ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസഫ്.പി.എ
യുടെ നേതൃത്വത്തിൽ മാനന്തവാടി സർക്കിൾ, ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർ സംയുക്തമായി ബാവലി എക്സൈസ് ചെക്പോസ്റ്റിൽ വച്ച് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ് തു. പാലക്കാട് ചെറുപ്പുളശ്ശേരി തെക്കുംമുറി മഞ്ജുളി പറമ്പിൽ വീട്ടിൽ ജിഥുൻ എം.സി (26) ആണ് 50 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. പരിശോ ധനയിൽ അസി.എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ കെ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അതുൽ ആനന്ദ്, അമൽ ജിഷ്‌ണു, മഹേഷ് കെ.എം, ഷാഫി.ഒ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത്.പി എന്നിവരും പങ്കെടുത്തു.

