Kerala

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോ​ഗം: നിയന്ത്രണം വേണമെന്നും കേന്ദ്രം ചട്ടങ്ങൾ കൊണ്ടുവരണമെന്നും സുപ്രീം കോടതി

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി. കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കുന്നതിൽ ഇടപെടാൻ കേന്ദ്രസർക്കാർ ഐടി നിയമപ്രകാരമുള്ള ചട്ടങ്ങൾ കൊണ്ടുവരണമെന്ന് കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. 12 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക് പോലും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കുന്നത് കോടതി ചൂണ്ടിക്കാട്ടി. മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്നതടക്കമുള്ള നിയന്ത്രണങ്ങൾ പരിഗണിക്കാമെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിലെ വ്യവസ്ഥകൾ പരിശോധിച്ചുവരികയാണെന്നും കേന്ദ്രം വ്യക്തമാക്കി.കേസ് അടുത്ത മാസം 13 ന് വീണ്ടും പരിഗണിക്കും.

KERALA
News Image

സംസ്ഥാനത്ത് മഴ തുടരും; നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. നാളെ രണ്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും രണ്ടിന്പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്.ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും 30/09/2026 മുതൽ 02/10/2026 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

KERALA
News Image

സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ല, ചില മരുന്നുകളുടെ കുറവുമാത്രമാണ് ഉള്ളത്: മന്ത്രി കെ മുരളീധരൻ

ഒക്ടോബര്‍ പതിനഞ്ചോടെ സംസ്ഥാനത്തെ മരുന്ന് ക്ഷാമം പരിഹരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍. പതിനഞ്ചാം തീയതി വരെ കാത്തിരിക്കാന്‍ പറ്റാത്ത അടിയന്തരമായി വാങ്ങേണ്ട മരുന്നുകള്‍ റെഡി പാര്‍ച്ചേഴ്സില്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്നും ചില മരുന്നുകളുടെ കുറവുമാത്രമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. അത് വരുത്താനുള്ള നടപടികള്‍ സ്വീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രികളില്‍ ഡോക്ടര്‍മരുടെ അഭാവമുണ്ട്. ആ പ്രശ്‌നം പരിഹരിക്കും. ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി കെ മുരളീധരന്‍.സര്‍ക്കാരില്‍ നിന്ന് 50,000 രൂപ ശമ്പളം ലഭിക്കുമ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാർക്ക് ഒന്നര ലക്ഷം രൂപ ലഭിക്കും. പിന്നെങ്ങനെയാണ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഡോക്ടര്‍മാര്‍ വരിക എന്നും മുരളീധരന്‍ ചോദിച്ചു. ഏത് സര്‍ക്കാര്‍ വന്നാലും അവരെയൊക്കെ കൈകാര്യം ചെയ്യുന്ന ചില കൂട്ടരുണ്ട്. അവരില്ലാത്ത ബഹളങ്ങള്‍ ഉണ്ടാക്കും. ആരോഗ്യ മേഖല കുത്തഴിഞ്ഞ് കിടക്കുന്നുവെന്നും മരുന്ന് കിട്ടാനില്ലെന്നും പ്രചരണങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം വാഴക്കാട് ഗ്രാമപഞ്ചായത്ത് ഊര്‍ക്കടവ് ഹെല്‍ത്ത് സബ്‌സെന്റര്‍ ശിലാ സ്ഥാപന ചടങ്ങിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറയുന്നത്.

KERALA
News Image
Advertisement

ബാങ്ക് പണിമുടക്ക് പിൻവലിച്ചു;മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ

ഇന്ന് മുതൽ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു. സമരം മാറ്റിവച്ചതായി ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് അറിയിച്ചത്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. ആഴ്ചയിൽ അഞ്ചു ദിവസം പ്രവൃത്തി ദിനം എന്ന ആവശ്യം പഠിക്കാൻ ഉന്നതതല സമിതി രൂപീകരിക്കാൻ ധാരണയായി.ബാങ്ക് ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് സെപ്റ്റംബർ 28 മുതൽ 30 വരെ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചാക്കി മാറ്റുക എന്നതാണ് സംഘടനയുടെ പ്രധാന ആവശ്യം. പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, എൻപിഎസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകൾ ഉന്നയിച്ചു. നേരത്തെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ഈ ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ അനുമതിക്കായി സമർപ്പിച്ചിരുന്നുവെങ്കിലും അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല. മൂന്ന് ദിവസത്തെ സമര പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിച്ചിരുന്നു.ബാങ്ക് ജീവനക്കാർ മുന്നോട്ടുവച്ച അഞ്ച് ദിന പ്രവൃത്തി ദിനം എന്ന ആവശ്യം പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുവിന്റെയും നേതൃത്വത്തിൽ ഉന്നതതല സമിതി ഉടൻ രൂപീകരിക്കും. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ, വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഈ സമിതി എല്ലാ സാധ്യതകളും പരിശോധിക്കും എന്നാണ് അറിയിപ്പ്. ബാക്കി ആവശ്യങ്ങളിൽ വേഗത്തിൽ പരിഹാരം കാണുമെന്ന് ഉറപ്പ് ലഭിച്ചതായി ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു.

KERALA
News Image

ഓണം ബംപറിന്റെ ഭാഗ്യദേവത കണ്ണൂരിൽ; TL 360615 ന് ഒന്നാം സമ്മാനം

തിരുവനന്തപുരം: 2026ലെ ഓണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരം ലോട്ടറി ഭവനിൽ നടന്നു. ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. ആരോഗ്യമന്ത്രി കെ. മുരളീധരൻ നറുക്കെടുപ്പ് നിർവ്വഹിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയോടെയാണ് ഇത്തവണ ഓണം ബംപർ വിപണിയിലെത്തിയത്. കണ്ണൂർ ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.വൻ സ്വീകാര്യത ലഭിച്ച ലോട്ടറിയുടെ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണമായും വിറ്റുതീർന്നു. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 10 പേർക്കുമാണ് ലഭിക്കുക. അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 10 പേർക്കും നൽകും.ഇതിന് പുറമെ 5000, 2000, 1000, 500 രൂപയുടെ മറ്റ് സമ്മാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ല തിരിച്ചുള്ള വിൽപ്പനയിൽ പാലക്കാടാണ് മുന്നിൽ. ജില്ലയിൽ മാത്രം 20 ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

KERALA
News Image

ഓണം ബംപർ 2026: ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന നമ്പറിന്

തിരുവനന്തപുരം: 2026ലെ ഓണം ബംപറിൻ്റെ ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന ടിക്കറ്റിന് തിരുവനന്തപുരം ലോട്ടറി ഭവനിൽ ആരോഗ്യമന്ത്രി കെ മുരളീധരനാണ് നറുക്കെടുപ്പ് നടത്തിയത്. രണ്ടാം സമ്മാനമായ 1 കോടി രൂപ 20 ടിക്കറ്റുകൾക്കാണ് ലഭിച്ചത്. TA 957486, TB 642974, TC 810428, TD 305900, TE 328611, TG 805847, TH 902375, TJ 150990, TK 375661, TL 888018, TA 300530, TB 439962, TC 952340, TD 279706, TE 970611, TG 355002, TH 192282, TJ 978616, TK 976006.TL 792519 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനമായ 1 കോടി രൂപ ലഭിച്ചത്. മൂന്നാം സമ്മാനമായ 25 ലക്ഷം രൂപ 20 ടിക്കറ്റുകൾക്കാണ് ലഭിച്ചത്. TA 190509, TB 342811, TC 790518, TD 391100, TE 574804, TG 132958, TH 190728, TJ 857456, TK 117233, TL 214267, TA 398143, TB 884286, TC 429837, TD 539041, TE 683330, TG 971190, TH 838226, TJ 484920, TK 540538, TL 340163 എന്നീ ടിക്കറ്റുകളായിരുന്നു മൂന്നാം സമ്മാനമായി 25 ലക്ഷത്തിന് അർഹമായത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനഘടനയോടെയാണ് ഇത്തവണ ഓണം ബംപർ വിൽപ്പനയ്ക്കെത്തിയത്.

KERALA
News Image

മരുന്ന് സംഭരണം: ഇടനിലക്കാരെ ഒഴിവാക്കാൻ സർക്കാർ

കാൻസർ മരുന്നുകൾ ഉൾപ്പെടെ 20% വിലക്കുറവിൽ വാങ്ങാനാകും  ഡിസംബറിലെ പുതിയ ടെൻഡർ മുതൽ സമഗ്രമാറ്റം  തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ. ആശുപത്രികളിലേക്കും കാരുണ്യ ഫാർമസികളിലേക്കും മരുന്നു സംഭരിക്കാനുള്ള ടെൻഡർ നടപടികളിൽനിന്ന് ഇടനിലക്കാരെ ഒഴിവാക്കി നിർമാതാക്കളെ നേരിട്ടു പങ്കെടുപ്പിക്കാൻ ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതോടെ, കാൻസർ മരുന്നുകൾ ഉൾപ്പെടെ എല്ലാം കുറഞ്ഞത് 20% വിലക്കുറവിൽ സംഭരിക്കാനാകുമെന്നാണു പ്രതീക്ഷ.  സംസ്ഥാനത്തു വർഷം 865 ഇനം മരുന്നുകളുടെ ആവശ്യമുണ്ടെങ്കിലും ഇതു പൂർണമായും വാങ്ങാറില്ല. ഡിസംബറിൽ ആരംഭിക്കുന്ന പുതിയ ടെൻഡർ നടപടികളിലൂടെ മുഴുവൻ മരുന്നും വാങ്ങാനാണു മന്ത്രി കെ. മുരളീധരന്റെ നിർദേശം. കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ മരുന്നുസംഭരണത്തിലാണ് സമഗ്രമാറ്റം കൊണ്ടുവരുന്നത്.  വിദേശനിർമിത മരുന്നുകളുടെ ടെൻഡറിൽ പങ്കെടുക്കാനുള്ള അവകാശം ആദ്യ ഇറക്കുമതിക്കാർക്കു മാത്രമായിരിക്കും. ടെൻഡർ ലഭിക്കുന്ന കമ്പനികൾ 3 സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്ന ബാച്ച് മരുന്നാണു കേരളത്തിലേക്കും നൽകേണ്ടത്. എല്ലാ മരുന്നുകളുടെയും ഗുണമേന്മ പരിശോധിക്കാനുള്ള സംവിധാനം ഒരു സംസ്ഥാനത്തുമില്ല. അതിനാൽ ഏതെങ്കിലും സംസ്ഥാനത്തെ പരിശോധനയിൽ മരുന്നിനു ഗുണമേന്മയില്ലെന്നു കണ്ടെത്തിയാൽ ആ കമ്പനിയെ വിലക്കുപട്ടികയിലാക്കും. നിശ്ചിത സമയത്തിനകം കമ്പനികളുടെ കുടിശിക തീർക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.  എന്താണ് മെച്ചം?* സർക്കാർ സൗജന്യമായും കുറഞ്ഞവിലയിലും നൽകുന്ന മരുന്നുകൾക്ക് ഗുണമേന്മ കൂടും.  * എല്ലാ ഇനം മരുന്നുകളും ലഭ്യമാകുന്നതോടെ ഒന്നിലധികം മേനിന് വാങ്ങേണ്ടിവരില്ല.  * മരുന്നുക്ഷാമം പൂർണമായും ഒഴിവാകും.

KERALA
News Image

ഇനിയും ചിത്രം പതിയും: ഇ-ചെലാനിൽ നിന്ന് ഗതാഗത നിയമലംഘനത്തിൻ്റെ ചിത്രങ്ങൾ ഒഴിവാക്കിയിട്ടില്ലെന്ന് MVD

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ ഇ-ചെലാനുകളില്‍ നിന്ന് ഗതാഗത നിയമലംഘനത്തിന്റെ ചിത്രങ്ങള്‍ ഒഴിവാക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അങ്ങനെയൊരു ഉത്തരവോ നിര്‍ദേശമോ നല്‍കിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതികരണം.മോട്ടോര്‍ വാഹന വകുപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്മോട്ടോര്‍ വാഹന വകുപ്പിന്റെ ഇ-ചെലാനുകളില്‍ നിന്നും ഗതാഗത നിയമലംഘനത്തിന്റെ ചിത്രങ്ങള്‍ ഒഴിവാക്കുന്നു എന്ന തരത്തിലുള വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കാണുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു ഉത്തരവ് / നിര്‍ദ്ദേശം നിലവില്‍ മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയിട്ടില്ല എന്ന് അറിയിക്കുന്നു.നിരത്തുകളിലെ നിയമലംഘനം ക്യാമറയില്‍ പതിഞ്ഞാല്‍ ചെലാന്‍ നോട്ടീസ് വരുന്ന പതിവുണ്ട്. ഇങ്ങനെ വരുന്ന ഫൈന്‍ നോട്ടീസുകളില്‍ നിയമലംഘനം വ്യക്തമാക്കുന്ന ചിത്രങ്ങളും ഉള്‍പ്പെടുത്താറുണ്ട്. ഇത്തരത്തിലുള്ള ചിത്രം മോട്ടോര്‍ വാഹന വകുപ്പ് ഒഴിവാക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഫൈന്‍ നോട്ടീസുകള്‍ കുടുംബ കലഹങ്ങള്‍ക്കും മറ്റും കാരണമാകുന്നുവെന്ന റിപ്പോര്‍ട്ടകളെ തുടര്‍ന്ന് ഫോട്ടോകള്‍ സ്വകാര്യമാക്കി ഇ-ചെലാന്‍ പോര്‍ട്ടല്‍ പരിഷ്‌കരിക്കുവെന്നുവെന്നായിരുന്നു പുറത്തുവന്ന വിവരം. സ്വകാര്യത നിലനിര്‍ത്താനാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ടായികുന്നു. ഇതിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് രംഗത്തുവന്നിരിക്കുന്നത്.

KERALA
News Image

എംഡിഎംഎ കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പങ്കാളി

വടകര(കോഴിക്കോട്) ∙ മൂന്ന് അധ്യാപികമാർ ഉൾപ്പെടെ പിടിയിലായ വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തനയ്ക്ക് കുത്തേറ്റു. പങ്കാളി ജിനീഷ് ആണ് പൊലീസ് സ്റ്റേഷനു മുന്നിൽ വച്ച് കീർത്തനയെ കുത്തിയത്. ജാമ്യവ്യവസ്ഥ പ്രകാരം ശനിയാഴ്ച രാവിലെ പത്തുമണിയോടെ വടകര പൊലീസ് സ്റ്റേഷനിൽ കീർത്തന ഹാജരാകാൻ എത്തിയതിനിടെയാണ് ജിനീഷ് ഇവരെ കുത്തി പരുക്കേൽപ്പിച്ചത്.പേരാമ്പ്ര ബിആർസിയിലെ സ്പെഷലിസ്റ്റ് കരാർ അധ്യാപികയായ കീർത്തനയെ പിടികൂടിയതിനു ശേഷമാണ് ഇവരുടെ സുഹൃത്തുക്കളും അധ്യാപികമാരുമായ കാവ്യയും നീഷ്മയും കേസിൽ പിടിയിലായത്. മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് നിരീക്ഷിച്ചാണ് കീർത്തനയെ കർശന ജാമ്യവ്യവസ്ഥകളോടെ കോടതി ഈ മാസം ആദ്യം ജാമ്യത്തിൽ വിട്ടത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥ പാലിക്കാൻ എത്തിയപ്പോഴാണ് കീർത്തനയ്ക്കു കുത്തേറ്റത്.കേസിലെ മുഖ്യപ്രതിയെന്നു കരുതുന്നയാളെ ഇനിയും അന്വേഷണ സംഘത്തിനു പിടികൂടാനായിട്ടില്ല. കേസിലെ ഒന്നാം പ്രതിയായ സഫ്‌വാനും മൂന്നാം പ്രതി കാവ്യയ്ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. ജൂൺ 28ന് പുലർച്ചെ രണ്ടു മണിയോടെ വടകര ഐസ് പ്ലാന്റ് റോഡിലെ റോളക്സ് ഓയിൽ ഇൻഡസ്ട്രീസിന് മുന്നിൽ വെച്ച് സഫ്‌വാൻ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് കേസിൽ അധ്യാപികമാരുടെ പങ്കും വെളിപ്പെട്ടത്.

KERALA
News Image

കടലാക്രമണ സാധ്യത; കേരളതീരത്ത് റെഡ് അലേര്‍ട്ട്, പ്രത്യേക ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കള്ളക്കടല്‍ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. കേരളതീരത്ത് റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ തിരമാലയ്ക്കും കടല്‍ ആക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. ഈ മാസം 28 വരെ ജാഗ്രത തുടരണമെന്ന് നിര്‍ദ്ദേശം.അപകട സാധ്യതാ മേഖലകളില്‍ നിന്നും മാറി താമസിക്കണമെന്നും ചെറിയ വള്ളങ്ങളും ബോട്ടുകളും കടലില്‍ ഇറക്കുന്നത് ഒഴിവാക്കണമെന്നും കടലിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലിറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കാന്‍ നിര്‍ദ്ദേശമുണ്ട്. മത്സ്യബന്ധന യാനങ്ങള്‍ കെട്ടി സൂക്ഷിക്കണം.

KERALA
News Image

കേരളത്തിലെ സ്വർണ വിലയിൽ നേരിയ വർധനവ്; മാറ്റമില്ലാതെ വെള്ളി വില

സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ നേരിയ വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വ‍‌ർണത്തിന് 15 രൂപയാണ് കൂടിയിരിക്കുന്നത്. ഇങ്ങനെ പവന് കണക്കാക്കുമ്പോൾ 120 രൂപയുടെ വ‍ർധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇന്ന് കേരളത്തിൽ ഗ്രാമിന് 14,010 രൂപയിലും പവന് 1,12,080 രൂപയിലുമാണ് വ്യാപാരം നടക്കുകയെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവ‍ർ മെ‍‌ർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ ദിവസം കേരളത്തിൽ സ്വ‍ർണത്തിന് പവന് 1120 രൂപയോളം കുറഞ്ഞിരുന്നു. ഇന്നലെ പവന് 1,11,960 രൂപയായിരുന്നു വില. ഇതിന് പിന്നാലെയാണ് ഇന്ന് നേരിയ കയറ്റത്തിനുള്ള പ്രവണത കാണിച്ചിരിക്കുന്നത്. അതേ സമയം, വെള്ളി വിലയിൽ മാറ്റമില്ല. ഇന്ന് വെള്ളി ഗ്രാമിന് 245 രൂപയിലും പവന് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

KERALA
News Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത്‌ വ്യാപകമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് കേരളത്തില്‍ അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.നാളെ ഏഴ് ജില്ലകൾക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് പുറപ്പെടിവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീരപ്രദേശത്തുള്ളവർ ഈ ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

KERALA
News Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും

Lസംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകാന്‍ സാധ്യത. നാളെ തെക്കന്‍ ജില്ലകളിലും മറ്റന്നാള്‍ വടക്കന്‍ ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. 24ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ടായിരിക്കും.ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതാണ് മഴ ശക്തമാകാന്‍ കാരണം. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി (Depression) ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നാണ് അറിയിപ്പ്. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി അതിതീവ്ര ന്യൂനമര്‍ദ്ദമായി (Deep Depression) വീണ്ടും ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. തുടര്‍ന്നും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് സെപ്റ്റംബര്‍ 23-ന് രാവിലെ വടക്കന്‍ ആന്ധ്രപ്രദേശ്, തെക്കന്‍ ഒഡീഷ തീരങ്ങള്‍ക്ക് സമീപം എത്താനാണ് സാധ്യത.

KERALA
News Image

പാലക്കാട് കൊടുവായൂരിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

പാലക്കാട്: കൊടുവായൂരിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊടുവായൂർ പിട്ട്പീടിക ആയില്യം കോംപ്ലക്സിൽ വാടകയ്ക്ക് താമസിക്കുന്ന കെ. മണികണ്ഠന്റെ ഭാര്യ അനുപ്രിയ (31) ആണ് കൊല്ലപ്പെട്ടത്.ഉച്ചയ്ക്ക് ഊണ് കഴിക്കാൻ മണികണ്ഠൻ വീട്ടിലെത്തിയപ്പോൾ ഇരുവർക്കുമിടയിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് പ്രകോപിതനായ മണികണ്ഠൻ ഷാൾ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്ത് മുറുക്കുകയുമായിരുന്നു.സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് പ്രതിയായ മണികണ്ഠനെ കസ്റ്റഡിയിലെടുത്തു. അനുപ്രിയയുടെ മൃതദേഹം തുടർനടപടികൾക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

KERALA
News Image

'പ്രിയദര്‍ശിനി' പദ്ധതിക്ക് 100 ദിനം; സ്ത്രീകള്‍ നടത്തിയത് 13 കോടി സൗജന്യ യാത്രകള്‍: വനിതകള്‍ ലാഭിച്ചത് 275 കോടി രൂപ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി വിജയകരമായി നൂറാം ദിനത്തിലേക്ക് കടക്കുന്നു. പ്രതിദിനം ശരാശരി 12.93 ലക്ഷം പേരാണ് നിലവില്‍ ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നത്. പദ്ധതി ആരംഭിച്ച ജൂണ്‍ 15 മുതല്‍ ഇന്നു വരെയുള്ള കണക്കുകള്‍ പ്രകാരം വനിതകള്‍ ഏതാണ്ട് 13 കോടി സൗജന്യ യാത്രകള്‍ നടത്തിയിട്ടുണ്ട്. ഇതിനായി ഏകദേശം 275 കോടി രൂപയുടെ ടിക്കറ്റുകളാണ് സൗജന്യമായി വിതരണം ചെയ്തതെന്ന് മന്ത്രി സി.പി. ജോണ്‍ അറിയിച്ചു. സെപ്റ്റംബര്‍ 7-നാണ് ഏറ്റവും കൂടുതല്‍ വനിതകള്‍ (15.53 ലക്ഷം പേര്‍) സൗജന്യമായി യാത്ര ചെയ്തത്; അന്ന് നല്‍കിയ ടിക്കറ്റുകളുടെ മാത്രം മൂല്യം 3.29 കോടി രൂപയാണ്.പദ്ധതി നടപ്പിലാക്കിയതോടെ കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ സൗജന്യ പദ്ധതിയിലെ തുക മാറ്റിവച്ചാല്‍ തന്നെ പ്രതിദിന ശരാശരി കളക്ഷന്‍ 5.75 കോടി രൂപയായി ഉയര്‍ന്നു. ജൂലൈയില്‍ ഇത് 5.45 കോടിയും ഓഗസ്റ്റില്‍ 5.43 കോടിയുമായിരുന്നു. ആദ്യ ആഴ്ചകളില്‍ ആകെ യാത്രക്കാരില്‍ 62% ആയിരുന്ന വനിതകളുടെ പങ്കാളിത്തം ഇപ്പോള്‍ 68.9% ആയി വര്‍ധിച്ചു. കൂടാതെ, പ്രതിദിന ആകെ യാത്രക്കാരുടെ എണ്ണം ആദ്യ ആഴ്ചയിലെ 24.66 ലക്ഷത്തില്‍ നിന്ന് 12.1% വര്‍ധിച്ച് 27.63 ലക്ഷത്തിലെത്തി.കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനാണ് കെഎസ്ആര്‍ടിസിക്ക് പദ്ധതിക്കായി തുക മുന്‍കൂറായി നല്‍കുന്നത്. തുടര്‍ന്ന് 15 ദിവസം കൂടുമ്പോള്‍ ബജറ്റ് വിഹിതത്തില്‍ നിന്ന് സര്‍ക്കാര്‍ ഈ തുക കെഎസ്ആര്‍ടിസിക്ക് കൈമാറും.

KERALA
News Image

60 കോടി കുടിശ്ശിക; കണ്ണടച്ച് എ.ഐ ക്യാമറകൾ

റോഡിലെ നിയമ ലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ എ.ഐ. ക്യാമറയിൽ പതിയുന്നുണ്ടെങ്കിലും മൂന്നാഴ്ചയോളമായിട്ട് വിവരങ്ങൾ കൺട്രോൾ റൂമിലെത്തുന്നില്ല. ക്യാമറകൾ പകർത്തുന്ന നിയമ ലംഘനങ്ങൾ പരിശോധിച്ച് ഇ-ചെലാൻ അയക്കേണ്ട കൺട്രോൾ റൂമുകളിലേക്കുള്ള വിവരങ്ങളുടെ ഒഴുക്കാണ് സെപ്റ്റംബർ ഒന്നു മുതൽ തടസ്സപ്പെട്ടത്.പിഴയിനത്തിൽ കോടികൾ ഖജനാവിലേക്ക് എത്തുമ്പോഴും സാങ്കേതിക സേവനങ്ങളുടെ കുടിശ്ശിക തീർക്കാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. പദ്ധതി ആരംഭിച്ചശേഷം 327 കോടി രൂപ പിഴയായി പിരിച്ചെടുത്തിട്ടും നടത്തിപ്പ് ചുമതലയുള്ള കെൽട്രോണിന് നൽകാനുള്ള 60 കോടി രൂപയുടെ കുടിശ്ശിക തീർപ്പാക്കാത്തതിനെ തുടർന്നാണ് സംവിധാനം വീണ്ടും പ്രതിസന്ധിയിലായത്.സെൻട്രൽ സെർവറിലെ ഫയർവാൾ സേവനം ബന്ധപ്പെട്ട കമ്പനി വിച്ഛേദിച്ചതോടെയാണ് കൺട്രോൾ റൂമുകളിലേക്കുള്ള വിവരങ്ങളുടെ ഒഴുക്ക് പൂർണമായി നിലച്ചത്. കഴിഞ്ഞമാസവും ഇന്റർനെറ്റ് കുടിശ്ശികയെ തുടർന്ന് എ.ഐ. ക്യാമറ പദ്ധതി പ്രതിസന്ധിയിലായിരുന്നു. മറ്റ് ആവശ്യങ്ങൾക്കുള്ള ഫണ്ട് വകമാറ്റിയാണ് അന്ന് താത്‌കാലികമായി സംവിധാനം പ്രവർത്തിപ്പിച്ചത്. ഇത്തവണ ഫയർവാൾ സേവനം കൂടി നിലച്ചതോടെ ഇ-ചെലാൻ തയ്യാറാക്കുന്നതും അച്ചടിക്കുന്നതും പൂർണമായി തടസ്സപ്പെട്ടു.*ആശ്വസിക്കേണ്ട, ചെലാനുകൾ പിന്നാലെയെത്തും*ഡേറ്റാ കൈമാറ്റം നിലച്ചെങ്കിലും റോഡുകളിലെ 726 എ.ഐ. ക്യാമറകളും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. നിയമലംഘനങ്ങൾ ലോക്കൽ സ്റ്റോറേജിൽ സൂക്ഷിക്കുന്നുമുണ്ട്. കുടിശ്ശിക തീർത്ത് സിം കണക്ഷനുകളും ഫയർവാൾ സംവിധാനവും പുനഃസ്ഥാപിക്കുന്നതോടെ ഈ വിവരങ്ങൾ കൂട്ടത്തോടെ കൺട്രോൾ റൂമുകളിലെത്തും. അതിനാൽ നിലവിലെ തടസ്സകാലയളവിൽ നിയമലംഘനം നടത്തിയവർക്ക് പിന്നീട് കൂട്ടത്തോടെ പിഴ നോട്ടീസ് ലഭിക്കും.2023 ജൂണിൽ പ്രവർത്തനം ആരംഭിച്ച പദ്ധതിയിൽ, 2026 മേയ് വരെ 1.42 കോടി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ആകെ 922.04 കോടി രൂപ പിഴ ചുമത്തിയതിൽ 55.52 ലക്ഷം പേരിൽ നിന്നായി 327 കോടി രൂപ ഇതിനകം സർക്കാരിന് ലഭിച്ചു.

KERALA
News Image

ബാങ്ക് പണിമുടക്ക്: തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകാര്‍ ശ്രദ്ധിക്കുക

തിരുവനന്തപുരം : ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU) രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 26 (നാലാം ശനി), 27 (ഞായര്‍) ബാങ്ക് അവധി ആയതിനാല്‍ തുടർച്ചയായി അഞ്ച് ദിവസം ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടും.നേരത്തെ നടത്തിയിരുന്ന പണിമുടക്കിൻ്റെ തുടർച്ചയായാണ് മൂന്ന് ദിവസത്തെ പണിമുടക്ക്. ആഴ്ചയില്‍ അഞ്ച് ദിവസം ജോലി, രണ്ട് ദിവസം അവധി എന്നീ ആവശ്യം ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാർ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കിനെ തുടർന്ന് ശാഖാ തല സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇടപാടുകാർക്ക് എസ്ബിഐ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.എടിഎം പണലഭ്യത, ചെക്ക് ക്ലിയറന്‍സ് പോലുള്ള സേവനങ്ങളെ ബാങ്ക് സമരം ബാധിച്ചേക്കുമെന്നാണ് അറിയിപ്പ്. തുടർച്ചയായി സമരങ്ങള്‍ നടത്തിയിട്ടും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ബാങ്ക് യൂണിയനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.ബാങ്ക് സമരം തടസപ്പെടുന്ന സേവനങ്ങള്‍വിവിധ ബാങ്കുകളുടെ ശാഖകളില്‍ നേരിട്ടുള്ള സേവനങ്ങള്‍, ഡോക്യുമെൻ്റ് വെരിഫിക്കേഷനുകള്‍, ചെക്ക് ഇടപാടുകള്‍ എന്നിവ ഈ ദിവസങ്ങളില്‍ തടസപ്പെട്ടേക്കും. എന്നാല്‍ നെറ്റ് ബാങ്കിങ്, യോനോ (YONO), യുപിഐ, എടിഎം, കസ്റ്റമര്‍ സര്‍വീസ് പോയിൻ്റുകള്‍ തുടങ്ങിയ ബദല്‍ സംവിധാനങ്ങള്‍ തടസമില്ലാതെ ഉപയോഗിക്കാം.അഞ്ച് ദിവസം തുടര്‍ച്ചയായി ബാങ്ക് അടഞ്ഞുകിടക്കുന്നത് എടിഎമ്മുകളില്‍ പണം തീരാന്‍ കാരണമായേക്കാം. ഇത് നേരിട്ട് പണം ആവശ്യമുള്ള സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കും. മാസാവസാനമുള്ള ശമ്പളം, പെന്‍ഷന്‍ വിതരണം, ഇഎംഐ അടവുകള്‍ എന്നിവ തടസപ്പെടാനും സാധ്യതയുണ്ട്. നേരത്തെ നല്‍കിയ ചെക്കുകള്‍ പാസാകാതെ വരികയോ, ക്ലിയറന്‍സിന് കാലതാമസം നേരിടുകയോ ചെയ്യും. ഈ ദിവസങ്ങളില്‍ ലോക്കര്‍ സൗകര്യങ്ങളും ലഭ്യമാകില്ല.ബാങ്കില്‍ നിന്നുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റ് (DD), ചെക്ക് നിക്ഷേപം, അക്കൗണ്ട് ആരംഭിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ സെപ്റ്റംബര്‍ 25 നകം പൂര്‍ത്തിയാക്കണം.പണം കൈമാറാനും ബില്ലുകള്‍ അടയ്ക്കാനും ബാങ്ക് ആപ്പുകളും യുപിഐയും ഉപയോഗപ്പെടുത്തണം. എടിഎമ്മുകളില്‍ പണം തീരാനുള്ള സാധ്യത മുൻകൂട്ട അത്യാവശ്യ ചെലവുകള്‍ക്കുള്ള പണം മുന്‍കൂട്ടി പിന്‍വലിക്കണം.

KERALA
News Image

എന്റെ ഉള്ളിൽ ശ്രീനാരായണഗുരു ഉണ്ട്; പിന്തിരിപ്പൻ ആശയങ്ങളിൽ നിന്ന് കേരളത്തെ മോചിപ്പിക്കുവാനുള്ള പ്രവർത്തനം തുടരും: മുഖ്യമന്ത്രി

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ വചനങ്ങൾ തന്റെ മനസ്സിൽ പതിഞ്ഞവയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കേരളത്തെ ഇതുപോലെ മാറ്റിയെടുക്കാൻ കാരണം നവോഥാന നായകരാണ് എന്ന് വിശ്വസിക്കുന്ന ശ്രീനാരായണീയനാണ് താൻ. ഗുരുദേവന്റെ മൗനം കൊടുങ്കാറ്റ് പോലെയാണ്.ലോകം മുഴുവൻ പടരാൻ വേണ്ടിയുള്ള ജനാതിപത്യത്തിന്റെ വിത്താണ് ഗുരു പാകിയത്. നിങ്ങൾ നിങ്ങളെ തിരിച്ചറിയുമ്പോഴാണ് നിങ്ങൾ വിജയിക്കുക എന്നാണ് ഗുരു ദേവൻ പറഞ്ഞിട്ടുള്ളത്. ഗുരുവചനങ്ങൾ പൈതൃകമായി ഏറ്റെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തന്റെ ഉള്ളിൽ ഗുരു ഉണ്ടെന്നും പലകാര്യങ്ങളിലും തീരുമാനങ്ങൾ എടുക്കുമ്പോൾ തന്റെ ഉള്ളിൽ ഗുരു ഉഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുദേവദർശനം ഉൾക്കൊണ്ടു കൊണ്ടുള്ള തീരുമാനങ്ങളായിരിക്കും സർക്കാർ എടുക്കുക. എല്ലാവരും അത് പിന്തുടരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

KERALA
News Image

എന്റെ ഉള്ളിൽ ശ്രീനാരായണഗുരു ഉണ്ട്; പിന്തിരിപ്പൻ ആശയങ്ങളിൽ നിന്ന് കേരളത്തെ മോചിപ്പിക്കുവാനുള്ള പ്രവർത്തനം തുടരും: മുഖ്യമന്ത്രി

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ വചനങ്ങൾ തന്റെ മനസ്സിൽ പതിഞ്ഞവയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കേരളത്തെ ഇതുപോലെ മാറ്റിയെടുക്കാൻ കാരണം നവോഥാന നായകരാണ് എന്ന് വിശ്വസിക്കുന്ന ശ്രീനാരായണീയനാണ് താൻ. ഗുരുദേവന്റെ മൗനം കൊടുങ്കാറ്റ് പോലെയാണ്.ലോകം മുഴുവൻ പടരാൻ വേണ്ടിയുള്ള ജനാതിപത്യത്തിന്റെ വിത്താണ് ഗുരു പാകിയത്. നിങ്ങൾ നിങ്ങളെ തിരിച്ചറിയുമ്പോഴാണ് നിങ്ങൾ വിജയിക്കുക എന്നാണ് ഗുരു ദേവൻ പറഞ്ഞിട്ടുള്ളത്. ഗുരുവചനങ്ങൾ പൈതൃകമായി ഏറ്റെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തന്റെ ഉള്ളിൽ ഗുരു ഉണ്ടെന്നും പലകാര്യങ്ങളിലും തീരുമാനങ്ങൾ എടുക്കുമ്പോൾ തന്റെ ഉള്ളിൽ ഗുരു ഉഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുദേവദർശനം ഉൾക്കൊണ്ടു കൊണ്ടുള്ള തീരുമാനങ്ങളായിരിക്കും സർക്കാർ എടുക്കുക. എല്ലാവരും അത് പിന്തുടരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

KERALA
News Image

സ്വർണ വിലയിൽ നേരിയ ഇടിവ്, ഇന്ന് ഒരു പവന് കേരളത്തിലെ വില 1,14,160 രൂപ; മാറ്റമില്ലാതെ വെള്ളി വില

സംസ്ഥാനത്ത് സ്വ‍‍‌ർണ വിലയിൽ നേരിയ ഇടിവ്. ഇന്നലെ 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‍ർണത്തിന് 15 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വ‍ർണത്തിന് 120 രൂപയോളം ഇടിഞ്ഞിട്ടുണ്ട്. ഇന്ന് ഒരു ​ഗ്രാം സ്വ‍‌ർണത്തിന് 14,270 രൂപയിലും പവന് 1,14,160 രൂപയിലുമാണ് കേരളത്തിൽ സ്വ‍ർണ വ്യാപാരം നടക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഒരു പവൻ സ്വർണത്തിന് 1,14,280 രൂപയായെന്ന നിലയിലാണ് വ്യാപാരം ക്ലോസ് ചെയ്തിരുന്നത്. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 255 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

KERALA
News Image

സംസ്ഥാനത്ത് സ്‌മാർട് പിഡിഎസ് പദ്ധതി നടപ്പാക്കുന്നു; റേഷൻ കാർഡ് അസാധുവാകും; ആറ് മാസമായി ഉപയോഗിക്കാത്ത കാർഡുകൾ ഇ-കെവൈസി പൂർത്തിയാക്കണം

സ്മാർട്ട് പി ഡി എസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി ആറുമാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകളെ 'Silent Ration Cards' ആയി കണ്ടെത്തി ഡീആക്ടിവേറ്റ് ചെയ്യുമെന്ന് സിവിൽ സപ്ലൈസ് വകുപ്പിൻ്റെ അറിയിപ്പ്. എല്ലാ മാസവും 21ന് ഇത്തരം കാർഡുകൾ കണ്ടെത്തി അടുത്ത മാസം ഒന്നു മുതൽ റേഷൻ വിഹിതം ലഭിക്കാത്ത വിധത്തിൽ ഡീആക്ടിവേറ്റ് ചെയ്യുമെന്നാണ് അറിയിപ്പ്. ഇങ്ങനെ ഡീആക്ടിവേറ്റ് ചെയ്ത കാർഡിലെ എല്ലാ ഗുണഭോക്താക്കളും മൂന്ന് മാസത്തിനകം ഇ-കെവൈസി (eKYC) പൂർത്തിയാക്കിയാൽ മാത്രമേ കാർഡ് വീണ്ടും ആക്ടിവേറ്റ് ചെയ്യുകയുള്ളൂ. സമയപരിധിക്കുള്ളിൽ ഇ-കെവൈസി പൂർത്തിയാക്കാത്ത കാർഡുകൾ അസാധുവാക്കി ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.ആധാർ അധിഷ്ഠിത പരിശോധനയിൽ ഒന്നിലധികം റേഷൻ കാർഡുകളിൽ ഉൾപ്പെട്ടതായി കണ്ടെത്തുന്ന ഗുണഭോക്താക്കളെയും ഡീആക്ടിവേറ്റ് ചെയ്യും. ഇവർ മൂന്ന് മാസത്തിനകം ഇകെവൈസി പൂർത്തിയാക്കി നിലനിർത്തേണ്ട കാർഡ് തെരഞ്ഞെടുത്ത് മറ്റ് കാർഡുകളിൽ നിന്ന് പേര് നീക്കം ചെയ്തശേഷം പരിശോധന പൂർത്തിയാക്കണം. എങ്കിൽ മാത്രമേ റേഷൻ അനുവദിക്കുകയുള്ളൂ. സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാത്തവരുടെ വിവരങ്ങൾ ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യും. സ്മാർട്ട് പി ഡി എസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്ന അവസരത്തിൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഗുണഭോക്താക്കളെ അറിയിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

KERALA
News Image

സംസ്ഥാനത്ത് മഴ കനക്കുന്നു, മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ക്ക് കൂടി മഴ മുന്നറിയിപ്പ് നൽകി. ഇതോടെ ഇന്ന് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ള ജില്ലകളുടെ എണ്ണം എട്ടായി. നേരത്തെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് നൽകിയിരുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലുണ്ടായ മഴവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പെട്ട് 9 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കാണാതായ ഒരാൾക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മലപ്പുറം പൂക്കോട്ടുംപാടം കോട്ടപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് മലവെള്ളം അപ്രതീക്ഷിതമായി ഇരച്ചെത്തി അഞ്ച് പേരാണ് മരിച്ചത്. ഇന്ന് രാവിലെ നടത്തിയ തെരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചു. പ്രദേശവാസിയായ ഒരു സ്ത്രീയെ കണ്ടെത്താനുണ്ട്. തിരച്ചിൽ ഊർജിതമാണ്. നിരവധി സന്ദര്‍ശകര്‍ ഉണ്ടായിരുന്ന സമയത്ത് മലവെള്ളം ഇരച്ചെത്തുകയായിരുന്നു. പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നല്‍കിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.

KERALA
News Image

'പുകഴ്ത്തലുകൾ കേൾക്കുന്നുണ്ട്, സ്വപ്നലോകത്തേക്ക് പോകില്ല'; പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനും ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ. പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനാണെന്ന് പി ജയരാജൻ പ്രതികരിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നതോടെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ആർഎസ്എസ് ആണെന്ന് പി ജയരാജൻ പറഞ്ഞു. മൂന്ന് സീറ്റ് ചരിത്രത്തിൽ ആദ്യമായി ബിജെപിക്ക് കിട്ടി. പശ്ചിമ ബംഗാളിന് പിന്നാലെ കേരളത്തിലും ഭരണം കിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ. കേരളം കീഴടക്കണമെങ്കിൽ സിപിഎമ്മിനെ തകർക്കണം. അതിൻ്റെ ഭാഗമായാണ് ഇ ഡി കേരളത്തിലെത്തിയത്. അതാണ് പിണറായിയെയും റിയാസിനെയും കേസിൽ പെടുത്തുന്നത്. അതിൽ വി ഡി സതീശൻ സന്തോഷത്തിലാണ്. ഇഡിയുടെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും എതിർക്കണമെന്നും പി ജയരാജൻ പറഞ്ഞു.

KERALA
News Image

പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടി; വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന

ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്നതിനാൽ അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കിൽ 5 മുതൽ 20 ശതമാനം വരെ വർധനവുണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഗൾഫ്, യൂറോപ്പ്, അമേരിക്ക തുടങ്ങിയ ദീർഘദൂര യാത്രക്കാരെയാകും ഈ വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുക. മധ്യപൂർവേഷ്യയിലെ സംഘർഷങ്ങളാണ് ഇന്ധനവില ഉയരാൻ പ്രധാന കാരണം.നാട്ടിലേക്ക് വരാനോ വിദേശയാത്രയ്‌ക്കോ തയ്യാറെടുക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയായി വിമാനായാത്ര ടിക്കറ്റ് നിരക്ക് ഉയരുമെന്ന് റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ തുടര്‍ന്നാല്‍, അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കില്‍ 5 മുതല്‍ 20 ശതമാനം വരെ വര്‍ധനവുണ്ടായേക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

KERALA
News Image

8,9,10 ക്ലാസുകളില്‍ നടപ്പിലാക്കിയിരുന്ന സബ്ജക്‌ട് മിനിമം മാര്‍ക്ക് ഒഴിവാക്കി; പുതിയ ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്

8,9,10 ക്ലാസുകളില്‍ നടപ്പിലാക്കിയിരുന്ന സബ്ജക്‌ട് മിനിമം മാര്‍ക്ക് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്.ഈ അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പഠന നിലവാരം ഉറപ്പാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാരാണ് 30 ശതമാനം സബ്ജക്‌ട് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയത്.വി ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോഴാണ് കുട്ടികള്‍ ഒരു വിഷയത്തിലും മോശമാകാന്‍ പാടില്ല എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി സബ്ജക്‌ട് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയത്. എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് വാങ്ങേണ്ടതാണെന്നും ഏതെങ്കിലും വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞാല്‍ വിദ്യാര്‍ഥിക്ക് രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാനാവുമെന്നും ആയിരുന്നു തീരുമാനം. ഇതിനെ മറികടക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോള്‍ പുറത്തിറങ്ങിയ ഉത്തരവ്

KERALA
News Image

മാനനഷ്ട കേസുമായി മഞ്ജു വാര്യര്‍; സനല്‍ കുമാര്‍ ശശിധരനെതിരെ എറണാകുളം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ട കേസുമായി നടി മഞ്ജു വാര്യര്‍. എറണാകുളം മുന്‍സിഫ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. മഞ്ജു വാര്യര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് കോടതി താത്ക്കാലികമായി വിലത്തി. സനല്‍ കുമാര്‍ ശശിധരന്‍ ഒന്നാം പ്രതിയും ഷാജന്‍ സ്‌കറിയ രണ്ടാം പ്രതിയും മെറ്റയെ മൂന്നാം പ്രതിയുമാക്കിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.അഭിഭാഷകയും നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവി വഴിയാണ് മഞ്ജു വാര്യര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഈ മാസം 30ന് ഹാജരാകാനാണ് പ്രതികള്‍ക്ക് കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്. അപകീര്‍ത്തിപ്പെടുത്തുന്ന സമൂഹ മാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനായി മെറ്റയ്ക്ക് കോടതി നോട്ടീസും അയച്ചതായാണ് വിവരം. തനിക്കെതിരായി അസത്യ പ്രചാരണം നടത്തുന്നുവെന്നും അധിക്ഷേപിക്കുന്നുവെന്നുമാണ് മഞ്ജു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.മഞ്ജു ചിലരുടെ നിയന്ത്രണത്തിലാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ സനല്‍ കുമാര്‍ സമൂഹമാധ്യമങ്ങളിലൂടേയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഉന്നയിക്കുകയും വിഷയത്തില്‍ പരിഹാരവും അന്വേഷണവും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുകയും ചെയ്തിരുന്നു. മഞ്ജു വാര്യരെന്നല്ല സമൂഹത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിയ്ക്കും ഇതൊന്നും നേരിടേണ്ടി വരരുതെന്നാണ് ആവശ്യമെന്ന് ശാന്തി മായാദേവി മാധ്യമങ്ങളോട് പറഞ്ഞു. അവാസ്തവമെന്നും യുക്തിരഹിതമെന്നും വളരെ പെട്ടെന്ന് മനസിലാകുന്ന ഇത്തരം വാദമുഖങ്ങള്‍ ഉന്നയിക്കാന്‍ അവസരം കൊടുത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളും നടപടി നേരിടേണ്ടി വരുമെന്നും അവര്‍ സൂചിപ്പിച്ചു. മഞ്ജു പ്രതികരിക്കാത്തതെന്ത് എന്നായിരുന്നു പലരുടേയും ചോദ്യം. ഇത്തരം കാര്യങ്ങള്‍ക്കൊക്കെ അവര്‍ എന്ത് പ്രതികരിക്കാനാണെന്നും നിയമപരമായി നീങ്ങുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ശാന്തി മായാദേവി കൂട്ടിച്ചേര്‍ത്തു.

KERALA
News Image

എംവിഡി ഓഫീസുകളില്‍ ഉച്ചയ്ക്ക് ശേഷവും സേവനം ഉറപ്പാക്കണം; സര്‍ക്കാര്‍ നിര്‍ദേശം

മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസുകളില്‍ ഉച്ചകഴിഞ്ഞും സേവനം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം. എംവിഡി ഓഫീസുകളില്‍ ഉച്ചയ്ക്ക് ശേഷവും പൊതുജനങ്ങള്‍ക്ക് വിലക്കുണ്ടാവില്ല. എല്ലാ ഓഫീസുകളും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തന സജ്ജമായിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഓഫീസ് ഫോണുകള്‍ രാവിലെ 10 മുതല്‍ 5 വരെ നിര്‍ബന്ധമായും പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശമുണ്ട്.ഉച്ചയ്ക്ക് ശേഷം ജനങ്ങളെ കയറ്റാത്ത ഓഫീസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഓഫീസുകള്‍ ഉച്ചതിരിഞ്ഞ് അടച്ചിടുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.

KERALA
News Image

ആശ്വാസമില്ല... ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് KSEB

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് അറിയിച്ച് കെഎസ്ഇബി. 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. ഇതിനാല്‍ രാത്രികാല നിയന്ത്രണം വേണ്ടിവരുമെന്നാണ് അറിയിപ്പ്.ഉയര്‍ന്ന വൈദ്യുതി ആവശ്യകതയിലും കഴിഞ്ഞ രണ്ട് ദിവസം നിയന്ത്രണം വേണ്ടി വന്നിരുന്നില്ല. കഴിഞ്ഞ ദിവസത്തെ രാത്രികാല വൈദ്യുതി ആവശ്യകത 5348 മെഗാവാട്ട് ആയിരുന്നു. ഇന്നലത്തെ വൈദ്യുതി ഉപഭോഗം 99.39 ദശലക്ഷം യൂണിറ്റായിരുന്നു.സെപ്റ്റംബറിലെ 18 ദിവസത്തിനിടെ മൂന്ന് രാത്രികളിലാണ് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ വൈദ്യുതി ഉപഭോഗം കുറഞ്ഞതും പവര്‍ എക്സ്ചേഞ്ച് വഴി ലഭ്യത കൂടിയതുമാണ് ആശ്വാസമായത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കാന്‍ നടത്തിയ ചര്‍ച്ചകളുടെ വിവരങ്ങള്‍ കെഎസ്ഇബി ചെയര്‍മാന്‍ എം ജി രാജമാണിക്യം മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

KERALA
News Image

സംസ്ഥാനത്ത് സ്വർണ വില കൂടി, ഇന്ന് ഒരു പവന് വില 1,14,280 രൂപ; വെള്ളി വിലയിലും വ‍‌ർധനവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 130 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ സ്വർണത്തിന്റെ വില ഗ്രാമിന് 14,285 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് 1,14,280 രൂപയായി വില. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 14,155 രൂപയിലും പവന് 1,13,240 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 255 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്

KERALA
News Image

കാണ്മാനില്ല

ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളം ആലംകോട് സ്വദേശിയായ മധ്യവയസ്കനെ കാണാതായതായി പരാതി. ആലംകോട് സ്വദേശിയായ അലി (58) യെയാണ് കഴിഞ്ഞ ഓഗസ്റ്റ് 30 മുതൽ കാണാതായത്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ചങ്ങരംകുളം പോലീസിലോ ബന്ധുക്കളുടെ നമ്പറിലോ വിവരമറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.ചെറിയ രീതിയിൽ മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നയാളാണ് അലി. കൂടാതെ കാലിന് പരിക്കുള്ളതിനാൽ നടക്കാൻ കാര്യമായ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. കാണാതാകുമ്പോൾ ചാരനിറത്തിലുള്ള (ഗ്രേ) മുണ്ടും നീല ടീഷർട്ടുമാണ് വേഷം; തലയിൽ തോർത്തും ധരിച്ചിട്ടുണ്ട്.ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും സൂചനകൾ ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ അടിയന്തരമായി ബന്ധപ്പെടുക: - എൻ.പി മുഹമ്മദ് (നീരോലി പറമ്പിൽ, മാന്തടം): 7306008003 - ചങ്ങരംകുളം പോലീസ് സ്റ്റേഷൻ അല്ലെങ്കിൽ 112

KERALA
News Image