കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐയിൽ വിവിധ ട്രേഡുകളില് ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 15 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ ടി.സി ഉൾപ്പെടെയുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസുമായി നേരിട്ട് ഐ.ടി.ഐയിൽ ഹാജരാകണം. ഓൺലൈനായി അപേക്ഷിക്കാൻ കഴിയാത്തവർക്ക് 100 രൂപ അപേക്ഷാ ഫീസ് നൽകി നേരിട്ട് അപേക്ഷ സമർപ്പിക്കാം. ഫോൺ: 04936 205519, 9961702406, 9995914652

