SULTAN BATHERY
News Image