sports
ഇന്ത്യയിൽ വീണ്ടുമൊരു 'എൽ ക്ലാസികോ'; ബാഴ്‌സലോണ-റയൽ മഡ്രിഡ് ലെജൻഡ്സ് പോരാട്ടം നവംബർ 25-ന് കൊൽക്കത്തയിൽ
ലോക ഫുട്ബോളിലെ ഏറ്റവും വലിയ വൈരികളായ ബാഴ്സലോണയുടെയും റയൽ മഡ്രിഡിന്റെയും ഇതിഹാസ താരങ്ങൾ മാറ്റുരയ്ക്കുന്ന ലെജന്ഡ്സ് പോരാട്ടത്തിന് കൊൽക്കത്ത വേദിയാകുന്നു. നവംബർ 25-ന് കൊല്ക്കത്തയാണ് എല് ക്ലാസിക്കോ പോരാട്ടത്തിന് വേദിയാവുകയെന്ന് പശ്ചിമ ബംഗാൾ കായിക മന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ ബാഴ്‌സലോണ-റയൽ മഡ്രിഡ് ലെജൻഡ്സ് പോരാട്ടമാണിത്. കഴിഞ്ഞ വർഷം മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ റയൽ മഡ്രിഡ് ലെജൻഡ്സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബാഴ്സലോണയെ തോൽപ്പിച്ചിരുന്നു.അന്ന് ഫെർണാണ്ടോ മൊറിയന്റെസ്, ഡേവിഡ് ബാറാൽ എന്നിവരാണ് റയലിനായി ഗോൾ നേടിയത്. മത്സരത്തിനുള്ള ഔദ്യോഗിക ടീമുകളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, രണ്ട് ക്ലബ്ബുകൾക്കായും കളിച്ചിട്ടുള്ള പോർച്ചുഗീസ് ഇതിഹാസം ലൂയിസ് ഫിഗോ, ബാഴ്സലോണയുടെ മുൻ ക്യാപ്റ്റനും ലോകകപ്പ് ജേതാവുമായ കാർലോസ് പ്യുയോൾ തുടങ്ങിയ പ്രമുഖ താരങ്ങൾ കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദേശീയ ടീമില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക്; ക്രിസ്റ്റ്യാനോ റൊണാള്ഡോയെ സസ്പെന്ഡ് ചെയ്തു.
കോച്ചിനോട് കലഹിച്ച് ദേശീയ ടീം ക്യാമ്പില്‍ നിന്നിറങ്ങിപ്പോയ പോര്ച്ചുഗല് സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോക്കെതിരെ കടുത്ത നടപടിയുമായി ഫുട്ബോള്‍ ഫെഡറേഷന്. നാല്പ്പത്തിയൊന്നുകാരനായ താരത്തിന് താത്കാലിക വിലക്കേര്പ്പെടുത്തി. പോര്ച്ചുഗല് ഫുട്ബോള്‍ ടീമില്‍ ഉള്പ്പെടാതിരുന്നതിന് പിന്നാലെ ടീം വിട്ട റൊണാള്‍ഡോ പരിശീലകന്‍ ജോര്ജ്ജ് ജീസസിനെ വിമര്ശിച്ചുകൊണ്ട് ഈ ആഴ്ച ആദ്യം കുറിപ്പ് പുറത്തിറക്കിയിരുന്നു. ആരാധകരോട് മാപ്പപേക്ഷിച്ച താരം ഫെഡറേഷന് നല്കുന്ന ഏത് ശിക്ഷയും സ്വീകരിക്കാന് തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു.ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം ഫെഡറേഷന് സ്ഥിരീകരിച്ചു. ഇക്കാര്യം സൂചിപ്പിച്ച് അവര്‍ വാര്ത്താക്കുറിപ്പും പുറത്തിറക്കി. റൊണാള്‍ഡോയുടെ നടപടിയെ 'അടിയന്തര പ്രാധാന്യമുള്ളത്' എന്ന് പരാമര്ശിച്ച ഫെഡറേഷന്, അന്തിമ ശിക്ഷാ നടപടിയെക്കുറിച്ചുള്ള തീരുമാനം വരുന്നത് വരെ റൊണാള്‍ഡോ സസ്പെന്ഷനിലാണെന്നും സ്ഥിരീകരിച്ചു.
2030 ഫിഫ ലോക കപ്പ്: പവര് റാങ്കിങ്ങില് അര്‍ജന്റീന അഞ്ചാമത്; ആദ്യ നാല് സ്ഥാനങ്ങള്‍ കൈയ്യടക്കി യൂറോപ്യന്‍ ടീമുകള്
2030 ലോകകപ്പിന് മുന്നോടിയായി സ്‌പോര്‍ട്‌സ് മാധ്യമമായ ഇഎസ്പിഎന് പുറത്തുവിട്ട പവര് റാങ്കിംഗില്‍ അര്‍ജന്റീന അഞ്ചാമത്. ആദ്യസ്ഥാനത്ത് 2026 ലോക കപ്പ് ജേതാക്കളായ സ്പെയിന്‍ എത്തിയപ്പോള് യൂറോപ്യന്‍ ടീമുകള് തന്നെയാണ് തുടര്ന്നുള്ള മൂന്ന് സ്ഥാനങ്ങളും കൈയ്യടക്കിയത്. രണ്ടാംസ്ഥാനത്തും മൂന്നാം സ്ഥാനത്തും കഴിഞ്ഞ തവണത്തെ സെമിഫൈനലിസ്റ്റുകളായ ഫ്രാന്സും ഇംഗ്ലണ്ടുമാണ് എത്തിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്ച്ചുഗല് ആണ് നാലാം സ്ഥാനത്ത്. പട്ടികയില്‍ ആറാമതാണ് ബ്രസീലിന്റെ സ്ഥാനം. നെതര്ലാന്ഡ്സിന് തൊട്ടുതാഴെയായി ജര്മ്മനി എട്ടാമതും 2018, 2022, 2026 എന്നിങ്ങനെ മൂന്നുതവണ തുടര്ച്ചയായി ഫിഫ ലോക കപ്പിലേക്ക് എന്ട്രി കിട്ടാതിരുന്ന ഇറ്റലി പന്ത്രണ്ടാമതുമായി പട്ടികയിലുണ്ട്. പതിമൂന്നാമതായി ഏഷ്യയില് നിന്നുള്ള ജപ്പാന് ലിസ്റ്റില് ഇടം പിടിച്ചപ്പോള് ഖത്തര്, യുഎസ്എ ലോക കപ്പില് കരുത്തരായി മാറിയ മൊറോക്കോ ഒന്പതാം സ്ഥാനത്തുണ്ട്. പതിനഞ്ചാമതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ആണ് പട്ടികയിലുള്ളത്. 19 പത്രപ്രവര്ത്തകരുടെയും എഡിറ്റര്മാരുടെയും പാനല് ആണ് ഫിഫ ലോകകപ്പിനുള്ള ആദ്യ പതിനഞ്ച് ടീമുകള്ക്ക് റാങ്ക് നല്കിയത്. താഴെ നല്കിയിരിക്കുന്നതാണ് പട്ടിക.
ജേഴ്സി പിൻവലിക്കാൻ ഫിഫ നിയമം അനുവദിക്കില്ല; മെസി അനശ്വരമാക്കിയ 10-ാം നമ്പര് ജേഴ്സിക്ക് പിന്ഗാമിയെ തേടി ആരാധകര്
ലിയോണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങിയതോടെ ആരാകും അര്‍ജന്റീനയുടെ വിഖ്യാതമായ പത്താം നമ്പര് ജേഴ്സി ഇനി അണിയുക എന്നതാണിപ്പോള് ആരാധകര്ക്കിടയിലെ പ്രധാന ചോദ്യം. ഫിഫയുടെ ഔദ്യോഗിക ടൂർണമെന്റുകളിലെ നിയമമനുസരിച്ച് ടീമിലെ കളിക്കാർക്ക് 1 മുതൽ 26 വരെയുള്ള ജേഴ്സി നമ്പറുകൾ ക്രമമായി നൽകേണ്ടതുണ്ട്. അതിനാൽ തന്നെ മെസിയോടുള്ള ആദരസൂചകമായി പത്താം നമ്പർ ജേഴ്സിക്ക് പിന്വലിക്കാൻ അർജന്‍റീനയ്ക്ക് സാധിക്കില്ല.തുടക്കത്തിൽ പരിശീലകൻ ലിയോണൽ സ്കലോണി പത്താം നമ്പർ ജേഴ്സി ആർക്കും നൽകാതെ മാറ്റി നിർത്തിയിരുന്നെങ്കിലും അത് ശാശ്വതമായ ഒരു പരിഹാരമല്ല. അതുകൊണ്ടുതന്നെ അർജന്‍റീനയുടെ പുതിയ പത്താമനായി 22-കാരനായ മധ്യനിര താരം നിക്കോ പാസിനെയാണ് ഫുട്ബോൾ ലോകം പ്രധാനമായും ഉറ്റുനോക്കുന്നത്. നിലവിൽ സീരി എ ക്ലബ്ബായ കോമോയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന ഈ യുവതാരം അർജന്റീന ദേശീയ ടീമിലും തന്റെ സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു.
സൂപ്പർ ലീഗ് കേരളയ്ക്ക് ആവേശത്തുടക്കം, തൃശൂർ മാജിക്കിനെ വീഴ്ത്തി നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സ്
സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സിന് വിജയത്തുടക്കം. കഴിഞ്ഞ തവണത്തെ കിരീടപ്പോരാട്ടത്തിന്റെ തനിയാവര്ത്തനമായ ഉദ്ഘാടന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് തൃശ്ശൂർ മാജിക് എഫ്.സിയെയാണ് കണ്ണൂർ പരാജയപ്പെടുത്തിയത്. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ പതിനെട്ടാം മിനിറ്റിൽ സ്പാനിഷ് മുന്നേറ്റ താരം അൽവാരസ് ഗോമസാണ് കണ്ണൂരിനായി വിജയഗോൾ നേടിയത്.ഇടതു വിങ്ങിൽ നിന്ന് ലഭിച്ച മികച്ചൊരു പാസ് ഫസ്റ്റ് ടൈം ടച്ചിലൂടെ ഗോമസ് തൃശ്ശൂരിന്റെ വലയിലേക്ക് തിരിച്ചുവിട്ടു. മത്സരത്തിന്റെ ആദ്യ മിനിറ്റുകൾ മുതൽ തൃശ്ശൂർ മാജിക്കിന്റെ ബോക്സിലേക്ക് കണ്ണൂർ ശക്തമായ മുന്നേറ്റങ്ങൾ നടത്തി. ഗോൾ വഴങ്ങിയതോടെ പന്ത് കൂടുതൽ കൈവശം വെച്ച് തൃശ്ശൂർ മാജിക് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും കണ്ണൂരിന്റെ പ്രതിരോധ നിരയെ ഭേദിക്കാൻ സാധിച്ചില്ല. രണ്ടാം പകുതിയിലും സമനില ഗോളിനായി തൃശ്ശൂർ കനത്ത പോരാട്ടം നടത്തിയെങ്കിലും കണ്ണൂർ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു.
ബെംഗളൂരുവിൽ ചരിത്രമെഴുതി ഇന്ത്യ, റയാൻ വില്യംസിന്റെ ഗോളില് പനാമയ്ക്ക് സമനിലപ്പൂട്ട്; ഇനി ലക്ഷ്യം ബ്രസീൽ
ലോകകപ്പിൽ കളിച്ച കരുത്തരായ പനാമക്കെതിരെ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ ഫുട്ബോൾ ടീം. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സൗഹൃദ മത്സരത്തിൽ പനാമയെ ഇന്ത്യ 1-1 എന്ന സ്കോറിനാണ് സമനിലയില് തളച്ചത്. റയാൻ വില്യംസിലൂടെ ആദ്യ പകുതിയിൽ ഇന്ത്യ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ ഒമർ ജാവിയർ വലൻസിയയിലൂടെ പനാമ സമനില പിടിക്കുകയായിരുന്നു. ഫിഫ റാങ്കിംഗിൽ 44-ാം സ്ഥാനത്തുള്ള പനാമക്കെതിരെ 138-ാം സ്ഥാനക്കാരായ ഇന്ത്യ കാഴ്ചവെച്ച പോരാട്ടവീര്യം പ്രശംസനീയമായിരുന്നു. 2026ലെ ഫിഫ ലോകകപ്പിൽ കളിച്ച 12 പ്രമുഖ താരങ്ങളുമായാണ് പനാമ ബംഗളൂരുവിൽ ഇറങ്ങിയത്.
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അർജന്റീന ജേഴ്സിയിൽ അവസാനമായി കളത്തിലിറങ്ങുന്നു. ഒക്ടോബർ 6ന് സ്വന്തം തട്ടകത്തിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ആഫ്രിക്കൻ ടീമായ ബെനിനാണ് അർജന്‍റീനയുടെ എതിരാളികൾ. തലസ്ഥാന നഗരിയായ ബ്യൂണസ് ഐറിസിലെ ഐതിഹാസികമായ മോണ്യുമെന്റൽ സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്സെപ്റ്റംബർ 21 മുതൽ ഒക്ടോബർ ആറു വരെയുള്ള ഫിഫ അന്താരാഷ്ട്ര വിൻഡോയിൽ അർജന്റീന നാട്ടിൽ മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. ഇതിൽ ആഫ്രിക്കൻ ടീമായ ബെനിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിലാണ് മെസ്സി കളിക്കുന്നത്. രാജ്യത്തിന്റെ എക്കാലത്തെയും മികച്ച താരത്തിന് അർഹമായ യാത്രയയപ്പ് നൽകുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയൻ വ്യക്തമാക്കി. ദേശീയ ടീമിനായി മെസ്സിയുടെ 208-ാമത്തെ മത്സരമാണിത്.
ഗൗതം ഗംഭീറിന്‍റെ പകരക്കാരനായി ഇന്ത്യൻ പരിശീലകനാകുമോ?, ഒടുവിൽ പ്രതികരിച്ച് ആശിഷ് നെഹ്റ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനാകാൻ തനിക്ക് പ്രത്യേക ലക്ഷ്യങ്ങളോ പദ്ധതികളോ ഇല്ലെന്ന് വ്യക്തമാക്കി മുൻ ഇന്ത്യൻ പേസറും ഗുജറാത്ത് ടൈറ്റൻസ് പരിശീലകനുമായ ആശിഷ് നെഹ്റ. കേൾക്കാൻ സന്തോഷമുള്ള കാര്യമാണെങ്കിലും അത്തരമൊരു ചുമതല ഏറ്റെടുക്കുന്നതിന് വലിയ യാത്രാ ബുദ്ധിമുട്ടുകളും കുടുംബപരമായ കാര്യങ്ങളും തടസമാണെന്നും നെഹ്റ കൂട്ടിച്ചേർത്തു. ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെ വാർഷിക പുരസ്കാര ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
GOAT DEBATE SETTLED'; സാമൂഹിക മാധ്യമത്തില് പോസ്റ്റിട്ട് മെസ്സി, വീണ്ടും ചര്ച്ചയായി 'ഗോട്ട'
ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം (GOAT) ആരാണെന്ന ദീര്ഘകാലത്തെ തര്ക്കത്തിന് അര്ജന്റീനയിലെ തന്റെ നേട്ടങ്ങള് വ്യക്തമാക്കുന്ന ഒരു റസീപ്റ്റ് മാതൃകയിലുള്ള ഇന്സ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ലയണല്‍ മെസ്സി സ്വന്തമായൊരു ട്വിസ്റ്റ് നല്കിയിരിക്കുന്നു. ഒരു പുതിയ ബ്രാന്ഡ് പ്രചാരണത്തിന്റെ ഭാഗമായി തയാറാക്കിയ ഇന്സ്റ്റാഗ്രാം പോസ്റ്റില്, മെസ്സിയുടെ അന്താരാഷ്ട്ര കരിയറിനെ ഒരു ബാര് റസീപ്റ്റിന്റെ രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗോളുകള്, അസിസ്റ്റുകള്, കളിച്ച മിനിറ്റുകള്, പ്രധാന കിരീടങ്ങള് എന്നിവ അതില് പ്രത്യേകമായി അക്കമിട്ടു നിരത്തിയിട്ടുണ്ട്.അര്‍ജന്റീന ദേശീയ ടീമിനൊപ്പമുള്ള മെസ്സിയുടെ അത്ഭുതകരമായ യാത്രയുടെ ദൃശ്യാവിഷ്കാരമായാണ് റസീപ്റ്റ് ഉപയോഗിച്ചിരിക്കുന്നത്. തന്റെ കരിയറിലെ സ്ഥിതിവിവരക്കണക്കുകളെയും നേട്ടങ്ങളെയും പ്രതീകാത്മകമായ ഒരു 'ടാബ്' ആയി ഇത് മാറ്റുന്നു. 2022-ലെ ഫിഫ ലോകകപ്പ് വിജയം, നിരവധി കോപ്പ അമേരിക്ക കിരീടങ്ങള്, ഒളിമ്പിക് സ്വര്ണമെഡല്, ഫൈനലിസിമ എന്നിവയാണ് ഈ റസീപ്റ്റില് എടുത്തുപറഞ്ഞിരിക്കുന്ന പ്രധാന നേട്ടങ്ങള്. അര്‍ജന്റീനയെ പ്രതിനിധീകരിച്ച കാലയളവിലുടനീളം ദശലക്ഷക്കണക്കിന് ആരാധകര്ക്ക് ആവേശം പകര്ന്നത് ഉള്‍പ്പെടെ, മെസ്സിയുടെ കരിയര്‍ ഉണ്ടാക്കിയ വലിയ സ്വാധീനത്തെക്കുറിച്ചും റസീപ്റ്റില് പരാമര്ശിക്കുന്നുണ്ട്. ഈ പരസ്യ പ്രചാരണം ഒട്ടും മടിയില്ലാതെ കാര്യങ്ങള് തുറന്നുപറയുന്നു. സാധാരണ സബ്ടോട്ടലോ ടിപ്പ് ലൈനോ നല്കുന്നതിന് പകരം, മെസ്സിയുടെ നേട്ടങ്ങള് ഓരോന്നായി നിരത്തിയ ശേഷം ഏറ്റവും താഴെയായി 'GOAT debate-settled' എന്ന കുറിപ്പോടെയാണ് റസീപ്റ്റ് അവസാനിക്കുന്നത്.അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന് മെസ്സി തീരുമാനിച്ചതിന് പിന്നാലെയാണ് ഈ ഇന്സ്റ്റാഗ്രാം പോസ്റ്റ് പുറത്തുവന്നത്. ഇത് അര്‍ജന്റീന നായകന്റെ കരിയറിലെ മറ്റൊരു അധ്യായത്തിന് കൂടി തുടക്കമിടുന്നു. 2014-ലെ ഫിഫ ലോകകപ്പ് ഫൈനലില് ജര്മ്മനിയോട് തോറ്റതടക്കം വര്ഷങ്ങളോളം നേരിട്ട ഹൃദയഭേദകമായ തിരിച്ചടികള്ക്ക് ശേഷം, 2022-ല്‍ കിലിയന്‍ എംബാപ്പെ നയിച്ച ഫ്രാന്സിനെ ഫൈനലില് തോല്പ്പിച്ചാണ് മെസ്സി ഫിഫ ലോകകപ്പ് കിരീടം ഉയര്ത്തിയത്. 36 വര്ഷത്തിന് ശേഷമുള്ള അര്‍ജന്റീനയുടെ ആദ്യ ലോകകപ്പ് വിജയമായിരുന്നു അത്. അവരുടെ ആകെ മൂന്നാമത്തേതും. ഇതിനുമുമ്പ്, 2021-ല്‍ കോപ്പ അമേരിക്ക കിരീടം നേടിക്കൊടുത്ത് അര്‍ജന്റീനയുടെ 28 വര്ഷത്തെ കിരീട വരള്ച്ച അവസാനിപ്പിക്കുന്നതിലും മെസ്സി നിര്‍ണായക പങ്കുവഹിച്ചിരുന്നു. 2022 ലോകകപ്പ് വിജയത്തിന് ശേഷം 2024 പതിപ്പിലും ടീം തുടര്ച്ചയായി കോപ്പ അമേരിക്ക കിരീടം നിലനിര്ത്തി. 2016-ല്‍ ചിലെക്കെതിരായ കോപ്പ അമേരിക്ക ഫൈനല്‍ തോല്വിക്ക് ശേഷം മെസ്സി അന്താരാഷ്ട്ര വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും, പിന്നീട് അത് പിന്വലിക്കുകയും ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറില് സ്വന്തം രാജ്യത്തെ ലോകകപ്പ് വിജയത്തിലേക്ക് നയിക്കുകയുമായിരുന്നു.
ടിക്കറ്റ് വില 1000 മുതല്‍ 15000 വരെ, ഇന്ത്യ-ബ്രസീൽ പോരാട്ടത്തിന്‍റെ ടിക്കറ്റുകൾ മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നു.
ഇന്ത്യൻ ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഇന്ത്യ-ബ്രസീൽ സ്വപ്ന പോരാട്ടത്തിനായുള്ള ടിക്കറ്റുകള് ചൂടപ്പം പോലെ വിറ്റു തീര്ന്നു. ഒക്ടോബർ 3-ന് കൊൽക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി ക്രീരംഗനിൽ (സാൾട്ട് ലേക്ക് സ്റ്റേഡിയം) നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകളാണ് വില്പനക്കെത്തി മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നത്. 2 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിച്ച ടിക്കറ്റ് വിൽപനയിൽ, 1,000 രൂപ മുതൽ 5,000 രൂപ വരെയുള്ള നോൺ-പ്രീമിയം ടിക്കറ്റുകൾ വെറും 20 മിനിറ്റിനുള്ളിൽ വിറ്റഴിഞ്ഞു. 10,000 രൂപ മുതൽ 15,000 രൂപ വരെയുള്ള പ്രീമിയം ടിക്കറ്റുകൾക്കും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.ചരിത്രത്തിൽ ആദ്യമായാണ്. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിന്റെ സീനിയർ പുരുഷ ടീം ഇന്ത്യയിൽ കളിക്കാനെത്തുന്നത്. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്ഡ്രിക്ക് തുടങ്ങിയ പ്രമുഖ താരങ്ങളെയും പരിശീലകൻ കാർലോ ആഞ്ചലോട്ടിയെയും ഉൾപ്പെടുത്തി പൂർണ്ണ സജ്ജമായ ടീമിനെയാകും ബ്രസീൽ ഇന്ത്യയിലേക്ക് അയക്കുകയെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷൻ ഭാരവാഹികൾ സൂചന നൽകി. 85,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയം മത്സരദിവസം നിറഞ്ഞു കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'കോടിക്കണക്കിന് ആളുകള്ക്ക് പ്രചോദനമായി' -മെസ്സിക്ക് ആദരവുമായി ഫിഫ
അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, അദ്ദേഹത്തിന്റെ അസാധാരണമായ കരിയറിനെയും ഫുട്ബോള്‍ ലോകത്ത് ഉണ്ടാക്കിയ ശാശ്വതമായ സ്വാധീനത്തെയും പ്രശംസിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫാന്റിനോ. തിങ്കളാഴ്ച ഇന്സ്റ്റാഗ്രാമിലൂടെയാണ് മെസ്സി തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. ഓഗസ്റ്റ് 8-ന് അന്തരിച്ച പിതാവ് ഹോര്‍ഹെ മെസ്സിയുടെ വേര്പാടും ഈ തീരുമാനം കൈക്കൊള്ളുന്നതില് സ്വാധീനം ചെലുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.തുടര്ന്ന് ഇന്സ്റ്റാഗ്രാമില് പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇന്ഫാന്റിനോ മെസ്സിയുടെ കുപ്പായമഴിക്കുന്ന തീരുമാനത്തോട് പ്രതികരിച്ചത്. 2022 ലോകകപ്പ് വിജയം, അര്ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങളും ഗോളുകളും നേടിയ താരം എന്നീ നേട്ടങ്ങളെ എടുത്തുപറഞ്ഞ ഇന്ഫാന്റിനോ മെസ്സിയുടെ കളിക്കളത്തിലെ മികവിനെ ആദരിച്ചു. 'കോടിക്കണക്കിന് ആളുകള്ക്ക് പ്രചോദനമാവുകയും ഈ മനോഹരമായ കളിയെ പുനര്നിര്വ്വചിക്കുകയും ചെയ്ത അസാധാരണമായ അന്താരാഷ്ട്ര കരിയറിന് അഭിനന്ദനങ്ങള് ലയണല്‍ മെസ്സി. 2022-ലെ ഫിഫ ലോകകപ്പ് വിജയി, അര്ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളും ഗോളുകളും നേടിയ താരം, കൂടാതെ ഏറ്റവും കൂടുതല്‍ ഫിഫ ലോകകപ്പ് മത്സരങ്ങള് കളിച്ച ചരിത്രത്തിലെ റെക്കോര്ഡിന് ഉടമ! നിങ്ങളുടെ മാന്ത്രിക കഴിവുകളുംളിളിമയും എന്നും ഓര്മ്മിക്കപ്പെടും' -എന്ന് ഇന്ഫാന്റിനോ കുറിച്ചു.
'ലോകകപ്പ് നേടികൊടുത്തിട്ടും ടീമിൽ നിന്നും പുറത്തായത് അത്ഭുതപ്പെടുത്തി'; മനസ്സ് തുറന്ന് സൂര്യകുമാർ
ഇന്ത്യൻ ടീമിന് ടി 20 ലോകകപ്പ് കിരീടം സമ്മാനിച്ചതിന് തൊട്ടുപിന്നാലെ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരണവുമായി മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ടീമിൽ നിന്നുപോലും തഴയപ്പെട്ട സംഭവത്തിൽ കടുത്ത നിരാശയും മാനസിക സംഘർഷങ്ങളും നേരിട്ടതായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൂര്യ തുറന്നുപറഞ്ഞത്.'തന്‍റെ പേര് ടീമിൽ ഇല്ലെന്ന വാർത്ത കണ്ടപ്പോൾ ആദ്യം പുഞ്ചിരിക്കുകയാണ് ചെയ്തതെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു. എന്‍റെ കരിയറിൽ സമ്മർദ്ദഘട്ടങ്ങളിലൂടെ കടന്നുപോയപ്പോഴൊക്കെ ചിരിയോടെ തന്നെയാണ് ഞാൻ നേരിട്ടിട്ടുള്ളത്. 2026-ന് ശേഷമുള്ള അടുത്ത രണ്ട് വർഷത്തേക്ക് ഈ ടീമിനെ മുന്നോട്ട് നയിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതിയത്. മുന്നിൽ ഒളിംപിക്സും അടുത്ത ടി20 ലോകകപ്പും ഉണ്ടായിരുന്നു. എന്നാൽ നമ്മൾ ചിന്തിക്കുന്നതും മറ്റുള്ളവർ ചിന്തിക്കുന്നതും രണ്ടാണ്.
എന്‍സോയെ വില്‍ക്കും, എമിയെ വാങ്ങും; ചെല്‍സിയില്‍ വമ്പന്‍ മാറ്റങ്ങള്‍
അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവായ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസിനെ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് വില്‍ക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സി സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. അനുയോജ്യമായ ട്രാന്‍സ്ഫര്‍ തുക ഓഫര്‍ ചെയ്താല്‍ താരത്തെ കൈമാറാന്‍ ലണ്ടന്‍ ക്ലബ് തയ്യാറാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 2023 ജനുവരിയിലാണ് പോര്‍ച്ചുഗീസ് ക്ലബ്ബായ ബെന്‍ഫിക്കയില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്ക് (ഏകദേശം 121 മില്യണ്‍ യൂറോ) എന്‍സോ ഫെര്‍ണാണ്ടസ് ചെല്‍സിയിലെത്തുന്നത്. എന്നാല്‍ ക്ലബ്ബിലെ നിലവിലെ സാഹചര്യങ്ങളിലും പുതിയ തന്ത്രങ്ങളിലും അതൃപ്തനായ താരം മറ്റ് അവസരങ്ങള്‍ തിരയുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. മുന്‍ ചെല്‍സി പരിശീലകന്‍ എന്‍സോ മരെസ്‌ക നിലവില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ചുമതലയിലുള്ളതിനാല്‍, അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ എന്‍സോ ഫെര്‍ണാണ്ടസിനും താല്പര്യമുണ്ടെന്നാണ് സൂചന.മധ്യനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാഞ്ചെസ്റ്റര്‍ സിറ്റി ഏകദേശം 120 മില്യണ്‍ പൗണ്ട് വരെ എന്‍സോയ്ക്കായി ഓഫര്‍ ചെയ്യാന്‍ ഒരുങ്ങുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ട്രാന്‍സ്ഫര്‍ ജാലകം അടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, എന്‍സോയ്ക്ക് പകരം യോഗ്യനായ മറ്റൊരു മധ്യനിര താരത്തെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ചെല്‍സി ഈ കരാറിന് പൂര്‍ണ്ണ സമ്മതം മൂളൂ. സമീപകാല മത്സരങ്ങളില്‍ ചെല്‍സിയുടെ ആദ്യ ഇലവനില്‍ നിന്ന് എന്‍സോ ഒഴിവാക്കപ്പെട്ടതും ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നുണ്ട്. വരുന്ന ദിവസങ്ങളില്‍ ഈ വന്‍ ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫിഫ പ്രസിഡന്റിനെതിരെ ക്രിമിനല്‍ പരാതി നല്‍കാന്‍ യുവേഫ; കാരണം ഇതാണ്
ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയ്ക്കെതിരെ സ്വിസ് കോടതിയില്‍ ക്രിമിനല്‍ പരാതി നല്‍കാന്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയായ യുവേഫ ഒരുങ്ങുന്നു. ഭാവി ലോകകപ്പ് ലാഭത്തിന്റെ പങ്ക് സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള ശ്രമത്തില്‍ സാമ്പത്തിക ക്രമക്കേടും വീഴ്ചയും വരുത്തിയെന്നാരോപിച്ചാണ് യുവേഫയുടെ ഈ നീക്കം. യുഎസിലെ കോടതികളില്‍ സമര്‍പ്പിച്ച രേഖകളിലാണ് യുവേഫ തങ്ങളുടെ തീരുമാനം വ്യക്തമാക്കിയത്. ഇന്‍ഫാന്റീനോയും മറ്റ് ചില ഫിഫ ഉദ്യോഗസ്ഥരും സ്വിസ് പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 158 പ്രകാരം ക്രിമിനല്‍ സാമ്പത്തിക കുറ്റകൃത്യം ചെയ്തുവെന്നാണ് യുവേഫ അഭിഭാഷകരുടെ വാദം.ട്രംപിന്റെ മരുമകനായ ജാറെഡ് കുഷ്നറുടെ സഹോദരന്‍ ജോഷ് കുഷ്നര്‍ സ്ഥാപിച്ച ത്രൈവ് ക്യാപിറ്റല്‍ മാനേജ്മെന്റ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഇന്‍ഫാന്റീനോ പദ്ധതി ആസൂത്രണം ചെയ്തത്. ഫിഫയുടെ കമേഴ്സ്യല്‍ വിഭാഗത്തിലെ 20% ഓഹരി പങ്കാളിത്തം 4.2 ബില്യണ്‍ ഡോളറിന് കൈമാറാനായിരുന്നു പദ്ധതിയെന്ന് ആരോപിക്കപ്പെടുന്നു. എന്നാല്‍ ഈ വില തികച്ചും അപ്രായോഗികവും ഫിഫയുടെ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ വളരെ കുറവുമാണെന്നും, ഇന്‍ഫാന്റീനോയ്ക്ക് വ്യക്തിപരമായ ലാഭമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം നടത്തിയതെന്നും യുവേഫ കോടതിയില്‍ വ്യക്തമാക്കുന്നു.
ടെസ്റ്റ് റാങ്കിങ്; ഗില്ലിനെ മറികടന്ന് പന്ത്; ജയസ്വാളിന് തിരിച്ചടി
ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് മുന്നേറ്റം. താരം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ മറികടന്ന് ഏഴാമതെത്തി. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് പന്തിന് തുണയായത്. ഗാലയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 165 റണ്‍സിന്റെ വിജയം നേടിയപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ 39 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 66 റണ്‍സും പന്ത് നേടിയിരുന്നു.ആറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് പന്ത് ആദ്യ പത്തില്‍ ഇടംപിടിച്ചത്. അതേസമയം, ശുഭ്മാന്‍ ഗില്‍ എട്ടാം സ്ഥാനത്താണ്. 2026-ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്ഥിരതയാര്‍ന്ന റണ്‍വേട്ടക്കാരില്‍ ഒരാളാണ് പന്ത്.മൂന്ന് ടെസ്റ്റുകളില്‍ നിന്നായി മൂന്ന് അര്‍ദ്ധശതകങ്ങളോടെ അദ്ദേഹം 249 റണ്‍സ് നേടി ദേവ്ദത്ത് പടിക്കല്‍ മാത്രമാണ് ഈ വര്‍ഷം ടെസ്റ്റില്‍ പന്തിനേക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത്. 3 ഇന്നിംഗ്സുകളില്‍ നിന്ന് 328 റണ്‍സാണ് പടിക്കലിന്റെ സമ്പാദ്യം.
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയെ എഴുതി തള്ളാനായിട്ടില്ലെന്ന് രാഹുൽ ദ്രാവിഡ്
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയെ എഴുതി തള്ളാനായിട്ടില്ലെന്ന് രാഹുൽ ദ്രാവിഡ്വേൾഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് ഇനിയും സാധ്യതയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഡബ്ല്യു ടി സി പോയിന്റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യക്ക് വിജയിക്കേണ്ടതുണ്ട്.എന്നാൽ ഇന്ത്യയെ എഴുതി തള്ളാനായിട്ടില്ലെന്നാണ് ദ്രാവിഡ് പറഞ്ഞു. 'അവര്‍ യോഗ്യത നേടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യ ഡബ്ല്യു ടി സി ഫൈനലിലേക്ക് യോഗ്യത നേടുകയാണെങ്കില്‍ അതൊരു വലിയ മുന്നേറ്റമായിരിക്കും. ഇന്ത്യ അല്‍പം പിന്നിലാണ്, എന്നാല്‍ ഇന്ത്യന്‍ ടീമിനുള്ള നിലവാരം വെച്ച് ഒരു ഘട്ടത്തിലും അവരെ എഴുതിത്തള്ളാന്‍ കഴിയില്ല. ശ്രീലങ്കയ്ക്കെതിരെ അവര്‍ മികച്ച തുടക്കമാണ് നല്‍കിയിരിക്കുന്നത്, അതൊരു നല്ല ആദ്യ പടിയാണ്. ന്യൂസിലന്‍ഡില്‍ പോയി കളിക്കുന്നത് എപ്പോഴും വലിയൊരു വെല്ലുവിളിയാണ്. സ്വന്തം നാട്ടില്‍ നേരിടാന്‍ ഏറ്റവും കടുത്ത ടീമാണവര്‍', എങ്കിലും എഴുതി തള്ളരുതെന്നും ദ്രാവിഡ് പറഞ്ഞു.
30ാം സെക്കൻഡിൽ ഗോൾ; സാബിക്ക് കീഴിൽ ചെൽസിക്ക് വിജയത്തുടക്കം
പുതിയ പരിശീലകൻ സാബി അലോൺസോയുടെ കീഴിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ 2026-27 സീസണിലെ തങ്ങളുടെ ആദ്യ പോരിനിറങ്ങിയ ചെൽസിക്ക് വിജയത്തുടക്കം.എവേ പോരാട്ടത്തിൽ ചെൽസി ഫുൾഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജയം. കോൾ പാമർ, ജാവോ പെഡ്രോ, മോർഗൻ റോജേഴ്സ് എന്നിവരുടെ ഗോളുകളിലാണ് ചെൽസി ജയം ഉറപ്പിച്ചത്. ഫുൾഹാമിനായി ജോഷ് കിങ്, ഗോൺസാലോ ഗാർസിയ എന്നിവർ വല ചലിപ്പിച്ചു.കളി തുടങ്ങി 30ാം സെക്കൻഡിൽ തന്നെ ഫുൾഹാമിനെ ഞെട്ടിച്ച് ചെൽസിക്കായി ജാവോ പെഡ്രോ വല കുലുക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ വേഗതയേറിയ ഗോളുകളിൽ ഒന്നാണിത്.
ധോണിയെ പിന്തള്ളി പന്ത്; വിദേശത്ത് ഏറ്റവുമധികം ടെസ്റ്റ് റൺസ് നേടുന്ന വിക്കറ്റ് കീപ്പർ
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ പുതിയ റെക്കോർഡിട്ട് വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്. മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയുടെ ദീർഘകാല റെക്കോർഡ് മറികടന്നാണ് നേട്ടം.വിദേശത്തോ നിഷ്പക്ഷ വേദിയിലോ വിക്കറ്റ് കീപ്പറായി ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് പന്ത് സ്വന്തമാക്കിയത്. കൊളംബോയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് പന്ത് ചരിത്രനേട്ടത്തിലെത്തിയത്.മത്സരത്തിനിടെ 2,501 റൺസാണ് പന്തിന്റെ സമ്പാദ്യം. 41.68 ശരാശരിയിലാണ് ഈ നേട്ടം. നേരത്തെ ധോണിയുടെ പേരിലുണ്ടായിരുന്ന 2,496 റൺസിന്റെ റെക്കോർഡാണ് പന്ത് മറികടന്നത്.
താമരശ്ശേരി ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിയന്തര നടപടി വേണം – വയനാട് ചേംബർ ഓഫ് ടൂറിസം
ഓണാവധിക്കാലത്ത് താമരശ്ശേരി ചുരത്തിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടവും സർക്കാരും അടിയന്തരമായി ഇടപെടണമെന്ന് വയനാട് ചേംബർ ഓഫ് ടൂറിസം ആവശ്യപ്പെട്ടു.ഓണത്തോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തുന്ന ആയിരക്കണക്കിന് യാത്രക്കാരും വയനാട്ടിലേക്ക് എത്തുന്ന വിനോദസഞ്ചാരികളും ചുരത്തിലെ മണിക്കൂറുകൾ നീളുന്ന ബ്ലോക്ക് കാരണം കടുത്ത ദുരിതത്തിലാണ്. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളുമായി പോകുന്ന ആംബുലൻസുകൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത വിധം ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്.അലി ബ്രാൻ, സുനിൽ,മനു മത്തായി, വിനോദ്, രാധാകൃഷ്ണൻ, ഗോപവർമ്മ സൈഫ് മാനു തുടങ്ങിയവർ മീറ്റിംഗിൽ പങ്കെടുത്തു.വലിയ ലോറികൾ, കണ്ടെയ്നറുകൾ തുടങ്ങിയ ഭാരവാഹനങ്ങൾ താമരശ്ശേരി ചുരത്തിലൂടെ കടത്തിവിടുന്നത് താൽക്കാലികമായി നിർത്തിവെച്ച്, അവ പെരിയ ചുരം ഉൾപ്പെടെയുള്ള ഇതര ബദൽ പാതകളിലൂടെ തിരിച്ചുവിടുക. അവധിക്കാലത്തെ വലിയ തിരക്ക് പരിഗണിച്ച് അടുത്ത ഒരാഴ്ചത്തേക്ക് താമരശ്ശേരി ചുരത്തിലൂടെ യാത്രാവാഹനങ്ങൾ മാത്രം കടത്തിവിടാനുള്ള പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുക. ചുരത്തിലെ പ്രധാന വളവുകളിലും കുരുക്ക് അനുഭവപ്പെടുന്ന പോയിന്റുകളിലും ഗതാഗതം സുഗമമാക്കാൻ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെയും ട്രാഫിക് വാർഡൻമാരെയും വിന്യസിക്കുക.ഉത്സവ സീസണിൽ യാത്രക്കാർ നേരിടുന്ന ദുരിതം ഒഴിവാക്കാനും ടൂറിസം മേഖലയുടെ സുഗമമായ പ്രവർത്തനത്തിനും അടിയന്തര ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം നടപ്പിലാക്കണമെന്ന് വയനാട് ചേംബർ ഓഫ് ടൂറിസം ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ചു.
റൊണാള്‍ഡിഞ്ഞോ വീണ്ടും കളിക്കാനെത്തുന്നു; കളിക്കുക ഇറ്റാലിയന്‍ സീരി സി ക്ലബ്ബായ റാവെന്നയില്‍
ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞോ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. വിരമിക്കല്‍ പ്രഖ്യാപിച്ച് 11 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് സര്‍പ്രൈസ് തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുകയാണ് താരം. ഇറ്റാലിയന്‍ മൂന്നാം ഡിവിഷന്‍ (സീരി സി) ക്ലബ്ബായ റാവെന്ന എഫ്.സിയില്‍ ചേരുന്നതിനായി താരം ഇറ്റലിയില്‍ എത്തിച്ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.46-കാരനായ മുന്‍ ബ്രസീലിയന്‍ അന്താരാഷ്ട്ര താരം, ഇറ്റാലിയന്‍ ക്ലബ്ബിനായി കളക്കളത്തിലേക്ക് തിരിച്ചെത്താന്‍ സമ്മതിച്ചിട്ടുണ്ട്. 2015-ല്‍ ഫ്‌ലുമിനെന്‍സ് ക്ലബ്ബിനായാണ് അദ്ദേഹം അവസാനമായി കളിച്ചത്. 2004, 2005 വര്‍ഷങ്ങളില്‍ ഫിഫ വേള്‍ഡ് പ്ലെയര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട റൊണാള്‍ഡിഞ്ഞോ, 2002-ല്‍ ബ്രസീലിനൊപ്പം ഫിഫ ലോകകപ്പും 2006-ല്‍ ബാഴ്‌സലോണയ്‌ക്കൊപ്പം ചാമ്പ്യന്‍സ് ലീഗും ഉയര്‍ത്തിയിട്ടുണ്ട്.1998 മുതല്‍ 2015 വരെ ക്ലബ്ബ് ഫുട്‌ബോളില്‍ സജീവമായിരുന്ന റൊണാള്‍ഡിഞ്ഞോ, തന്റെ കരിയറിന്റെ മികച്ച സമയത്ത് പാരിസ് സെയ്ന്റ് ജെര്‍മെയ്ന്‍, ബാഴ്‌സലോണ, എ.സി മിലാന്‍ തുടങ്ങിയ മുന്‍നിര ക്ലബ്ബുകളെ പ്രതിനിധീകരിച്ചു. യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ പുരസ്‌കാരമായ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ നിരവധി ടീം, വ്യക്തിഗത ബഹുമതികള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
ചരിത്രം കുറിച്ച് ക്രിസ്ത്യാനോ റൊണാൾഡോ; തുടർച്ചയായ 25 സീസണുകളിൽ ഗോൾ നേടുന്ന ആദ്യ താരമായി ഇതിഹാസതാരം
തുടർച്ചയായ ഇരുപത്തി അഞ്ചാം സീസണിൽ ഗോൾ നേടി ചരിത്രം കുറിച്ചു പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്ത്യാനോ റൊണാൾഡോ. സൗദി പ്രൊ ലീഗിൽ അൽ റിയാദിനെതിരെ സ്വന്തം ടീമായ അൽ നാസറിന്റെ ഗോൾ നേടിയതോടെയാണ് താരം ചരിത്ര നേട്ടം കൈവരിച്ചത്. മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരൻ ആയി എത്തിയ താരം നേടിയ ഗോൾ അടക്കം എതിരില്ലാത്ത നാല് ഗോളുകൾക്ക് ആയിരുന്നു അൽ നാസറിന്റെ വിജയം.ഈ ഗോളോടെ റൊണാൾഡോയുടെ പ്രൊഫഷണൽ ഫുട്ബോളിലെ ഗോളുകളുടെ എണ്ണം 977 ആയി മാറി. ആയിരം ഗോളുകൾ എന്ന ചരിത്ര നേട്ടത്തിലേക്ക് താരം ഇനി വെറും 23 ഗോളുകൾ മാത്രം അകലെ ആണ്. 2002-2003 ലെ തന്റെ അരങ്ങേറ്റ സീസണിൽ സ്പോർട്ടിങ് ലിസ്ബണിനായി ഗോളുകൾ നേടിയത് മുതൽ താരം എല്ലാ സീസണുകളിലും താരം ഗോളുകൾ നേടിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ ടെസ്റ്റ് ഫിഫ്റ്റികള്‍: സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തി ജോ റൂട്ട്
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ നേടിയ താരമെന്ന ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തി ഇംഗ്ലണ്ട് ബാറ്റിങ് താരം ജോ റൂട്ട്. പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിനിടെയാണ് റൂട്ട് ഈ ചരിത്ര നേട്ടം കൈവരിച്ചത്. മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത റൂട്ട്, തന്റെ ടെസ്റ്റ് കരിയറിലെ 68-ാമത് അര്‍ധ സെഞ്ചുറി തികച്ചു. 112 പന്തില്‍ 10 ഫോറുകളടക്കം 66 റണ്‍സെടുത്താണ് താരം പുറത്തായത്.തന്റെ 68-ാമത് ടെസ്റ്റ് ഫിഫ്റ്റിയോടെ, ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍ സച്ചിനൊപ്പം (68 ഫിഫ്റ്റികള്‍) ഒന്നാമതെത്താന്‍ റൂട്ടിനായി. വെസ്റ്റ് ഇന്‍ഡീസിന്റെ ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (66), മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ അലന്‍ ബോര്‍ഡര്‍ (63), ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ് (63) എന്നിവരാണ് റൂട്ടിന് തൊട്ടുപിന്നിലുള്ളത്. (സെഞ്ചുറികള്‍ ഒഴികെയുള്ള അര്‍ധ സെഞ്ചുറികളുടെ കണക്കാണിത്). കൂടാതെ, ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ 50-ലധികം റണ്‍സ് നേടുന്ന ഇന്നിങ്‌സുകളുടെ എണ്ണത്തിലും റൂട്ട് (42 തവണ) അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
പിതാവിന്‍റെ ഓർമ്മകൾക്ക് മുന്നിൽ ഗോളടിച്ചും ഗോളടിപ്പിച്ചും മെസി, ഇന്‍റർ മയാമിക്ക് സമനില
പിതാവ് ഹോര്‍ഹെ മെസിയുടെ വിയോഗത്തിനു ശേഷമുള്ള തന്‍റെ ആദ്യ ഗോളുമായി അർജന്‍റീന നായകൻ ലയണൽ മെസി. യുഎസ് മേജർ ലീഗ് സോക്കറിൽ (എംഎൽഎസ്) ഫിലാഡൽഫിയ യൂണിയനെതിരായ മത്സരത്തിൽ ഇന്‍റർ മയാമി 2-2 സമനില വഴങ്ങിയ മത്സരത്തിൽ ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കിയാണ് മെസി തിളങ്ങിയത്.സൂബാറു പാർക്കിൽ നടന്ന പോരാട്ടത്തിന്‍റെ 21-ാം മിനിറ്റിൽ ഡാനിയൽ പിന്‍റെറിലൂടെ മയാമിയാണ് ആദ്യം മുന്നിലെത്തിയത്. മെസി നൽകിയ മനോഹരമായ ക്രോസ് ലൂയിസ് സുവാരസ് തലകൊണ്ട് പിന്‍ററിലേക്ക് മറിച്ചുനൽകുകയും താരം അത് ഗോളാക്കി മാറ്റുകയുമായിരുന്നു. തൊട്ടുപിന്നാലെ 26-ാം മിനിറ്റിൽ മെസിയിലൂടെ മയാമി വീണ്ടും വലകുലുക്കി. പെനാൽറ്റി ബോക്സിന് വെളിയിൽ നിന്ന് തന്‍റെ പ്രിയപ്പെട്ട ഇടങ്കാലുകൊണ്ട് തൊടുത്ത മനോഹരമായ കർവിങ് ഷോട്ട് പോസ്റ്റിന്‍റെ ഇടതു മൂലയിലേക്ക് തുളച്ചുകയറി. ഓഗസ്റ്റ് 8-ന് അന്തരിച്ച പിതാവിനുള്ള ആദരവായി ആകാശത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ടാണ് മെസി ഈ ഗോൾ ആഘോഷിച്ചത്.
ഒരു ഇന്ത്യൻ താരത്തിനുമില്ലാത്ത നേട്ടം!; ടെസ്റ്റിലെ സിക്സർ നേട്ടത്തിൽ സെഞ്ച്വറിയുമായി പന്ത്
ടെസ്റ്റ് ക്രിക്കറ്റിലെ സിക്സർ നേട്ടത്തിൽ സെഞ്ച്വറി തികച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പന്ത്.ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നാലാം ദിനം ലങ്കന്‍ പേസര്‍ ലഹിരു കുമാരയുടെ പന്ത് സിക്സിന് പറത്തിയാണ് റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ 100 സിക്സുകളുകള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്ററായത്. ലോക ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മാത്രം ബാറ്ററുമാണ് റിഷഭ് പന്ത്.
ഓസീസിനെ വീഴ്ത്തി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ കുതിപ്പുമായി ബംഗ്ലാദേശ്, ഇന്ത്യക്കും ശ്രീലങ്കക്കും തിരിച്ചടി
ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിലെ ചരിത്ര ജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ വൻ കുതിപ്പുമായി ബംഗ്ലാദേശ്. ഓസ്ട്രേലിയയിലെ ആദ്യ ടെസ്റ്റ് വിജയം ആഘോഷിച്ച ബംഗ്ലാദേശ്, പോയിന്‍റ് ശതമാനം കുത്തനെ ഉയർത്തിയാണ് നാലാം സ്ഥാനം സുരക്ഷിതമാക്കിയത്. ഡാർവിനിലെ മർറാര ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 9 വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്‍റെ ജയം. ഒന്നാം ഇന്നിങ്സിൽ 228 റൺസിന്‍റെ കൂറ്റൻ ലീഡ് വഴങ്ങിയ ഓസ്ട്രേലിയയെ രണ്ടാം ഇന്നിങ്സിൽ 284 റൺസിന് പുറത്താക്കിയ ബംഗ്ലാദേശ് വിജയലക്ഷ്യമായ 57 റൺസ് വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.ഡാർവിനിലെ ചരിത്ര വിജയത്തോടെ 40 പോയിന്‍റും 66.67പോയിന്‍റ് ശതമാനവുമായാണ് ബംഗ്ലാദേശ് നാലാം സ്ഥാനം സുരക്ഷിതമാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി കളിച്ച 5 ടെസ്റ്റില്‍ 3 ജയവും ഒരു സമനിലയും ഒരു തോല്‍വിയുമാണ് ബംഗ്ലാദേശിനുള്ളത്. അതേസമയം, സ്വന്തം നാട്ടിൽ നാണംകെട്ട തോല്‍വി വഴങ്ങിയെങ്കിലും 84 പോയിന്‍റും 77.78 പോയിന്‍റ് ശതമാനവുമായി ഓസ്ട്രേലിയ തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്തത്. എന്നാല്‍ ബംഗ്ലാദേശിനെതിരായ തോല്‍വിയോടെ ഓസ്ട്രേലിയയുടെ പോയിന്‍റ് ശതമാനം 87.50-ൽ നിന്ന് 77.78 ആയി ഇടിഞ്ഞു. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻപ്പിൽ കളിച്ച ഒമ്പത് ടെസ്റ്റുകളിൽ ഓസീസിന്‍റെ രണ്ടാമത്തെ മാത്രം തോൽവിയാണിത്. രണ്ടു തോല്‍വികളും സ്വന്തം നാട്ടിലായിരുന്നു. ഇന്ത്യയുടെയും ശ്രീലങ്കയുടെയും സാധ്യതകൾ.
ലയണല്‍ മെസി തന്നെ വലിയ ഉദാഹരണം'; കോലിയും രോഹിത്തും 2027 ഏകദിന ലോകകപ്പ് കളിക്കണമെന്ന് ഹര്‍ഭജന്‍ സിംഗ്
പ്രായമല്ല, പ്രകടനമാണ് ടീം സെലക്ഷനുള്ള മാനദണ്ഡമാകേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ശാരീരികക്ഷമതയും ഫോമും നിലനിര്‍ത്തുകയാണെങ്കില്‍ വിരാട് കോലിയും രോഹിത് ശര്‍മയും 2027 ഏകദിന ലോകകപ്പ് ടീമില്‍ തുടരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തവര്‍ഷം ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പ് എത്തുമ്പോഴേക്കും രോഹിത്തിന് 40 വയസും വിരാട് കോലിക്ക് 39 വയസുമാകും. എങ്കിലും പ്രായം ഒരിക്കലും ഒരു തടസമാകരുതെന്നാണ് ഹര്‍ഭജന്റെ പക്ഷം.അര്‍ജന്റീനയെ കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിലേക്ക് നയിക്കുമ്പോള്‍ ലയണല്‍ മെസിക്ക് 39 വയസ്സ് പ്രായമുണ്ടായിരുന്നു എന്ന് ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. മികച്ച പ്രകടനത്തിലൂടെ കളിയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ മെസിക്ക് കഴിഞ്ഞിരുന്നു... ''ആരായാലും ശരി, സെലക്ഷനുള്ള മാനദണ്ഡം പ്രായമല്ല, പ്രകടനമായിരിക്കണം. വിരാട് കോലിക്ക് 39 വയസ്സായേക്കാം, പക്ഷേ കളിക്കളത്തില്‍ കോലി ഇപ്പോഴും 20 വയസുള്ള യുവതാരങ്ങളെ ഓടിച്ചു തോല്‍പ്പിക്കുന്നുണ്ടെങ്കില്‍ പിന്നെ പ്രായം ഒരു വിഷയമേയല്ല. മെസ്സിയെ നോക്കൂ. 39-ാം വയസിലും അഞ്ച് പേര്‍ വിചാരിച്ചാലും അദ്ദേഹത്തെ തടയാനാവില്ല. അത്രയധികം ഫിറ്റ്നസും കഴിവും ഒരു കളിക്കാരനുണ്ടെങ്കില്‍ അവിടെ കഴിവ് തന്നെയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.'' ഹര്‍ഭജന്‍ വ്യക്തമാക്കി.
ഇനി കുറച്ചുകാലം കുടുംബത്തോടൊപ്പം'; ഫുട്ബാളിൽ നിന്ന് ഇടവേളയെടുക്കാൻ മെസി
അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസി ഫുട്‌ബോളില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് ഇടവേള എടുക്കുന്നു. പിതാവ് ജോര്‍ജ് മെസിയുടെ മരണത്തെത്തുടര്‍ന്നാണ് താരം കളിയില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചത്.ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന 68 കാരനായ ജോര്‍ജ് മെസി റൊസാരിയോയിലെ ക്ലിനിക്കില്‍ ഈ മാസം എട്ടിനാണ് അന്തരിച്ചത്. മെസിയുടെ ഫുട്ബോൾ യാത്രയിൽ നിർണായക സാന്നിധ്യമായിരുന്നു ജോര്‍ജ് മെസി
ലോകകപ്പിനിടെ മെസിയെ ചാവേർ ബോംബാക്രമണത്തിലൂടെ വധിക്കാൻ നീക്കം?; കളിക്കളത്തെ നടുക്കിയ വൻ സുരക്ഷാ ഭീഷണി പുറത്ത്
2026 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കിടെ അർജന്‍റീന നായകൻ ലയണൽ മെസിയെ ബോംബാക്രമണത്തിലൂടെ വധിക്കാൻ പദ്ധിയിട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. യുഎസ് സുരക്ഷാ ഏജൻസികളും എഫ്.ബി.ഐയും മറ്റ് രാജ്യങ്ങളിലെ പൊലീസും ചേർന്ന് തയ്യാറാക്കിയ രഹസ്യ സുരക്ഷാ റിപ്പോർട്ടിനെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമമായ 'ഇൻഫോർമേഷൻ.എസ്' ആണ് വിവരങ്ങൾ പുറത്തുവിട്ടത്. ടൂർണമെന്‍റിലുടനീളം ഭീകരാക്രമണ ഭീഷണികളും വ്യക്തിപരമായ വധഭീഷഷണികളും ഏറ്റവും കൂടുതൽ ലഭിച്ച താരം മെസിയാണെന്ന് സുരക്ഷാ ഏജൻസികളുടെ രേഖകൾ വ്യക്തമാക്കുന്നു.അർജന്‍റീനയും ജോർദാനും തമ്മിൽ ഡാള്ളസിൽ നടന്ന മത്സരത്തിന് തൊട്ടുമുമ്പ് ഡാള്ളസ് വിമാനത്താവളത്തിലേക്ക് ലഭിച്ച ഒരു സന്ദേശമാണ് സുരക്ഷാ ഏജൻസികളെ ആദ്യ ഘട്ടത്തിൽ ഞെട്ടിച്ചത്. താനും മറ്റ് രണ്ടുപേരും നാടൻ ബോംബുകളും മാരകശേഷിയുള്ള 'എആര്‍ 15' തോക്കുകളുമായി സ്റ്റേഡിയത്തിലേക്ക് നീങ്ങുകയാണെന്നും മെസിയെയും ഇരു ടീമുകളിലെയും കളിക്കാരെയും ആക്രമിക്കുമെന്നുമായിരുന്നു വിളിച്ചയാൾ അവകാശപ്പെട്ടത്.
യൂറോപ്പിൽ എതിർപ്പ് ശക്തമാകുന്നതിനിടെ ഇൻഫാന്‍റിനോയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് അർജന്‍റീന; ഭരണം സുതാര്യമെന്ന് എഎഫ്എ
ഫിഫ ടൂർണമെന്‍റുകളുടെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള വിവാദ പദ്ധതി പിൻവലിച്ചതിന് പിന്നാലെ, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്‍റിനോയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫഎ). ഇൻഫാന്‍റിനോയുടെ കഴിഞ്ഞ 10 വർഷത്തെ ഭരണം ലോക ഫുട്ബോളിന്‍റെ വികസനത്തിനും സ്ഥാപനപരമായ സുതാര്യതയ്ക്കും വലിയ സംഭാവനകൾ നൽകിയതായി അർജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ പ്രസ്താവനയില്‍ പറഞ്ഞു.ഫിഫ ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങളുടെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള 'ഫിഫ ഫോർവേഡ് എന്‍റർപ്രൈസ്' (എഫ്എപ്ഇ) പദ്ധതിക്കെതിരെ യുവേഫ അടക്കമുള്ള പ്രമുഖ കോൺഫെഡറേഷനുകൾ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് പദ്ധതി പിൻവലിക്കുകയും വീഴ്ച സംഭവിച്ചതിൽ 211 അംഗ ഫെഡറേഷനുകളോട് ഫിഫ മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. ഫുട്ബോൾ സമൂഹത്തിനിടയിൽ വ്യക്തതയേക്കാളേറെ ആശങ്കകൾ സൃഷ്ടിച്ച പദ്ധതി പിൻവലിക്കാനും, പിഴവ് പരസ്യമായി അംഗീകരിച്ച് 211 അംഗരാജ്യങ്ങൾക്കും മാപ്പപേക്ഷ അയക്കാനും ഫിഫ തയാറായത് ഭരണപരമായ ജനാധിപത്യത്തിനും സുതാര്യതയ്ക്കും തെളിവാണെന്ന് എഎഫ്എ വ്യക്തമാക്കി. കഴിഞ്ഞ 10 വർഷമായി ഇൻഫാന്‍റിനോയുടെ നേതൃത്വത്തിൽ ഫിഫയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. എല്ലാ ഫെഡറേഷനുകൾക്കും തുറന്ന സംവാദത്തിനുള്ള അവസരം ഒരുക്കാൻ ഇന്‍ഫാന്‍റിനോയുടെ ഭരണത്തിന് സാധിച്ചതായി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
റൊണാള്‍ഡോയുടെ വിവാഹ ക്ഷണക്കത്ത് ചോര്‍ന്നു; മെസ്സി പങ്കെടുക്കുമോ?
പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ കായിക ലോകത്തെ ചര്‍ച്ച. ഇവരുടെ വിവാഹത്തിന്റെതെന്ന് പറയപ്പെടുന്ന ക്ഷണക്കത്ത് ചോര്‍ന്നതാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഫുട്‌ബോള്‍ രംഗത്തെയും വിനോദലോകത്തെയും പ്രമുഖര്‍ പങ്കെടുക്കുന്ന അതിഥി പട്ടികയില്‍ ലയണല്‍ മെസ്സിയുടെ പേരുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.കായിക-വിനോദ മേഖലകളിലെ പ്രമുഖരെ ഉള്‍പ്പെടുത്തി വന്‍ ആഘോഷം സംഘടിപ്പിക്കാനാണ് റൊണാള്‍ഡോ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിയോ ഫെര്‍ഡിനാന്‍ഡ്, കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, വിന്‍ ഡീസല്‍, റിഹാന, ജെന്നിഫര്‍ ലോപ്പസ്, ഡ്രേക്ക്, ട്രെവിസ് സ്‌കോട്ട് തുടങ്ങിയ പ്രമുഖരുടെ പേരുകള്‍ പ്രചരിക്കുന്ന അതിഥി പട്ടികയിലുണ്ട്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ലയണല്‍ മെസ്സിയെയും വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ മൈതാനത്തെ ദീര്‍ഘകാല വൈരികളായ ഇരുവരും ഒന്നിക്കുന്ന അപൂര്‍വ്വ നിമിഷത്തിന് ഇത് വഴിയൊരുക്കിയേക്കാം
