2026 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കിടെ അർജന്‍റീന നായകൻ ലയണൽ മെസിയെ ബോംബാക്രമണത്തിലൂടെ വധിക്കാൻ പദ്ധിയിട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. യുഎസ് സുരക്ഷാ ഏജൻസികളും എഫ്.ബി.ഐയും മറ്റ് രാജ്യങ്ങളിലെ പൊലീസും ചേർന്ന് തയ്യാറാക്കിയ രഹസ്യ സുരക്ഷാ റിപ്പോർട്ടിനെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമമായ 'ഇൻഫോർമേഷൻ.എസ്' ആണ് വിവരങ്ങൾ പുറത്തുവിട്ടത്. ടൂർണമെന്‍റിലുടനീളം ഭീകരാക്രമണ ഭീഷണികളും വ്യക്തിപരമായ വധഭീഷഷണികളും ഏറ്റവും കൂടുതൽ ലഭിച്ച താരം മെസിയാണെന്ന് സുരക്ഷാ ഏജൻസികളുടെ രേഖകൾ വ്യക്തമാക്കുന്നു.
അർജന്‍റീനയും ജോർദാനും തമ്മിൽ ഡാള്ളസിൽ നടന്ന മത്സരത്തിന് തൊട്ടുമുമ്പ് ഡാള്ളസ് വിമാനത്താവളത്തിലേക്ക് ലഭിച്ച ഒരു സന്ദേശമാണ് സുരക്ഷാ ഏജൻസികളെ ആദ്യ ഘട്ടത്തിൽ ഞെട്ടിച്ചത്. താനും മറ്റ് രണ്ടുപേരും നാടൻ ബോംബുകളും മാരകശേഷിയുള്ള 'എആര്‍ 15' തോക്കുകളുമായി സ്റ്റേഡിയത്തിലേക്ക് നീങ്ങുകയാണെന്നും മെസിയെയും ഇരു ടീമുകളിലെയും കളിക്കാരെയും ആക്രമിക്കുമെന്നുമായിരുന്നു വിളിച്ചയാൾ അവകാശപ്പെട്ടത്.

