അനുശോചന യോഗം ചേര്‍ന്നു

Advertisement
Featured Image

കോറോം: പനമരം ബ്ലോക്ക് കോണ്‍സ് കമ്മറ്റി വൈസ് പ്രസിഡന്റും, തൊണ്ടര്‍നാട് പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാനുമായ, ഡോ. പി കെ സുനില്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട് പഞ്ചായത്ത് ആസ്ഥാനമായ കോറോം ടൗണില്‍ യോഗം ചേര്‍ന്നു. കോറോത്ത് നടന്ന മൗനജാഥക്ക് ശേഷം നടന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് എം പ്രമോദിന്റെ അധ്യക്ഷനായിരുന്നു. ഡി.സി.സി. പ്രസിഡന്റ് അഡ്വ ടി.ജെ. ഐസക്ക് അനുശോചന പ്രഭാഷണം നടത്തി.

Advertisement

Related News