സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന നൂതന പദ്ധതിയുടെ ഭാഗമായി അക്രഡിറ്റഡ് എഞ്ചിനീയർ/ ഓവർസിയർ (സിവിൽ), കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിലേക്ക് അർഹരായ പട്ടികവർഗ്ഗ ഉദ്യോഗാര്ത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസിയർ (സിവിൽ) തസ്തികയിൽ 180 ഒഴിവുകളും കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിൽ 20 ഒഴിവുകളുമാണുള്ളത്. സിവിൽ എൻജിനീയറിംഗിൽ ബി ടെക്, ഡിപ്ലോമ, അല്ലെങ്കിൽ ഐ ടി ഐ യോഗ്യതയുള്ളവർക്ക് അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസിയർ തസ്തികയിലേക്കും കമ്പ്യൂട്ടർ സയൻസിൽ ബി ടെക്, ബി എസ് സി, ബി സി എ അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷകർ 21 നും 45 നുമിടയിൽ പ്രായമുള്ളവരായിരിക്കണം. ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് താൽക്കാലിക നിയമനം. ഉദ്യോഗാർത്ഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് / ഐ.ടി.ഡി പ്രോജക്ട് ഓഫീസ് എന്നിവിടങ്ങളിൽ ഒക്ടോബർ 19 ന് വൈകുന്നേരം അഞ്ചിനകം സമർപ്പിക്കണം. വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനുമായി www.stdd.kerala.gov.in സന്ദർശിക്കുക. ഫോണ്- 04936 202232

