ഇനിയും കുറയുമോ? സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

Advertisement
Featured Image

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. 22 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 95 രൂപയാണ് ബുധനാഴ്ച രാവിലെ കുറഞ്ഞത്. ഇതോടെ ​ഗ്രാമിന് 13,590 രൂപയായി. പവന് 1,08,720 രൂപയാണ് വില. കഴിഞ്ഞദിവസം ​ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്.


18 കാരറ്റ് സ്വർണത്തിനും ബുധനാഴ്ച വില കുറഞ്ഞു. ​ഗ്രാമിന് 75 രൂപ കുറഞ്ഞ് 11, 165 രൂപയാണ് ബുധനാഴ്ചത്തെ വില. പവന് 89,320 രൂപയായും കുറഞ്ഞു. 14 കാരറ്റ് സ്വർണത്തിന് 60 രൂപ കുറഞ്ഞു. ​ഗ്രാമിന് 8,700 രൂപയും പവന് 69, 600 രൂപയുമാണ് വില. 9 കാരറ്റ് സ്വർണത്തിന് 40 രൂപയാണ് കുറഞ്ഞത്. ​ഗ്രാമിന് 5610 രൂപയും പവന് 44880 രൂപയുമാണ് ബുധനാഴ്ചത്തെ വില. വെള്ളി വിലയിൽ മാറ്റമില്ല. ​ഗ്രാമിന് 235 രൂപയാണ് വെള്ളിയുടെ വില.

Advertisement

Related News