Pulpally

ജയശ്രീ സ്കൂളിൽ കയ്യോട് കൈ ക്യാമ്പയിൻ നടത്തി

പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ സ്വച്ഛതാ ഹി സേവ - 2026 പദ്ധതിയുടെ ഭാഗമായി കയ്യോട് കൈ ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു. ശുചിത്വ ബോധവൽക്കരണ സെമിനാറും സ്കൂൾതല ശുചീകരണ പ്രവർത്തനങ്ങളും പ്ലാസ്റ്റിക് നിർമാർജനവും ഇതിന്റെ ഭാഗമായി നടന്നു.ശുചിത്വം നമ്മുടെ ആരോഗ്യം.. നമ്മുടെ ഭാവി.. എന്ന വിഷയത്തെ മുൻനിർത്തി വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ മഗേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി ബി മിനി മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ വൈസ് പ്രിൻസിപ്പൽ പി ആർ സുരേഷ് അധ്യക്ഷത വഹിച്ചു അധ്യാപകരായ പി കെ രാജൻ കെ കെ ഷിജിത് കുമാർ പി ആർ തൃദീപ്കുമാർ ലീഡർമാരായ ആദിത്യൻ, വചൻ ചേതസ്,അയോണ എന്നിവർ സംസാരിച്ചു.

PULPALLY
News Image

ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ അനുവദിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി

പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളും പൂതാടി പഞ്ചായത്തിന്റെ പകുതിയോളം ഭാഗങ്ങളും ഉൾപ്പെടുന്ന കുടിയേറ്റ കാർഷിക മേഖലയിൽ അടിയന്തരമായി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ഭൂമിശാസ്ത്രപരമായി മൂന്നു വശവും വനത്താൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് കബനി നദിയിലും കുറുവ ദ്വീപിലും ഉണ്ടാകുന്ന അപകടങ്ങൾ, കാട്ടുതീ, മറ്റ് അവിചാരിത ദുരന്തങ്ങൾ എന്നിവ നേരിടാൻ ഫയർഫോഴ്സിന്റെ സേവനം അത്യന്താപേക്ഷിതമാണ്. നിലവിൽ 25 കിലോമീറ്റർ അകലെയുള്ള സുൽത്താൻബത്തേരിയിൽ നിന്നോ 30 കിലോമീറ്റർ ദൂരമുള്ള മാനന്തവാടിയിൽ നിന്നോ ആണ് ഫയർഫോഴ്സ് എത്തുന്നത്. നിബിഡ വനപാതയിലൂടെ വേഗത കുറച്ച് സംഭവസ്ഥലത്ത് എത്തിച്ചേരുമ്പോഴേക്കും നാശനഷ്ടങ്ങൾ പൂർണമാകുന്ന സ്ഥിതിയാണുള്ളത്.മറ്റ് ജീവൻരക്ഷാ സാധ്യതകൾ ഒന്നുമില്ലാത്ത പ്രദേശത്ത് ഫയർ സ്റ്റേഷൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് എം.പി പ്രിയങ്ക ഗാന്ധി, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, സുൽത്താൻബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഫയർഫോഴ്സ് ഡയറക്ടർ ജനറൽ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്. പ്രദേശത്ത് ഫയർസ്റ്റേഷൻ ആരംഭിക്കാൻ ഡിപ്പാർട്ട്മെന്റ് ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള താൽക്കാലിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയും പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് സ്ഥലം ഏറ്റെടുത്ത് നൽകിയും ഈ പ്രശ്നത്തിന് സ്ഥായിയായ പരിഹാരം കാണാൻ സാധിക്കും. അതിനാൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥ മേധാവികളും ഒരുമിച്ച് പ്രവർത്തിച്ച് ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.പുൽപ്പള്ളി യൂണിറ്റ് പ്രസിഡന്റും ജില്ലാ വൈസ് പ്രസിഡന്ററുമായ മാത്യു മത്തായി ആതിരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി കെ.എസ്. അജിമോൻ, ട്രഷറർ പി.എ. ഷാജിമോൻ, വൈസ് പ്രസിഡന്റുമാരായ ജോസ് കുന്നത്ത്, കെ. ജോസഫ്, സജി വർഗീസ്, പി.എം. പൈലി, ബാബു രാജേഷ്, ഇ.കെ. മുഹമ്മദ്, ജോയിന്റ് സെക്രട്ടറിമാരായ കെ.വി. റഫീഖ്, 6വേണുഗോപാൽ, ബാബു മാക്കിയിൽ, പ്രസന്നകുമാർ, പ്രഭാകരൻ എന്നിവർ സംസാരിച്ചു.

PULPALLY
News Image

മദ്യലഹരിയിലുണ്ടായ തർക്കം; ഒരാൾ വെട്ടേറ്റ് മരണപ്പെടുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേർ പിടിയിൽ

പുൽപ്പള്ളി: മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ വെട്ടേറ്റ് മരണപ്പെടുകയും, മറ്റൊരാൾക്ക് വെട്ടേറ്റ് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്‌തു. ചേകാടി തോണിക്കടവ് ടി.എസ്. ശേഖരൻ (52), തമിഴ്‌നാട്, നാഗപട്ടണം, പനീർശെൽവം കാതൻ (59) എന്നിവരെയാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി മലപുറം അപ്പുറത്ത് പൊയ്യിൽ ലൈജു (40) വാണ് മരിച്ചത്. ലൈജുവിൻ്റെ സുഹൃത്ത് കൊല്ലം സ്വദേശിഷഫീഖ് (35 ) പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.03.10.2026 ശനിയാഴ്ച‌ രാത്രി ഒൻപത് മണിയോടെയാണ് ലൈജുവും ഷഫീഖും താമസിക്കുന്ന ആനപ്പാറയിലെ ക്വാർട്ടേഴ്സിൽ വെച്ച് മദ്യലഹരിയിൽ സംഘർഷമുണ്ടായത്. ഇവരെ പനീർശെൽവവും ശേഖരനും ചേർന്ന് വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലൈജു 04.10.2026ന് മരണപ്പെട്ടു.

PULPALLY
News Image
Advertisement

യുവാവ് പുഴയിൽ മുങ്ങി മരിച്ചു.

പുൽപ്പള്ളി: കബനി പുഴയിലെ തേൻമാവിൻ കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുത്തൻക്കുന്ന് നെല്ലിവയൽ ഉന്നതിയിലെ ബിനീഷ് ആണ് മുങ്ങി മരിച്ചത്. ഫയർഫോഴ്സ്, പോലീസ്, കടത്ത് തോണിക്കാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ബിനീഷിൻ്റെ മൃതദേഹം കണ്ടെത്തി യത് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയായിരുന്നു സംഭവം.

PULPALLY
News Image

മദ്യപാനത്തിനിടെ തർക്കം; വെട്ടേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു

കഴുത്തിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന താമരശേരി കൂടത്തായ് അപ്പുറത്ത് പൊയ്കയിൽ ലൈജു (46) ആണ് മരിച്ചത്. വെട്ടേറ്റ കൊല്ലം സ്വദേശി ഷഫീഖ് അബ്ദുൾ സലാം (35) കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പുൽപ്പള്ളി ആനപ്പാറയിലെ വാടക വീട്ടിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.

PULPALLY
News Image

ടീം ജ്യോതിർഗമയയുടെ പ്രവർത്തനം മാതൃകാപരം; ഉഷ വിജയൻ എംഎൽഎ

 പുൽപ്പള്ളി:  രക്തദാന - കേശദാന രംഗങ്ങളിൽ ടീം ജ്യോതിർഗമയയുടെ പ്രവർത്തനം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് ഉഷ വിജയൻ എംഎൽഎ പറഞ്ഞു. ചീയമ്പം പള്ളിയിൽ പെരുന്നാളിൻ്റെ ഭാഗമായി നടന്ന കേശ സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കാൻസർ ബാധിതരായവർക്ക് സൗജന്യമായി വിഗ് വിതരണം ചെയ്യുന്നതിനായി 30 സെൻ്റി മീറ്റർ നീളത്തിലാണ് കേശങ്ങൾ ശേഖരിക്കുക.  ചീയമ്പം മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ മാനന്തവാടി ജ്യോതിർഗമയയുടെ ആഭിമുഖ്യത്തിൽ നടന്ന കേശദാന ക്യാംപിൽ നരവധി യുവതികൾ തങ്ങളുടെ കേശം മുറിച്ച് നൽകി. ഈ കേശങ്ങൾ തൃശൂർ അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വിഗുകളാക്കി മാറ്റും. കാൻസർ രോഗികൾക്ക് സൗജന്യമായി ഇവ വിതരണം ചെയ്ത് വരുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച 100 ഓളം പേരുടെ കേശങ്ങളാണ് ചടങ്ങിൽ കൈമാറിയത്. രക്തദാന - കേശദാന രംഗങ്ങളിൽ നിസ്വാർത്ഥ സേവനം നടത്തുന്ന ജ്യോതിർഗമയ കോഓർഡിനേറ്റർ കെ.എം. ഷിനോജിനെ  കേശദാന സമർപ്പണ ചടങ്ങിൽ ഉഷ വിജയൻ എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു. വികാരി ഫാ. ബേസിൽ കരനിലത്ത് അധ്യക്ഷത വഹിച്ചു. ട്രസ്റ്റി സിജു പൗലോസ്, സെക്രട്ടറി എ.കെ. ഏലിയാസ്, പ്രോം ഗ്രാം കോഓർഡിനേറ്റർമാരായ എൽദൊ ജോർജ് മത്തോക്കിൽ, ടോംസ് എൽദോസ്, ഷീബ റെജി ചുണ്ടക്കാട്ടിൽ എന്നിവർ ചേർന്ന് കേശ ശേഖരം കൈമാറി. കേശദാനത്തിന് താൽപര്യമുള്ളവർ 9497043287 എന്ന നമ്പറിൽ ബന്ധപ്പെടണം

PULPALLY
News Image

ദേശീയ സന്നദ്ധ രക്തദാന ദിനാചരണം ജില്ലാ തല ഉദ്ഘാടനം നടത്തി

 പുൽപ്പള്ളി:  ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം  ചീയമ്പം മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ് കുമാർ ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ടീം ജ്യോതിർഗമയയുടെ ആഭിമുഖ്യത്തിൽ ബത്തേരി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിൻ്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും നടത്തി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ മാനേജർ ഡോ. വി.ആർ ക ഷീജ ക്യാംപ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബേസിൽ കരനിലത്ത് അധ്യക്ഷത വഹിച്ചു. ട്രസ്റ്റി സിജു പൗലോസ്, സെക്രട്ടറി എ.കെ. ഏലിയാസ്, പ്രോം ഗ്രാം കോഓർഡിനേറ്റർമാരായ എൽദൊ ജോർജ് മത്തോക്കിൽ, ടോംസ് എൽദോസ്, ജ്യോതിർഗമയ കോഓർഡിനേറ്റർ കെ.എം. ഷിനോജ് എന്നിവർ പ്രസംഗിച്ചു.

PULPALLY
News Image

ലഹരി വിരുദ്ധ റാലിയും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി

പുൽപ്പള്ളി ജയശ്രീ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ എൻഎസ്എസ് ദിനാചരണത്തോടാനുബന്ധിച്ച് ലഹരി വിരുദ്ധ റാലിയും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ ബി മിനി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ കെ ആർ ജയരാജ് അധ്യക്ഷത വഹിച്ചു. പഠനവും ജീവിതവുമാണ് ലഹരി എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാറിൽ പി.ജി ദിനേഷ് കുമാർ ക്ലാസ് എടുത്തു.സ്റ്റാഫ് സെക്രട്ടറി വി.കെ സായൂജ് , അധ്യാപകരായ സ്വപ്ന പീറ്റർ , സിതാര ജോസഫ്,പി.ആർ തൃദീപ് കുമാർ , സബി അഗസ്റ്റിൻ ,എന്നിവർ സംസാരിച്ചു.

PULPALLY
News Image

പഴശ്ശിരാജ കോളേജിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഫാമിലി ഹോസ്പിറ്റൽസ്, പുൽപ്പള്ളിയും പഴശ്ശിരാജ കോളേജ് യൂണിറ്റും സംയുക്തമായി പുൽപ്പള്ളിയിൽ അഞ്ചുദിന മെഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു.ക്യാമ്പിൽ സൗജന്യ ഷുഗർ ടെസ്റ്റ്, തൈറോയ്ഡ് പരിശോധന, മൂന്ന് മാസത്തെ ശരാശരി ഷുഗർ പരിശോധന ( എച്ച് ബി എ 1 സി ), ബ്ലഡ് കൗണ്ട് പരിശോധന, സൗജന്യ കാഴ്ച പരിശോധന എന്നിവ സംഘടിപ്പിച്ചു. കാഴ്ച പരിശോധനയിൽ ആവശ്യമായവർക്ക് സൗജന്യമായി കണ്ണട വിതരണം ചെയ്യുകയും ഏഴ് ദിവസത്തേക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷനും മരുന്ന് വിതരണവും ലഭ്യമാക്കുകയും ചെയ്തു.ക്യാമ്പിന്റെ ആദ്യ ദിനത്തിൽ ഏകദേശം 85 പേർ പങ്കെടുത്തു. കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

PULPALLY
News Image

ഗ്രന്ഥശാല ദിനാചരണം നടത്തി.

പുൽപ്പള്ളി :പുൽപ്പള്ളി, കളനാടി കൊല്ലി യുവശക്തി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനാചരണം നടത്തി.പോസ്റ്റർ പ്രകാശനവും അക്ഷരദീപം തെളിയിക്കലും വായന മത്സരവും നടത്തപ്പെടുകയുണ്ടായി.വായന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അമേരിയ സിജുവിന് ജയശ്രീ സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് മാസ്റ്റർ സമ്മാനം നൽകി അനുമോദിച്ചു.ലൈബ്രറി സെക്രട്ടറി ജെറിൻ, പ്രസിഡൻ്റ് ശശി വി.എൻ,വൈസ് പ്രസിഡന്റ് ബേബി പോത്തൻ എന്നിവർ സംസാരിച്ചു.വനിതാവേദി പ്രസിഡൻറ് കുഞ്ഞുമോൾ നന്ദി പറഞ്ഞു.

PULPALLY
News Image

ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ ഹെൽപ്പ് ഡെസ്ക് ഓഫീസ് ഉദ്ഘാടനം ചെയ്തു.

പുൽപ്പള്ളി: ഐ.സി. ബാലകൃഷ്‌ണൻ എം.എൽ.എ.യുടെ ഹെൽപ്പ് ഡെസ്ക് ഓഫീസ് ഉദ്ഘാടനം ഡി.സി.സി. പ്രസിഡൻ്റ് ടി.ജെ. ഐസക്ക് നിർവഹിച്ചു. പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലയിലെ ആളുകൾക്ക് പരാതി നൽകുന്നതിനും എം.എൽ.എ.യെ നേരിൽകണ്ട് സംസാരിക്കുന്നതിനും അവസരമൊരുക്കുന്നതിൻ്റെ ഭാഗമായാണ് മുള്ളൻകൊല്ലിയിൽ ഓഫീസ് ആരംഭിച്ചത്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. വർഗീസ് മുരിയൻകാവിൽ, ബീന ജോസ് കരിമാംകുന്നേൽ, പി.ഡി സജി, ലിസി സാബു, ഗിരിജാ കൃഷ്ണൻ, ശിവരാമൻ പാറക്കുഴി, സുനിൽ പാലമറ്റം, സാജൻ കടുപ്പിൽ, ജോയി വാഴയിൽ, ജെയിംസ് വടക്കേക്കര, ജോർജ് എടപ്പാട്ട് എന്നിവർ സംസാരിച്ചു.

PULPALLY
News Image

പ്രവാസി പെൻഷൻ കുടിശ്ശിക നൽകുന്നതിന് സർക്കാർ തയ്യാറാകണം: കേരള പ്രവാസി സംഘം

പുൽപള്ളി: മൂന്ന് മാസമായി കുടിശ്ശികയായ പ്രവാസി പെൻഷൻ നൽകുന്നതിന് സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള പ്രവാസി സംഘം മുള്ളൻകൊല്ലി പഞ്ചായത്ത് കൺവൻഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വർഷമായി കുടിശ്ശികയില്ലാതെ നൽകിയിരുന്ന പ്രവാസി പെൻഷൻ ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കുടിശ്ശികയാണ്. പെൻഷൻ നൽകുന്നതിന് സർക്കാർ തയ്യാറാകാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കുമെന്ന് കൺവൻഷൻ മുന്നറിയിപ്പ് നൽകി. പഞ്ചായത്തിലെ പ്രവാസികളുടെ പുനരധിവാസത്തിന് പഞ്ചായത്ത് ഭരണസമിതി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രവാസി സംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ജില്ലാ സെക്രട്ടറിയുമായ അഡ്വ: സരുൺ മാണി കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു. ജോബിഷ് ജോർജ്ജ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ സി പി വിൻസന്റ് പതാക ഉയർത്തി. മുള്ളൻകൊല്ലി പഞ്ചായത്ത് മെമ്പർ ജിഷ സെബാസ്റ്റ്യൻ, സിപിഐ (എം) പാടിച്ചിറ ലോക്കൽ കമ്മിറ്റി സെക്രട്ടറി സണ്ണി ജോസഫ്, പ്രവാസി സംഘം പുൽപള്ളി ഏരിയ സെക്രട്ടറി അഡ്വ: വിനു മാത്യു എന്നിവർ സംസാരിച്ചു.പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി ജോബിഷ് ജോർജ്ജ് (പ്രസിഡന്റ്), അനീഷ് ബി (സെക്രട്ടറി), വിഷ്ണു സജി (ട്രഷറർ) എന്നിവരടങ്ങുന്ന ഒൻപതംഗ കമ്മിറ്റിയെ കൺവൻഷൻ തിരഞ്ഞെടുത്തു.

PULPALLY
News Image

ഗുരുദേവ ജയന്തി ആഘോഷിച്ചു.

പുൽപ്പള്ളി, എസ്എൻഡിപി യോഗം എംകെ രാഘവൻ വക്കീൽ മെമ്മോറിയൽ യൂണിയന്റെയും ശാഖാ യോഗങ്ങളുടെയും യൂത്ത് മൂവ്മെന്റ് വനിതാ സംഘം, തുടങ്ങിയ പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു. ക്ഷേത്രത്തിൽ നടന്ന വിശേഷാൽ ചടങ്ങുകൾക്ക് ക്ഷേത്രം ശാന്തിമാരായ ഷാജി ശാന്തി,രാജു ശാന്തി പാല തുടങ്ങിയവർ നേതൃത്വം നൽകി. ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന വ ർണ്ണശബളമായ ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തർ അണിനിരന്നു. തുടർന്ന് നടന്ന ചതയ ദിന സദ്യയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചതയ ദിന ആഘോഷത്തിന്റെ ഭാഗമായിയൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന കലാകായിക മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും, വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും അനുമോദിച്ചു. വയനാടിന്റെ സമകാലിക പ്രശ്നങ്ങളെ ആധാരമാക്കി നിർമ്മിച്ച ഷോർട്ട് ഫിലിമിന്റെ അണിയര പ്രവർത്തകരെയും ചടങ്ങിൽ അനുമോദിച്ചു. യൂണിയൻ ചെയർമാൻ എൻ കെ ഷാജി കൺവീനർ സജി കൂടിക്കുളത്ത് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ ആർ കരുണാകരൻ വനിതാ സംഘം പ്രസിഡണ്ട് മിനി ശിവരാജൻ സെക്രട്ടറി രജനിമോൾ ഷിബു പൂ ഴിക്കൊല്ലി, പി എൻ സുന്ദരൻ ഏരിയ പള്ളി, സി എസ് ജനാർദ്ദനൻ, കെ പി രാജ്മോഹൻ, സി എസ് സുരേഷ്, അരവിന്ദാക്ഷൻ അയിനാട്ട്, അജിത റെജി, മോഹനൻ കാവും പറമ്പിൽ, സുധാകരൻ ചട്ടുകവ കുളത്ത്  ശശി പുതുശ്ശേരി, കുമാരി പുതുക്കുളത്തിൽ, ചന്ദ്രൻ പാലേക്കാടൻ കെഎസ് സാജു, രാഞ്ജിത്ത് എം എസ്, വിനോദ് മണൽവയൽ, വിജയകുമാരി പുത്തനറയിൽ, എം ആർ മുരളി, സന്തോഷ് പന്നപുറത്ത്, മോഹനൻ വാരിശ്ശേരി, വത്സലൻ പുതുക്കുടി, സലിംകുമാർ പട്ടാണി കുപ്പ്, സനീഷ് കുമാർ പാലയ്ക്ക പറമ്പിൽ, പ്രസാദ് നിരവത്ത് പറമ്പിൽ, പി എൻ രാജൻ മാസ്റ്റർ വിദ്യാധരൻ ഉപ്പു കണ്ടത്തിൽ, വിജയകുമാർ കൊളറാട്ടുകുന്ന്, അമ്മിണി ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി

PULPALLY
News Image

ഗുരുദേവ ദർശനങ്ങൾ കാലാതീതം - സ്വാമിനി മാതാ നാരായണ ചൈതന്യമയി

പുൽപള്ളി ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ കാലാതീതമാണെന്ന് ശിവഗിരി മഠം സന്യാസിനി സ്വാമിനി മാതാ നാരായണ ചൈതന്യമയി അഭിപ്രായപ്പെട്ടു. ഗുരുധർമ്മ പ്രചരണ സഭ, മാതൃസഭ, യുവജനസഭ വയനാട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തിൽ നടന്ന 172-മത് ശ്രീനാരായണഗുരു ജയന്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമിനി.  ഗുരുവിന്റെ ഹോമ മന്ത്ര പ്രകാരമുള്ള ഹോമം, വിശേഷാൽ ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി ഗുരുദേവകൃതികളുടെ ആലാപനം,ജയന്തി സമ്മേളനം,ചതയദിനസദ്യ എന്നിവയും ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്നു. ജയന്തി സമ്മേളനം പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡണ്ട് കെ ആർ ജയരാജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എ വി ജയൻ മുഖ്യപ്രഭാഷണം നടത്തി. ജിഡിപിഎസ് ജില്ലാ സെക്രട്ടറി എൻ എൻ ചന്ദ്രബാബു മാതൃസഭ ജില്ലാ പ്രസിഡണ്ട് നിഷാരാജൻ സെക്രട്ടറി പി ബി സജിനി യുവജനസഭ ജില്ലാ സെക്രട്ടറി സി ആർ പ്രദീപ് കേന്ദ്ര സമിതി അംഗങ്ങളായ സരസു നാരായണൻകുട്ടി, സി കെ ദിവാകരൻ,കെ ആർ ഗോപി ജില്ലാ വൈസ് പ്രസിഡണ്ട് സി എൻ പവിത്രൻ സെക്രട്ടറി കെ എൻ ചന്ദ്രൻ ട്രഷറർ പി വി സന്തോഷ് ഭാരവാഹികളായ പി പുഷ്പവല്ലി, ഓമന ബഷി,പി കെ മാധവൻ,എം എൻ ഗോപാലൻ,കെ കെ രാഘവൻ,പി കെ നാരായണൻ, ടി കെ വിശ്വംഭരൻ ശ്രീനിവാസൻ പുന്നത്താനത്ത് പി ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.

PULPALLY
News Image

പുൽപ്പള്ളി ജയശ്രീ സ്കൂളിൽ എസ്.പി.സി ത്രിദിന ക്യാമ്പ് തുടങ്ങി

പുൽപ്പള്ളി: ജയശ്രീ എച്ച്.എസ്.എസിൽ ത്രിദിന എസ്.പി.സി ക്യാമ്പ് ആരംഭിച്ചു. പുൽപ്പള്ളി സ്റ്റേഷൻ എസ്.ഐ ബെന്നി പതാക ഉയർത്തി. വാർഡ് മെമ്പർ മിനി ഉദ്ഘാടനം ചെയ്തു. എ.ഡി ബിന്ദു അധ്യക്ഷയായി. സി.പി.ഒ വൈശാഖ്, ഡി.ഐ അനീഷ്, പി.ടി.എ പ്രസിഡന്റ് സൽമ, ശുഭ എസ് എന്നിവർ പങ്കെടുത്തു. നിയാദ് സാറിന്റെ ട്രാഫിക് ക്ലാസും ജിൻസ് സാറിന്റെ ഐസ് ബ്രേക്കിംഗ് സെഷനും നടന്നു.

PULPALLY
News Image

വയനാട് പുൽപ്പള്ളി കബനി നദിയിൽ കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി.

മരിച്ചത് പുൽപ്പള്ളി വെട്ടത്തൂർ ഊരിലെ ചന്ദ്രൻ (50)കഴിഞ്ഞ ഞായറാഴ്ച ചങ്ങാടത്തിൽ പുഴ കടക്കുന്നതിനിടെയാണ് ചങ്ങാടം മറിഞ്ഞ് അപകടമുണ്ടായത്.കാണാതായി നാലാം ദിവസമാണ് വെട്ടത്തൂർ പമ്പ് ഹൗസിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തുന്നത്.ഫയർഫോഴ്സും NDRF-ഉം സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

PULPALLY
News Image

സ്കൂളിലെ ഓണാഘോഷത്തിൽ പങ്കാളികളായി യു.എസ് സംഘം

​പുൽപ്പള്ളി: വിദേശത്തു നിന്നെത്തിയ വിശിഷ്ടാതിഥികളുടെ സാന്നിധ്യം കൊണ്ടും വിദ്യാർത്ഥികളുടെ ആവേശം കൊണ്ടും വേറിട്ടതായി പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിലെ ഇത്തവണത്തെ ഓണാഘോഷം. യു.എസ് നേവി ചീഫ് എൻജിനീയർ മിനി അനിരുദ്ധൻ, യു.എസ് നേവി സീനിയർ പ്രോഗ്രാം മാനേജർ ആരോൺ ലോങ്, സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിനി നന്ദന എന്നിവരാണ് സ്കൂളിലെ ആഘോഷങ്ങളിൽ പങ്കുചേരാൻ അമേരിക്കയിൽ നിന്ന് നേരിട്ടെത്തിയത്.​രാവിലെ സ്കൂളിലെത്തിയ അതിഥികളെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. തങ്ങളുടെ പ്രിയപ്പെട്ട സ്കൂളിലേക്ക് വിദേശത്തുനിന്നും പ്രമുഖരായ അതിഥികൾ എത്തിയതറിഞ്ഞ് കൗതുകത്തോടെയും ഏറെ ആവേശത്തോടെയുമാണ് കുട്ടികൾ അവരെ കണ്ടതും പരിചയപ്പെട്ടതും. അതിഥികളുടെ സാന്നിധ്യം വിദ്യാർത്ഥികളിൽ വലിയ ഉന്മേഷം പകർന്നു.​തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ സാംസ്കാരിക പരിപാടികളും പരമ്പരാഗത കലാരൂപങ്ങളും അതിഥികൾക്ക് മുന്നിൽ അരങ്ങേറി. ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ മുറ്റത്ത് ഒരുക്കിയ ഓണപ്പൂക്കളവും വലിയ ഊഞ്ഞാലും, ഹരിതാഭമായ സ്കൂൾ പരിസരവും വിദേശ സംഘത്തിന് വേറിട്ടൊരു അനുഭവമായി മാറി.​കുട്ടികളുടെ കലാപ്രകടനങ്ങൾ ആസ്വദിച്ച സംഘം, എല്ലാവരോടും വളരെ സൗഹൃദത്തോടും നിഷ്കളങ്കതയോടും കൂടിയാണ് ഇടപെട്ടത്. പരിപാടികൾക്ക് ശേഷം അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം പരമ്പരാഗത രീതിയിലുള്ള ഓണസദ്യയും കഴിച്ച ശേഷമാണ് മൂവരും മടങ്ങിയത്. സ്കൂളിലെ മനോഹരമായ കാഴ്ചകളും കുട്ടികളുടെ സ്നേഹവും മനസ്സിൽ സൂക്ഷിച്ചാണ് തങ്ങൾ മടങ്ങുന്നതെന്ന് അവർ വ്യക്തമാക്കി. സ്കൂൾ മാനേജർ കെ ആർ ജയറാം പ്രിൻസിപ്പൽ കെ ആർ ജയരാജ് വൈസ് പ്രിൻസിപ്പൽ പി ആർ സുരേഷ് എന്നിവർ ചേർന്ന് വിദേശ അതിഥികളെ സ്വീകരിച്ചു. അധ്യാപകരായ പി കെ രാജൻ,സ്വപ്ന പീറ്റർ, വി കെ സായൂജ്,പി ജി ദിനേഷ്കുമാർ,പി ആർ തൃദീപ്കുമാർ,കെ കെ ഷിജിത്കുമാർ, കെ ഷിജു,പി ബി വൈശാഖ് എന്നിവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

PULPALLY
News Image

മധ്യവയസ്‌കനെ പുഴയിൽ കാണാതായി

പുൽപ്പള്ളി: മധ്യവയസ്ക്‌കനെ പുഴയിൽ കാണാതായി. വെട്ടത്തൂർ ഉന്നതിയിലെ ശുംഭരൻ എന്ന ചന്ദ്രൻ (50) നെയാണ് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വെട്ടത്തൂർ ഉന്നതിക്ക് സമീപമുള്ള കബനി പുഴയിൽ കാണാതായത്. ഉച്ചക്ക് ഒന്നരയോടെ. പുഴയിൽ കൊട്ടതോണിയിൽ വരവെയാണ് അപകടം. ഉന്നതയിലുള്ളവർ കൊട്ടതോണി മറിയുന്നത് ദൂരെ നിന്നും കണ്ടിരുന്നു . പ്രദേശവാസികളും ഫയർഫോഴ്‌സും പൊലീസും തിരച്ചിൽ നടത്തി.

PULPALLY
News Image

കുരുതി ഷോർട്ഫിലിം കലാകാരൻമാർക്ക് ആദരം

പുൽപള്ളി :കാടും മനുഷ്യരും തമ്മിലുള്ള സംഘർഷത്തിന്റെ വൈ കാര്യത ചൂണ്ടികാണിക്കുന്ന 'കുരുതി' ഹ്രസ്വ ചിത്രത്തി ന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച കലാ പ്രവർത്തകരെ കളനാടിക്കൊല്ലി ജയശ്രീ സ്കൂളിൽ ആദരിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ കെ.പി. സുരേഷ് ഉദ്ഘാടനം ചെയ്തുതു. മാനേജർ കെ.ആർ. ജയറാം പൊന്നാടയണിയിച്ചു. കെ.ആർ. ജയരാജ്, ഷീനാ ജയ റാം എന്നിവർ സംസാരിച്ചു.

PULPALLY
News Image

വണ്ടിക്കടവ് ഉന്നതിക്കാർ താമസിക്കുന്നത് ചോർന്നൊലിക്കുന്ന വീടുകളിൽ

പുൽപ്പള്ളി: കേരള കർണ്ണാടക അതിർത്തിയോട് ചേർന്ന വണ്ടിക്കടവ് ഉന്നതിയിലെ 25 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ ഇനിയും നടപടിയായില്ല. കബനിയുടെ കൈവഴിയായ കന്നാരം പുഴയോട് ചേർന്ന വീടുകൾ ഇടിയുന്ന അവസ്ഥയാണ്. പുഴയോട് ചേർന്ന് താമസിക്കുന്ന കുടുംബങ്ങളാണ് ഇത് മൂലം ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. ചെതലയം വനമേഖലയിൽ കനത്ത മഴ പെയ്‌താൽ കരകവിയുന്ന കന്നാരം പുഴയിലേക്ക് ഇവരുടെ വീടുകളുടെ തറ യുടെ ഒരു ഭാഗം ഇടിഞ്ഞ് വീഴുന്ന അവസ്ഥയിലാണ്. പകൽ പോലും ബന്ദിപ്പൂർ വനമേഖലയിൽ നിന്ന് ആനയും കടുവയും കാടിറങ്ങുന്ന പ്രദേശമാണ് ഇവിടം. ഉന്നതിയിലെ കുടുംബങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വനത്തിൽ പോകേണ്ട അവസ്ഥയാണ്.ഇവിടുത്തെ പലരുടെയും വീടുകൾ അപകടാവസ്ഥയിലാണ്.പണ്ട് കോൺക്രീറ്റ് ചെയ്‌ത വീടുകളെല്ലാം ചോർന്ന് തറയും ഭിത്തിയുമെല്ലാം വീണ്ടുകീറുന്ന അവസ്ഥയാണ്. വണ്ടിക്കടവ് ഉന്നതിയിൽ അടിസ്ഥാനസൗകര്യം ഒരുക്കാനും ഇവർക്ക് തൊഴിലവസരങ്ങൾക്കും പദ്ധതികൾ തയ്യാറാക്കുമെന്ന് ജില്ല കലക്‌ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യാഗസ്ഥർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നാണ് ഇവർ പറയുന്നത്. ഇവിടെയുളള കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിക്കാൻ നടപടി വേണമെന്നാണ് ഉന്നതിക്കാരുടെ ആവശ്യം

PULPALLY
News Image

റാങ്ക് നേട്ടത്തിന്റെ തിളക്കവുമായി ജയശ്രീ കോളേജ് അക്ഷയ പ്രദീപിന് സ്വീകരണം

പുൽപ്പള്ളി : ബി എ സോഷ്യോളജി പരീക്ഷയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി തലത്തിൽ ആറാം റാങ്ക് കരസ്ഥമാക്കിയ ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥി അക്ഷയ പ്രദീപിന് കോളേജിൽ കൂട്ടുകാരും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പ്രൗഢഗംഭീരമായ സ്വീകരണം നൽകി.ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന സ്വീകരണ യോഗം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പാൾ ഡോ : വി. റ്റി സത്യൻ അധ്യക്ഷത വഹിച്ചു. സി കെ രാഘവൻ മെമ്മോറിയൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും കോളേജ് മാനേജരുമായ കെ. ആർ ജയറാം റാങ്ക് ജേതാവിന് ഉപഹാര സമർപ്പണം നടത്തി. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്‌ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ മഗേഷ്‌, ഗ്രാമപഞ്ചായത്ത് അംഗം പി ബി മിനി, പി. റ്റി എ പ്രസിഡന്റ്‌ കൃഷ്ണൻകുട്ടി, ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ ആർ ജയരാജ്,കോളേജ് വൈസ് പ്രിൻസിപ്പാൾ നിതിൻ കെ മാത്യൂ, അധ്യാപകരായ കെ കെ അതുല്യ, മർജാനാ പർവീൺ, കെ ആർ രാഗി, ശ്യാംജിത്ത് ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.

PULPALLY
News Image

മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

 വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി വെൽനസ്സ് ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് വ്യാപാരി ദിനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വിദഗ്ദ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ചികിത്സ നിർദ്ദേശിക്കുകയും, രക്തസമ്മർദ്ദം,ഷുഗർ മുതലായവ പരിശോധിക്കുകയും ചെയ്തതിനോടൊപ്പം, ആവശ്യമായ മരുന്നുകളും സൗജന്യമായി നൽകുകയുണ്ടായി.യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡണ്ട് ബാബു രാജേഷ് അധ്യക്ഷത വഹിച്ച യോഗം, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ടും സംസ്ഥാന കമ്മറ്റിയംഗവുമായ മാത്യു മത്തായി ആതിര ഉദ്ഘാടനം ചെയ്തു. കെ.എസ്.അജിമോൻ, ജോസ് കുന്നത്ത്,കെ.എ.സ്കറിയ,ജോബിഷ് യോഹൻ, സതീഷ് വെൽനസ്, സുനിൽ ജോർജ്,സലീൽ പൗലോസ് എന്നിവർ പ്രസംഗിച്ചു. ഡോ.സോഫിയ റാണി,ഡോ.ആൽഡിസ്, നഴ്സുമാരായ സി.ജിത്യ, ഷേർലി,ഷാന്റി,അജന്യ, വൈസ് പ്രസിഡണ്ട് ബിജു പൗലോസ്,നിതിൻ,പി.എം. പൈലി,മനൂപ്,പ്രഭാകരൻ, കെ.വി.റഫീഖ്, കെ.ജോസഫ്,ഹാരിസ്, വേണുഗോപാൽ,എം.വി.ബാബു,പ്രസന്നകുമാർ, ശ്രീജിത്ത് മുതലായവർ നേതൃത്വം നൽകി.

PULPALLY
News Image

പുല്‍പ്പള്ളിയില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ തുടങ്ങണം: ടിമ്പര്‍ ലോഡിംഗ് യൂണിയന്‍

 പുല്‍പ്പള്ളി: പെരിക്കല്ലൂര്‍, മരക്കടവ്, കൊളവള്ളി പ്രദേശങ്ങളില്‍ ആളുകള്‍ വെള്ളത്തില്‍ വീണുള്ള അപകടം വര്‍ധിച്ചിരിക്കേ പുല്‍പ്പള്ളിയില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ ഉടന്‍ ആരംഭിക്കണമെന്ന് ടിമ്പര്‍ ലോഡിംഗ് യൂണിയന്‍(എച്ച്എംഎസ്)യൂണിറ്റ് കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിവലില്‍ പുല്‍പ്പള്ളി മേഖലയില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍നിന്നു 25 കിലോമീറ്ററിലധികം സഞ്ചരിച്ച് അഗ്നി-രക്ഷാസേന എത്തേണ്ട സ്ഥിതിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് വി.ടി. തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ടി.എ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. എം.എ ജോര്‍ജ്, സജി കണ്ടംതുരുത്തി, പി.കെ. ഉമ്മര്‍, എം.ഡി. ഷിബു, ഷാജി ആനക്കുഴിയില്‍, സി.എസ്. ചന്ദ്രന്‍, സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു.

PULPALLY
News Image

സി.കെ. രാഘവൻ മെമ്മോറിയൽ കോളേജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

പുൽപ്പള്ളി: സി.കെ. രാഘവൻ മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2024–2026 ബി.എഡ്. ബാച്ചിന്റെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.പ്രശസ്ത വിദ്യാഭ്യാസ ചിന്തകനും കാലിക്കറ്റ് സർവകലാശാല മുൻ ഡീനുമായ പ്രൊഫ. ഡോക്ടർ കെ. ശിവരാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അറിവിനൊപ്പം മൂല്യവിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുന്ന അധ്യാപകരെയാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. സത്യസന്ധത, സഹാനുഭൂതി, സാമൂഹിക പ്രതിബദ്ധത, മാനവിക മൂല്യങ്ങൾ എന്നിവ വിദ്യാർഥികളിൽ വളർത്തിയെടുക്കുന്നതിൽ അധ്യാപകർ നിർണായക പങ്കുവഹിക്കണമെന്നും, സമൂഹത്തിന് മാതൃകയാകുന്ന അധ്യാപകരായി വിദ്യാർഥികൾ വളരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി ടി രേഷ്മ അധ്യക്ഷത വഹിച്ചു. കോളേജ് ഐ ക്യു എ സി കോർഡിനേറ്റർ പി ബി നീതു സ്വാഗതം ആശംസിച്ചു.സി.കെ.ആർ.എം. എഡ്യൂക്കേഷണൽ ട്രസ്റ്റ് സെക്രട്ടറിയും ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ കെ.ആർ. ജയരാജ്, കോളേജ് വൈസ് പ്രിൻസിപ്പൽ ഷീന ജയറാം എന്നിവർ സംസാരിച്ചു.തുടർന്ന് ബിരുദ സർട്ടിഫിക്കറ്റുകളും മെമന്റോകളും വിതരണം ചെയ്തു. ബിരുദം നേടിയ വിദ്യാർഥികൾ, അധ്യാപകരെന്ന നിലയിൽ സാമൂഹിക പ്രതിബദ്ധതയോടെയും ധാർമിക മൂല്യങ്ങളോടെയും പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു.സ്റ്റാഫ് സെക്രട്ടറി ഇ.കെ മൈമൂനത്ത് നന്ദി രേഖപ്പെടുത്തി.നിരവധി രക്ഷിതാക്കളും പൂർവവിദ്യാർഥികളും ചടങ്ങിൽ എത്തിയിരുന്നു.

PULPALLY
News Image

വാഹനാപകടത്തിൽ യുവാവ് മരിച്ചു:ഒരാൾക്ക് പരിക്ക്

പുൽപ്പള്ളി: പുൽപ്പള്ളി പാക്കത്ത് ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികനായ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.പാക്കം മാനിക്കാട്ട് തിമ്മപ്പൻ്റെ മകൻ സരീഷ് (35) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭൂദാനം ഉന്നതി സ്വദേശി ദിനേഷിന് (36) ഗുരുതരമായി പരിക്കേറ്റു.ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ബൈക്ക് എതിരെ വരികയായിരുന്ന സ്വകാര്യ ബസ്സിലിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ സാരമായി പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും, അതീവ ഗുരുതരാവസ്ഥയിലായിരുന്ന സരീഷ് മരണപ്പെടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ദിനേഷിനെ വിദഗ്‌ധ ചികിത്സയ്ക്കായി മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

PULPALLY
News Image

കളഞ്ഞുകിട്ടിയ സ്വർണവും പണവും ലേലം ചെയ്യുന്നു

പുൽപ്പള്ളി പൊലീസ് സ്റ്റേഷനിൽ കളഞ്ഞുകിട്ടിയ സ്വർണത്തിനും ഒരു തുകയ്ക്കും അവകാശവാദം ഉന്നയിച്ച് ആരും വരാത്ത സാഹചര്യത്തിൽ സ്വർണം ലേലം ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഈ സ്വർണത്തിന് അവകാശികളുണ്ടെങ്കിൽ 30 ദിവസത്തിനകം കൽപ്പറ്റ ജില്ലാ പൊലീസ് ഓഫീസിലെത്തി അവകാശവാദം ഉന്നയിക്കാൻ അവസരമുണ്ട്. അവകാശികളായി ആരും എത്താത്ത സാഹചര്യത്തിൽ സ്വർണം പൊതുലേലത്തിലൂടെ വിൽപ്പന നടത്തി ലഭിക്കുന്ന തുകയും കള‌ഞ്ഞുകിട്ടിയ തുകയും സംസ്ഥാന ക്രിമിനൽ ജസ്റ്റിസ് മിസലേനിയസ് എക്സ്പെൻസ് ഫണ്ടിലേക്ക് ചേർക്കും.

PULPALLY
News Image

പുൽപ്പള്ളി ജയശ്രീ കോളേജിൽ ഒന്നാം വർഷ ഡിഗ്രി പ്രവേശനോത്സവവും ഓറിയന്റേഷൻ ക്ലാസും സംഘടപ്പിച്ചു

പുൽപ്പള്ളി : ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവവും ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചു.യുവ സാഹിത്യകാരൻ അജയ് പനമരം ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പാൾ ഡോ : വി റ്റി സത്യൻ അധ്യക്ഷത വഹിച്ചു. സി കെ ആർ എം ട്രസ്റ്റ് ചെയർമാനും കോളേജ് മാനേജരുമായ കെ. ആർ ജയറാം മുഖ്യപ്രഭാഷണം നടത്തി.യൂണിവേഴ്സിറ്റി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.ജയശ്രീ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ആർ ജയരാജ്‌, സി. കെ. ആർ. എം ബി.എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ : പി. റ്റി രേഷ്മ,പിടിഎ പ്രസിഡന്റ്‌ കൃഷ്ണൻകുട്ടി, കോളേജ് വൈസ് പ്രിൻസിപ്പൽ നിതിൻ കെ മാത്യൂ, അധ്യാപകരായ ബിൻസി മാത്യൂ, കെ ആർ രാഗി , ശ്യാംജിത്ത് ശശിധരൻ, പി സി അനുഷ എന്നിവർ സംസാരിച്ചു. 

PULPALLY
News Image

ഡി.എൽ.എഡ്. 2026-28 ബാച്ച് ഉദ്ഘാടനം ചെയ്തു.

പുൽപ്പള്ളി: സി കെ രാഘവൻ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പുൽപ്പള്ളിയിൽ ഡി.എൽ.എഡ്. കോഴ്സിന്റെ ഉദ്ഘാടനം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ മഗേഷ് നിർവഹിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നുമണി വിശിഷ്‌ടാഥിതി ആയിരുന്നു. ആദ്യമായി സ്ഥാപനത്തിൽ എത്തിയ മിന്നുമണിയെ ട്രസ്റ്റ് ചെയർമാൻ കെ.ആർ.ജയറാം പൊന്നാട അണിയിച്ചു ആദരിച്ചു. കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഐ .ടി. ഇ .വിദ്യാർത്ഥികൾ ഡ്രസ് ബാങ്കിലൂടെ ശേഖരിച്ച വസ്ത്രങ്ങൾ ജയശ്രീ സ്കൂൾ വൈസ്പ്രിൻസിപ്പൽ പി.ആർ.സുരേഷ്, ഹോസ്റ്റൽ വാർഡൻ രമേശൻ എന്നിവർ ചേർന്നു സ്വീകരിച്ചു.ഡയറ്റ് വയനാട് ലക്ചറർ നസറുള്ള ടി.പി. മുഖ്യ പ്രഭാഷണം നടത്തി. ജയശ്രീ എച്ച്. എസ്. എസ് പ്രിൻസിപ്പാൾ കെ . ആർ . ജയരാജ് മാസ്റ്റർ, ഐ. ടി. ഇ പ്രിൻസിപ്പാൾ ഷൈൻ പി.ദേവസ്യ , ജയശീ സ്‌കൂൾ വൈസ് പ്രിൻസിപ്പാൾ പി.ആർ. സുരേഷ്, ഉജ്ജയ് പി.ഡി., ഗിരീഷ് ടി.ടി, കോളേജ് ചെയർ പേഴ്സൺ സാലിഹ ടി.കെ. , ദേവ പ്രിയ, ഫെബിന, നസ്രിയ തുടങ്ങിയവർ സംസാരിച്ചു. 2026-28 അധ്യയന വർഷത്തിലെ പി.ടി.എ. രൂപീകരിച്ചു. അക്ബർ അലി പ്രസിഡൻ്റായും , ഷൈമ എം.എം. വൈസ് പ്രസിഡൻ്റായും തിരഞ്ഞെടുത്തു.

PULPALLY
News Image

ലീഗൽ മെട്രോളജി ഓട്ടോ ക്യാമ്പ്

സർക്കാറിന്റെ നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് പുൽപ്പള്ളിയിൽ പഞ്ചായത്ത്തല ഏകദിന ഓട്ടോ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ അധ്യക്ഷനായ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം ലെസ്ന മുനീർ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ വി.പി ശരത്ത് ലാൽ, ക്യാമ്പ് കോഓർഡിനേറ്റർ നിസാർ മണിമ, സുൽത്താൻ ബത്തേരി താലൂക്ക് ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ലേഖ കുമാരി, ഓട്ടോറിക്ഷ തൊഴിലാളി പ്രതിനിധി പി.ജെ ജോയ് എന്നിവർ സംസാരിച്ചു

PULPALLY
News Image

ആ റെക്കോർഡും തൂക്കി വൈഭവ്!; പ്രായം കുറഞ്ഞ ഇന്റർനാഷണൽ ഫിഫ്റ്റി

ഇന്റർനാഷണൽ ടി20 ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി. 15കാരനായ സൂര്യവംശി സിംബാബ്‌വെക്കെതിരെ ആദ്യ ടി20 മത്സരത്തില്‍ 18 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്‌സ്.15 വര്‍ഷവും 118 ദിവസവുമാണ് വൈഭവിന്റെ പ്രായം. ഐസിസി മുഴുവന്‍ അംഗത്വമുള്ള ടീമുകളെ എടുത്താല്‍, അഫ്ഗാനിസ്ഥാന്‍ താരം റഹ്മാനുള്ള ഗുര്‍ബാസിന്റെ പേരിലായിരുന്നു റെക്കോഡ്. 2019ല്‍ സിംബാബ്‌വെക്കെതിരെ ഗുര്‍ബാസ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുമ്പോള്‍ 17 വര്‍ഷവും 296 ദിവസവുമായിരുന്നു പ്രായം. ഈ റെക്കോർഡാണ് വൈഭവ് സ്വന്തം പേരിലാക്കിയത്.

PULPALLY
News Image