സി.കെ. രാഘവൻ മെമ്മോറിയൽ കോളേജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

Advertisement
Featured Image

പുൽപ്പള്ളി: സി.കെ. രാഘവൻ മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2024–2026 ബി.എഡ്. ബാച്ചിന്റെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.

പ്രശസ്ത വിദ്യാഭ്യാസ ചിന്തകനും കാലിക്കറ്റ് സർവകലാശാല മുൻ ഡീനുമായ പ്രൊഫ. ഡോക്ടർ കെ. ശിവരാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അറിവിനൊപ്പം മൂല്യവിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുന്ന അധ്യാപകരെയാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. സത്യസന്ധത, സഹാനുഭൂതി, സാമൂഹിക പ്രതിബദ്ധത, മാനവിക മൂല്യങ്ങൾ എന്നിവ വിദ്യാർഥികളിൽ വളർത്തിയെടുക്കുന്നതിൽ അധ്യാപകർ നിർണായക പങ്കുവഹിക്കണമെന്നും, സമൂഹത്തിന് മാതൃകയാകുന്ന അധ്യാപകരായി വിദ്യാർഥികൾ വളരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി ടി രേഷ്മ അധ്യക്ഷത വഹിച്ചു. കോളേജ് ഐ ക്യു എ സി കോർഡിനേറ്റർ പി ബി നീതു സ്വാഗതം ആശംസിച്ചു.

സി.കെ.ആർ.എം. എഡ്യൂക്കേഷണൽ ട്രസ്റ്റ് സെക്രട്ടറിയും ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ കെ.ആർ. ജയരാജ്, കോളേജ് വൈസ് പ്രിൻസിപ്പൽ ഷീന ജയറാം എന്നിവർ സംസാരിച്ചു.

തുടർന്ന് ബിരുദ സർട്ടിഫിക്കറ്റുകളും മെമന്റോകളും വിതരണം ചെയ്തു. ബിരുദം നേടിയ വിദ്യാർഥികൾ, അധ്യാപകരെന്ന നിലയിൽ സാമൂഹിക പ്രതിബദ്ധതയോടെയും ധാർമിക മൂല്യങ്ങളോടെയും പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു.സ്റ്റാഫ് സെക്രട്ടറി ഇ.കെ മൈമൂനത്ത് നന്ദി രേഖപ്പെടുത്തി.

നിരവധി രക്ഷിതാക്കളും പൂർവവിദ്യാർഥികളും ചടങ്ങിൽ എത്തിയിരുന്നു.

Advertisement

Related News