ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയ്‌ക്കെതിരെ തുടരെ തുടരെ ആരോപണങ്ങൾ. ഫിഫ പ്രസിഡന്റ് പ്രസിഡന്‍റ് കസേര സംരക്ഷിക്കുന്നതിനായുള്ള പിന്തുണയ്ക്കായി 2030 ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിന്‍റെ വേദി മൊറോക്കോയ്ക്ക് വാഗ്ദാനം ചെയ്തെന്ന ആരോപണമാണ് ഏറ്റവും പുതിയത്.
എന്നാൽ വാദങ്ങൾ ശക്തമായി നിഷേധിച്ച് ഫിഫ രംഗത്തെത്തിയിട്ടുണ്ട്. പ്രമുഖ ബ്രിട്ടീഷ് പത്രമായ 'ദി ടൈംസ്' പുറത്തുവിട്ട റിപ്പോർട്ടിന് പിന്നാലെയാണ് വിശദീകരണവുമായി ഫിഫ രംഗത്തെത്തിയത്.
ലോകകപ്പിന്‍റെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യവൽക്കരിക്കാൻ പദ്ധതിയിട്ട സംഭവം ഫിഫയിൽ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. യുവേഫ, കോൺകാകാഫ്, ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ, മറ്റ് അംഗ രാജ്യങ്ങൾ എന്നിവരുടെ എതിർപ്പിന് പിന്നാലെ ഈ നീക്കത്തിൽ നിന്ന് ഫിഫ പിന്മാറുകയും ചെയ്തു.

