ട്രംപിൻ്റെ പദ്ധതി അംഗീകരിക്കില്ല, ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ല: ബെഞ്ചമിൻ നെതന്യാഹു

Advertisement
Featured Image

ഗാസയുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച പദ്ധതിയിലെ നിർദേശങ്ങൾ അംഗീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പലസ്തീൻ സായുധ സംഘടനയായ ഹമാസ് പൂർണമായും നിരായുധീകരിക്കപ്പെടുന്നതുവരെ ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവുവരുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കടുത്ത നിലപാടുമായി ഇസ്രയേൽ പ്രധാനമന്ത്രി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ മാസം ഹമാസ് അംഗീകരിച്ച 15 ഇന പദ്ധതി ഇസ്രയേൽ തള്ളുന്നതായി ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നെതന്യാഹു വ്യക്തമാക്കിയത്.

ഹമാസ് പൂർണ്ണമായി നിരായുധീകരിക്കപ്പെടുന്നതുവരെ ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് പിൻമാറില്ലെന്നാണ് നെതന്യാഹും വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രയേൽ സൈനികർക്കും പൗരന്മാർക്കും നേരെയുള്ള ഭീഷണികൾ തടയുന്നതിനുള്ള നടപടികൾ തുടരുമെന്നും നെതന്യാഹു പറഞ്ഞു. ഇക്കാര്യത്തിൽ അമേരിക്കയുമായി ചർച്ചകൾ തുടരുകയാണെന്നും നെതന്യാഹു വ്യക്തമാക്കി. 'അമേരിക്കയ്ക്ക് ചില നിർദേശങ്ങളുണ്ട്. അതിൽ ചിലത് ഞങ്ങൾക്ക് സ്വീകാര്യമാണ്, ചിലത് സ്വീകാര്യമല്ല. ഇക്കാര്യങ്ങളിൽ ഞങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കാൻ ഞങ്ങൾക്കറിയാം' എന്നായിരുന്നു നെതന്യാഹുവിൻ്റെ പ്രതികരണം. നെതന്യാഹുവിന്റെ പ്രസ്താവനയോട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisement

Related News