പത്മശ്രീ ചെറുവയൽ രാമൻ്റെ സംസ്കാരം നാളെ

Advertisement
Featured Image

മാനന്തവാടി: വയനാട്ടിലെ പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകനും പത്മശ്രീ പുരസ്ക്‌കാര ജേതാവുമായ ചെറുവയൽ രാമൻ്റെ (74) സംസ്കാരം നാളെ നടക്കും. ഇന്ന് രാത്രി എട്ട് മണിയോടെ ദൗതീക ശരീരം വീട്ടിലെത്തിക്കും. നാളെ രാവിലെ 9 മണി മുതൽ 12 വരെ കമ്മന നവോദയ എൽ പി സ്‌കൂളിൽ ഭൗതികശരീരം പൊതുദർശന ത്തിന് വെക്കും. തുടർന്ന് രണ്ട് മണിയോടെ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും. ചെറുവയൽ കുറിച്യ സമുദായ ശ്‌മശാനത്തിൽ ഔ ദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. സംസ്ഥാന ത്തെ വിവിധ മന്ത്രിമാർ, രാഷ്ട്രീയസാംസ്കാരികസാമൂഹിക മേഖല കളിലെ പ്രമുഖരും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തേക്കും. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് മെഡി ക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Advertisement

Related News