'നിങ്ങൾ നല്ല മാർക്ക് വാങ്ങുമ്പോൾ കൂടുതൽ അവധി പരിഗണിക്കാൻ പ്രചോദനമാകും'; കാസർകോട് കളക്ടറുടെ പോസ്റ്റ് വൈറല്‍

Advertisement
Featured Image

മഴ അവധി അവസാനിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി രസകരമായ ഫേസ്ബുക്ക് പോസ്റ്റുമായി കാസര്‍കോട് ജില്ലാ കളക്ടര്‍. മഴ അവധി താല്‍ക്കാലിമായി അവസാനിക്കുകയാണെന്നും എല്ലാ കൊച്ചുകൂട്ടുകാരും ഫുള്‍ എനര്‍ജിയില്‍ സ്‌കൂളുകളിലേക്ക് പോകാന്‍ തയ്യാറായിക്കോളൂ എന്നും പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.


ഏതെങ്കിലും കൂട്ടുകാര്‍ക്ക് മഴകാരണം ബുക്കോ മറ്റ് പഠനോപകരണങ്ങളോ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ പരസ്പരം സഹായിക്കാനും താങ്ങാവാനും എല്ലാവരും മുന്നോട്ട് വരണമെന്നും പോസ്റ്റിൽ കളക്ടർ പറയുന്നുണ്ട്. 'ഓണപ്പരീക്ഷകള്‍ വരികയാണ്, നന്നായി എഴുതണം. നിങ്ങള്‍ നല്ലമാര്‍ക്ക് വാങ്ങിക്കുമ്പോഴാണ് കൂടുതല്‍ അവധി പരിഗണിക്കാന്‍ പ്രചോദനമാകുന്നത്' എന്ന ഫലിതവും കളക്ടര്‍ പങ്കുവെക്കുന്നു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേര്‍ന്നാണ് കളക്ടര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Advertisement

Related News