Mananthavady

മാനന്തവാടി മെഡിക്കൽ കോളേജിൽ രോഗിസൗഹൃദ സംവിധാനം ഒരുക്കണം: യങ് ഡെമോക്രാറ്റ്സ്

മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ അഡ്മിറ്റാകുന്ന രോഗികൾക്ക് മരുന്നുകളും പരിശോധനകളും ചികിത്സാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി രോഗികളും ബൈസ്റ്റാൻഡർമാരും വിവിധ കൗണ്ടറുകളിലും ഓഫീസുകളിലും കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കാൻ ഏകജാലക സംവിധാനം ഏർപ്പെടുത്തണമെന്നും, ഹൃദ്രോഗികൾക്ക് ആവശ്യമായ പരിശോധനകൾ മെഡിക്കൽ കോളേജ് ലാബിൽ തന്നെ ഉറപ്പാക്കണമെന്നും യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി.രോഗിയുടെ ബൈസ്റ്റാൻഡർ സീലിനും ഒപ്പിനുമായി ഓഫീസുകൾ കയറിയിറങ്ങുന്ന ആളായി മാറാതെ, രോഗിയുടെ കൂടെ നിൽക്കാൻ കഴിയുന്ന തരത്തിൽ നടപടിക്രമങ്ങൾ ലളിതമാക്കണം. നിലവിലുള്ള സംവിധാനങ്ങൾ പുനഃപരിശോധിച്ച് രോഗിസൗഹൃദവും സുതാര്യവും സമയബന്ധിതവുമായ സംവിധാനം അടിയന്തരമായി നടപ്പാക്കണമെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

MANANTHAVADY
News Image

മൂപ്പൈനാട്ടിലെ തൊഴിലുറപ്പ് പദ്ധതി സ്തംഭനാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണണം: എസ്.ഡി.പി.ഐ

മൂപ്പൈനാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ മാസങ്ങളായി സ്തംഭനാവസ്ഥയിലായ സാഹചര്യത്തിൽ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് എസ്.ഡി.പി.ഐ മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന നിരവധി തൊഴിലാളികൾ നിലവിലെ പ്രതിസന്ധി മൂലം വലിയ സാമ്പത്തിക പ്രയാസങ്ങളാണ് നേരിടുന്നത്.തൊഴിലാളികളുടെ ഉപജീവനമാർഗം തടസ്സപ്പെടുന്ന തരത്തിലുള്ള സ്തംഭനാവസ്ഥ ഇനിയും തുടരാൻ അനുവദിക്കാനാകില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.എത്രയും വേഗം ആവശ്യമായ നടപടികൾ സ്വീകരിച്ച് തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി പുനഃസ്ഥാപിക്കാത്ത പക്ഷം തൊഴിലാളികളെ സംഘടിപ്പിച്ച് ജനകീയ സമരപരിപാടികൾക്ക് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്നും പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നൽകി.യോഗത്തിൽ മണ്ഡലം സെക്രട്ടറി ജാഫർ മേപ്പാടി യോഗം ഉദ്ഘാടനം ചെയ്തു.എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡൻ്റ് ജാഫർ വി അധ്യക്ഷത വഹിച്ചു.നൗഫൽ പിടി,അയ്യൂബ് നെടുങ്കരണ, അഷ്റഫ് ടിഎം എന്നിവർ സംസാരിച്ചു

MANANTHAVADY
News Image

മെഡിക്കൽ കോളേജിൽ ടെസ്റ്റുകൾ മുടങ്ങി , പ്രതിഷേധവുമായി യുവമോർച്ച

മാനന്തവാടി: ഹൃദയ സംബന്ധമായ രോഗികൾക്ക് അടിയന്തിരമായി ചെയ്യുന്ന ട്രോപ്പോണിൻ അടക്കമുള്ള ടെസ്റ്റുകൾ മെഡിക്കൽ കോളേജ് ലാബിൽ മുടങ്ങിയതിൽ പ്രതിഷേധിച്ച് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ച് യുവമോർച്ച പ്രവർത്തകർ. കഴിഞ്ഞ കുറേ ദിവസങ്ങളായി ട്രോപ്പോണിൻ അടക്കമുള്ള ടെസ്റ്റുകൾ മെഡിക്കൽ കോളേജിൽ നടക്കുന്നില്ല. സ്വകാര്യ ലാബുകളെ സഹായിക്കാനായി ആശുപത്രി അധികൃതരും സ്വകാര്യ ലാബുകളും ഒത്തു കളിക്കുകയാണെന്നും യുവമോർച്ച പ്രവർത്തകർ ആരോപിച്ചു. പ്രതിഷേധക്കാർ ആർഎംഒ ഡോക്ടർ ഫെസിനുമായി നടത്തിയ ചർച്ചയെ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ മുടങ്ങിയ ടെസ്റ്റുകൾ പുനഃസ്ഥാപിക്കുമെന്ന രേഖാമൂലമുള്ള ഉറപ്പിന്മേൽ പ്രതിഷേധ സമരം അവസാനിപ്പിച്ചു. വയനാട് മെഡിക്കൽ കോളേജിന്റെ ഈ അവസ്ഥയ്ക്ക് കാരണം മാറിമാറി ഭരിച്ച ഇടത് വലത് മുന്നണികൾ ആണെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് അഖിൽ പ്രേം. സി ആരോപിച്ചു. അധികാരത്തിലെത്തിയാൽ വയനാട് മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുമെന്ന് പറഞ്ഞ യുഡിഎഫ് സർക്കാരും മാനന്തവാടി എംഎൽഎയും ഇതിനു മറുപടി പറയണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിജയന്തി ദിനത്തിൽ ഏകദിന ഉപവാസം സംഘടിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു. ഉപരോധ സമരത്തിന് യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഖിൽ കേളോത്ത് , മണ്ഡലം പ്രസിഡണ്ട് രൂപേഷ് പിലാക്കാവ്, ശ്രീജിത്ത് കണിയാരം , സംഗീത് പി എസ് , ബിജെപി മുനിസിപ്പൽ പ്രസിഡണ്ട് പി സജീവൻ , ജി ഹരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

MANANTHAVADY
News Image
Advertisement

അഗ്രോ ഇക്കോളജിക്കൽ ക്ലാസ്സ് നടത്തി

വെള്ളമുണ്ട പഞ്ചായത്ത് സിഡി എസ്സിന്റെ നേതൃത്വത്തിൽ ജെൽജി അംഗങ്ങൾക്ക് അഗ്രോ ഇക്കോളജിക്കൽ ക്ലാസ്സ് നടത്തി. ക്ലാസിന്റെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗദ കൊടുവേരി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ സെക്കീന.എം അധ്യക്ഷത വഹിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ ആലീസ് ചെറിയാൻ, പത്താം വാർഡ് മെമ്പർ മമ്മൂട്ടി, അഗ്രി സി ആർ പി എന്നിവർ സംസാരിച്ചു. ജൈവകൃഷിരീതിയെക്കുറിച്ചും ജൈവവളപ്രയോഗങ്ങളെക്കുറിച്ചും കീട നിയന്ത്രണങ്ങളെ പറ്റിയും ഫീൽഡ് ഓഫീസറായ ശിവദാസൻ ക്ലാസ് എടുത്തു.

MANANTHAVADY
News Image

സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി മാനന്തവാടി സെൻട്രൽ കൗൺസിൽ വാർഷികം ആഘോഷിച്ചു.

 മാനന്തവാടി സെന്റ് വിൻസെന്റ് ഡി പോൾസൊസൈറ്റി മാനന്തവാടി സെൻട്രൽ കൗൺസിലിന്റെ 48 - മത് വാർഷികം ആഘോഷിച്ചു .ദ്വാരക പാസ്റ്ററൽ സെന്ററിൽ നടന്ന വാർഷിക ആഘോഷങ്ങൾ മാനന്തവാടി രൂപത സഹായ മെത്രാൻ മാർ . അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നായി 500- ഓളം പ്രതിനിധികൾ വാർഷികാഘോഷങ്ങളിൽ പങ്കെടുത്തു . രൂപത പ്രസിഡന്റ് ഷൈജൻ തടങ്ങഴിയിൽ അധ്യക്ഷത വഹിച്ചു. രൂപത സെക്രട്ടറി ജോസ് ചാത്തമല റിപ്പോർട്ട്, രൂപത ട്രഷറർ വിൻസെന്റ് റാത്തപ്പള്ളി കണക്ക് എന്നിവ അവതരിപ്പിച്ചു. സെൻട്രൽ കൗൺസിൽ ആത്മീയ ഉപദേഷ്ടാവ് ഫാദർ ജോജോ കുടക്കച്ചിറ അനുഗ്രഹ പ്രഭാഷണം നടത്തി. സംഘടനയുടെ വാർഷിക പതിപ്പ് -നല്ല സമരായൻ -2026 പ്രകാശനം നടത്തി. രൂപതയുടെ പ്രഥമ സി.സി . പി .യു .ജോൺ പാലക്കൽ പുത്തൻപുര, ഹണി മരിയ ഷാജി (വനിതാ പ്രതിനിധി), ബിജു കിഴക്കേമാളിയേക്കൽ, വത്സമ്മ പീറ്റർ എളയച്ചാനി (ജോയിന്റ് സെക്രട്ടറി ),ജയ്സൺ വടക്കേ കുടിയിൽ (യൂത്ത് കോഡിനേറ്റർ), അജി വിരിപ്പാമറ്റം, ഷാജി പൂവത്താണി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്നു നടന്ന - വിൻസെൻഷ്യൻ ജീവിതം - ഒരു ദൈവവിളി എന്ന വിഷയത്തിൽ ഡോ. അലക്സ് ജോർജ് കാവുകാട്ട് (കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ .പാല ) ക്ലാസ് നയിച്ചു .സമാപന പ്രാർത്ഥനകൾക്ക് വിൻസെന്റ് കുന്നപ്പള്ളി നേതൃത്വം നൽകി .

MANANTHAVADY
News Image

ബെംഗളൂരു-മൈസൂർ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.

തൊണ്ടർനാട് കുഞ്ഞോം സ്വദേശിനി അഫ്രീന (23) ആണ് മരിച്ചത്. മാനന്തവാടി സ്വദേശിയായ ബഷീറിന്റെ മകൻ മുഹമ്മദ് ഉവൈസിന്റെ ഭാര്യയാണ്. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ ബിഡദിയിലായിരുന്നു അപകടം. ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉവൈസിന്റെ സഹോദരനെയും ഭാര്യയെയും യാത്രയാക്കി നാട്ടിലേക്ക് മടങ്ങവെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.ഉവൈസ്, മാനന്തവാടി സെഞ്ച്വറി ടെക്സ്റ്റൈൽസ് ബിൽഡിങ് ഉടമ ബഷീറിന്റെ ഭാര്യ, മകൾ, ഇവരുടെ രണ്ടു വയസ്സുള്ള കുട്ടി എന്നിവരും വാഹനത്തിലുണ്ടായിരുന്നു. അപകടത്തിൽപ്പെട്ട മറ്റുള്ളവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

MANANTHAVADY
News Image

2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മാനന്തവാടി: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മാനന്തവാടി എക്സൈസ്റെയ്ഞ്ച് ഇൻസ്പെക്ടർ ആർ അരുൺകുമാറും ടീമും മാനന്തവാടി ശാന്തി നഗർ നാഗത്താൻ കാവ് റോഡ് പരിസരത്ത് നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസി യായ കപ്പലാംകുഴിയിൽ കെ.കെ ഷാജർ (46) നെ അറസ്റ്റ് ചെയ. ഇയ്യാളുടെ വീടിന്റെ ഹാളിൽ സൂക്ഷിച്ച 2.067 കി.ഗ്രാം കഞ്ചാവാണ് പിടി ച്ചെടുത്തത്. മോഷണക്കേസ് ഉൾപ്പെടെയുള്ളവയിൽ പ്രതിയാണ് ഷാജർ. ഇൻസ്പെക്ടർ ആർ അരുൺ കുമാർ, പ്രിവൻ്റീവ് ഓഫീസർ സി.കെ രഞ്ജിത്ത്, സി.ഇ.ഒമാരായ ടി.ജി പ്രിൻസ്, വിജേഷ് കുമാർ, ഡബ്ല്യു സി ഇ ഒ പി.സി കീർത്തി, ഡ്രൈവർ രമേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്.

MANANTHAVADY
News Image

വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി

മാനന്തവാടി നഗരസഭയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും കാല്‍നടയാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തില്‍ ഫുട്പാത്തിലേക്ക് ഇറക്കി കച്ചവടം നടത്തുന്ന സ്ഥാപനങ്ങളില്‍ നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. കുറ്റക്കാരായി കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അറിയിച്ചു. പരിശോധനയില്‍ നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ രാജീവ് ഇ കെ, പി എച്ച് ഐ മാരായ ഷൈജു എസ്, തുഷാര എ, അക്ഷര ജ്യോതി എന്നിവര്‍ പങ്കെടുത്തു.

MANANTHAVADY
News Image

അധ്യാപക സംഗമം നടത്തി

 മലങ്കര ജാക്കബിറ്റ് സിറിയൻ സൺഡേസ്കൂൾ അസോസിയേഷൻ മാനന്തവാടി മേഖലാ അധ്യാപക സംഗമം നടത്തി. മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന സംഗമം എംജെഎസ്എസ്എ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ ഉദ്ഘാടനം ചെയ്തു. ഫാ. എൽദൊ കൂരൻതാഴത്ത് പറമ്പിൽ അധ്യക്ഷത വഹിച്ചു. ഫാ. എൽദൊ മനയത്ത്, ഫാ. സോജൻ ജോസ് വാണാക്കുടി, ഫാ. ജിബിൻ പുന്നശേരി, ഡിസ്ട്രിക് ഇൻസ്പെക്ടർ ടി.വി.സുനിൽ, അസി.ഇൻസ്പെക്ടർ കെ.എം.ഷിനോജ്, സെക്രട്ടറി ധന്യ ബിജു, പ്രാഗ്രാം കോഓർഡിനേറ്റർ എബിൻ പി. ഏലിയാസ് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ഭദ്രാസന സെക്രട്ടറി ജോൺ ബേബി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി വി.സി ജോസ് വാണാക്കുടി, സെക്രട്ടറി കെ.സാലു, പി.വി സ്‌കറിയ, ഷിജു പാട്ടുപാള എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപക കലോത്സവത്തിൽ ആതിഥേയരായ മാനന്തവാടി സെൻ്റ്. ജോർജ് സൺഡേ സ്കൂൾ ഒന്നും കോറോം സെൻ്റ്. മേരീസ് സൺഡേ സ്കൂൾ രണ്ടും സെൻ്റ് ജോൺസ് ഇരുമനത്തൂർ സൺഡേ സ്കൂൾ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

MANANTHAVADY
News Image

വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു

മാനന്തവാടി: വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു. മാനന്തവാടി ചെറ്റപ്പാലം ബൈപാസിലാണ് സംഭവം. വരടിമൂല സ്വദേശി വെള്ളക്കാട്ട് ജിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷ യിൽനിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികൾ വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഡ്രൈവർ ഉടൻ വാഹനം നിർ ത്തുകയും വിദ്യാർത്ഥികളടക്കം എല്ലാവരും പുറത്തിറങ്ങുകയും ചെയ് തു. ഇതോടെ തീയാളിപ്പടരുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സും, നാട്ടുകാരും തീ അണച്ചു. ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

MANANTHAVADY
News Image

സൽമാനുൽ ഫാരിസിനെ അനുമോദിച്ചു.

 നാഷണൽ അസിസ്റ്റന്റ് റഫറിയായി പ്രമോഷൻ ലഭിച്ച തേറ്റമല സ്വദേശി സൽമാനുൽ ഫാരിസിനെ സംഘചേതനാ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. GHS കല്ലൂർ അധ്യാപകനും SSA മുൻ BPC യുമായ കെകെ സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏഴാം വാർഡ് മെമ്പർ ശംഭു അധ്യക്ഷത വഹിച്ചു.എട്ടാം വാർഡ് മെമ്പർ പ്രസന്ന ടീച്ചർ ഉപഹാര സമർപ്പണം നടത്തി. ഗ്രന്ഥാലയം സെക്രട്ടറി കെ അൻവർ. കുഞ്ഞികൃഷ്ണൻ ആർ വി, പി കെ സുരേഷ് മാസ്റ്റർ, കെ പി ഹാരിസ്, വിനീത് തുടങ്ങിയവർ നേതൃത്വം നൽകി

MANANTHAVADY
News Image

മാനന്തവാടി നഗരസഭാ ഓഫീസ് പുതിയ കെട്ടിടത്തില്‍ ; എം.എല്‍.എ ഉഷ വിജയന്‍ നാടിന് സമര്‍പ്പിച്ചു.

മാനന്തവാടി ക്ലബ് കുന്നില്‍ നിര്‍മ്മിച്ച പുതിയ നഗരസഭ കെട്ടിടം എം.എല്‍.എ. ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസാണ് ക്ലബ്ബ്കുന്നിലേക്ക് മാറ്റിയത്. നഗരസഭാ വികസന പദ്ധതി വിഹിതവും തനത് ഫണ്ടും വിനിയോഗിച്ച് 15000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിച്ചത്. നഗരസഭയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ്, കുടുംബശ്രീ, ഹരിതകര്‍മ സേന, തൊഴിലുറപ്പ്, ആരോഗ്യ വിഭാഗം, പൊതുമരാമത്ത്, റവന്യു തുടങ്ങിയ മുഴുവന്‍ വിഭാഗങ്ങളും ഒറ്റ ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കും. കോണ്‍ഫറന്‍സ് ഹാള്‍, ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, കാന്റീന്‍ എന്നിവ രണ്ടാംഘട്ട പ്രവര്‍ത്തിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കും. കെട്ടിടത്തില്‍ ലിഫ്റ്റ് സംവിധാനം സജ്ജീകരിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി വര്‍ണാഭമായ ഘോഷയാത്രയും സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായി. നഗരസഭാ വൈസ് ചെയര്‍മാന്‍ സിന്ധു സെബാസ്റ്റിയന്‍, മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍, തതദ്ദേശഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണ്‍ സി.കെ രക്‌നവല്ലി, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

MANANTHAVADY
News Image

സ്നേഹവിരുന്നും പുസ്തകപ്രകാശനവും നടത്തി

മാനന്തവാടി പെരുവകയിലെ ആന്നീസ് അഗതി അനാഥ മന്ദിരത്തിൽ വെച്ച്ജാഷി വയനാടിന്റെ “പോസ്റ്റ്‌മാർട്ടം ചെയ്യാത്ത സത്യങ്ങൾ ”എന്ന നോവൽ സിസ്റ്റർ നിഷ,സിസ്റ്റർ ജെസ്സി എന്നിവർ ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.തുടർന്ന്മാനന്തവാടി എരുമത്തെരുവിലെ A2 റെസ്റ്റെപ്റന്റ്, വയനാട് മണിനാദം മ്യൂസിക് ബാൻഡിലെ വയനാടൻ മാണി,ജെസ്സി എന്നിവർ ചേർന്ന് സംഗീത വിരുന്നൊരുക്കി.

MANANTHAVADY
News Image

പ്രതിഷേധ സംഗമം നടത്തി.

തെനേരി:പരിസ്ഥിതി ലോല മേഖല വനാതിർതിയിൽ നിജപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് , ഇ എസ് എ കരട് വിജ്ഞാപനത്തിനെതിരെ കത്തോലിക കോൺഗ്രസ് തെനേരി യൂണിറ്റ് നടത്തിയ പ്രതിഷേധ സംഗമം ഫാ പോൾ ഇടയകൊണ്ടാട്ട് ഉദ്ഘാടനം ചെയ്തു. സിറിയക്ക് തെക്കേ അറയ്ക്കൽ ആദ്യക്ഷതവഹിച്ചു.ബിനു തോമസ് ഏറണാട്ട് , ബേബി കൈതമറ്റം, ജോസ് മരിയാലയം, ടോമി പരിയാരം, ബാബു പുളിഞ്ഞാപ്പള്ളി, സജി മുളങ്ങാടിൽ , ജയിംസ് കല്ലറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു .

MANANTHAVADY
News Image

മാനന്തവാടി മെഡിക്കൽ കോളേജിലെ അനസ്തേഷ്യ ഡോക്ടർമാരുടെ ഒഴിവുകൾ അടിയന്തരമായി നികത്തണം; യങ് ഡെമോക്രാറ്റ്സ്

മാനന്തവാടി: വയനാട്ടിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർമാരുടെ കുറവ് മൂലം ശസ്ത്രക്രിയാ സംവിധാനങ്ങൾ പ്രതിസന്ധിയിലായിട്ടും സർക്കാർ അടിയന്തര നടപടി സ്വീകരിക്കാത്തത് ഗുരുതരമായ അനാസ്ഥയാണെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി.ഒമ്പത് അനസ്തേഷ്യ ഡോക്ടർമാരുണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ അഞ്ച് പേർ മാത്രമാണുള്ളത്. ഇതിൽ രണ്ട് പേർ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരാണ്. രണ്ട് ഡോക്ടർമാർ രണ്ട് മാസം മുമ്പും മറ്റ് രണ്ട് പേർ ഏതാനും ദിവസങ്ങൾക്ക് മുമ്പുമാണ് സ്ഥലംമാറിപ്പോയത്. എന്നാൽ പകരം ഡോക്ടർമാരെ നിയമിക്കാനോ ആവശ്യമായ ബദൽ സംവിധാനം ഒരുക്കാനോ അധികൃതർ തയ്യാറായിട്ടില്ല.ഇ.എൻ.ടി., ഗൈനക്കോളജി, ഓർത്തോ തുടങ്ങിയ വിഭാഗങ്ങളിലായി ആഴ്ചയിൽ നൂറോളം പ്രധാന ശസ്ത്രക്രിയകൾ നടക്കുന്ന ആശുപത്രിയാണിത്. ഇതിന് പുറമെ അടിയന്തര ശസ്ത്രക്രിയകളും മൈനർ സർജറികളും നിരവധിയുണ്ട്. ഇത്തരമൊരു സ്ഥാപനത്തിൽ അനസ്തേഷ്യ വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് ചികിത്സാ സംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചയാണ്.പ്രത്യേകിച്ച് അപകടങ്ങൾ, അത്യാഹിതങ്ങൾ, പ്രസവസംബന്ധമായ അടിയന്തര സാഹചര്യങ്ങൾ എന്നിവയിൽ അനസ്തേഷ്യ വിദഗ്ധരുടെ സേവനം നിർണായകമാണ്. നിലവിലെ കുറവ് തുടർന്നാൽ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ട സാഹചര്യം മാത്രമല്ല, അടിയന്തര ചികിത്സ തേടിയെത്തുന്ന രോഗികളുടെ ജീവൻ പോലും അപകടത്തിലാകുന്ന സ്ഥിതിയുണ്ടാകാം.വയനാട്ടിലെ ജനങ്ങൾക്ക് ലഭിക്കേണ്ട ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം സർക്കാർ ഉണ്ടാക്കരുത്. ഡോക്ടർമാരുടെ സ്ഥലംമാറ്റം സ്വാഭാവിക ഭരണനടപടിയാണെങ്കിൽ, അതിന് മുമ്പ് പകരം സംവിധാനം ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഒഴിവുകൾ നികത്താതെ ആശുപത്രിയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് ജനങ്ങളോടുള്ള കടുത്ത അനീതിയാണ്.അനസ്തേഷ്യ വിഭാഗത്തിലെ മുഴുവൻ ഒഴിവുകളും അടിയന്തരമായി നികത്തുകയും ആവശ്യമായ സ്ഥിരം ഡോക്ടർമാരെ നിയമിക്കുകയും ശസ്ത്രക്രിയകൾ തടസ്സമില്ലാതെ നടക്കുന്നതിനുള്ള സംവിധാനങ്ങൾ ഉറപ്പാക്കുകയും വേണം. അല്ലാത്തപക്ഷം വിഷയത്തിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.യോഗത്തിൽ ജില്ലാ കൺവീനർ കെ എസ് മുഹമ്മദ് സകരിയ്യ അധ്യക്ഷത വഹിച്ചു.ജില്ലാ ജോയിന്റ് കൺവീനർമാരായ വി എം സവാദ്, അജ്നാസ് പി കെ, കമ്മിറ്റിയംഗങ്ങളായ അഫ്സൽ എം, യാസിർ പി ടി, അനസ് കെ വി തുടങ്ങിയവർ പങ്കെടുത്തു.ജോയിന്റ് കൺവീനർ അൻഷിഫ് പി സ്വാഗതവും, സുമയ്യ പി കെ നന്ദിയും പറഞ്ഞു.

MANANTHAVADY
News Image

ഹാര്‍ട്ട് ടാസ്ക് ഫോഴ്സ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി.

മാനന്തവാടി: കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ വയനാട് സോഷ്യല്‍ സർവീസ് സൊസൈറ്റി (ഡബ്ല്യുഎസ്‌എസ്‌എസ്) നടപ്പിലാക്കുന്ന സേഫ് വിതിൻ പ്രോജക്ടിന്റെ ഭാഗമായി രൂപീകരിച്ച 'ഹാർട്ട്' ടാസ്ക് ഫോഴ്സ് അംഗങ്ങള്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി ഡബ്ല്യുഎസ്‌എസ്‌എസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന ക്യാന്പ് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ പി.എ. ജോസഫ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ലഹരിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചും അനുബന്ധ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം ബോധവത്കരണ ക്ലാസ് എടുത്തു.ഡബ്ല്യുഎസ്‌എസ്‌എസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തില്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസർ പി.എ. ജോസ്, കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓഫീസർ അബീഷ് ആന്റണി, ഡെല്‍ന മേരി ജെയ്സണ്, ബിഫ്രണ്ടിംഗ് കോ-ഓർഡിനേറ്റർ സിസ്റ്റർ ലില്ലി മാത്യു എന്നിവർ പ്രസംഗിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും അടിയന്തര ഘട്ടങ്ങളിലും കാര്യക്ഷമമായി ഇടപെടുന്നതിന് ടാസ്ക് ഫോഴ്സ് അംഗങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടത്തിയത്.തുടർന്ന് നടന്ന വിവിധ പഠന സെഷനുകളില്‍ അഞ്ചുകുന്ന് റിവൈവ് ആശുപത്രിയുടെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷ, ബേസിക് ലൈഫ് സപ്പോർട്ട്, സിപിആർ എന്നിവയില്‍ വിശദമായ പരിശീലനം നല്‍കി. ദുരിതാശ്വാസ ക്യാന്പുകളുടെ നടത്തിപ്പും മാനുഷിക സഹായ മാനദണ്ഡങ്ങളും സംബന്ധിച്ച്‌ കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓഫീസർ അബീഷ് ആന്റണിയും പ്രകൃതിദുരന്തങ്ങളെയും പ്രളയഉരുള്‍പൊട്ടല്‍ സാധ്യതകളെയും നേരിടുന്നതിനുള്ള വിദ്യകളെക്കുറിച്ച്‌ വയനാട് സ്പോർട്സ് ആൻഡ് ഗെയിംസ് അഡ്വഞ്ചർ അക്കാദമി സെക്രട്ടറി ലൂക്കാ ഫ്രാൻസിസും ക്ലാസുകള്‍ നയിച്ചു.

MANANTHAVADY
News Image

തന്നെ മികച്ച അധ്യാപികയാക്കിയത് കാട്ടിക്കുളത്തെ കുട്ടികളെന്ന് രശ്‌മി ടീച്ചർ

കാട്ടിക്കുളം: കാട്ടിക്കുളം ജി എച്ച് എസ് എസ് മുൻ അധ്യാപികയുംനിലവിൽ ജി എച്ച് എസ് എസ് മൂലങ്കാവിലെ ഹയർ സെക്കൻ്ററി വിഭാഗം അധ്യാപികയുമായ വിഎസ് രശ്മിയെ കാട്ടിക്കുളം സ്‌കൂൾ പിടിഎ ആദരിച്ചു. ഡോ. എ പി ജെ അബ്‌ദുൾ കലാം സ്‌റ്റഡി സെൻ്റർ ഏർപ്പെടുത്തിയ മികച്ച അധ്യാപികയ്ക്കുള്ള അവാർഡിനർഹയായ ടീച്ചറുടെ കാട്ടിക്കുളം വിദ്യാലയം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് വിലയിരുത്തപ്പെട്ടത്. മികച്ച അധ്യാപനം, അധ്യാപക പരിശീലനം, പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികളുടെ ഉന്നമനത്തിനായി ഏറ്റെടുത്തു നടത്തിയ പ്രവർത്തനങ്ങൾ, വിവിധ രക്ഷാകർതൃപരിശീലനങ്ങൾ, ഐ സി ടി പരിശീലനങ്ങൾ, സമഗ്ര പോർട്ടലിലെ പ്രവർത്തനങ്ങൾ, ലൈബ്രറി പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച ഇടപെടൽ പരിഗണിച്ചാണ് അവാർഡ്. തിരുനെല്ലി പഞ്ചായ ത്ത് പ്രസിഡണ്ട് അഞ്ജു ബാലൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ പി സി മഞ്ജു അധ്യക്ഷയായിരുന്നു. വാർഡ് മെമ്പറും പി ടി എ പ്രസിഡണ്ടുമായ കെ സിജിത്ത് മുഖ്യപ്രഭാഷണം നടത്തി. എസ് എം സി ചെയർമാൻ പി എസ് ഷിബു, പി ടി എ വൈസ് പ്രസിഡണ്ട് പി ആർ സുനിൽകുമാർ, പി ആർ ഷിബു, ധന്യ വിജേഷ്, പ്രധാനാധ്യാപിക സബ്രിയ ബീഗം പി, വിനീഷ് പി അഷറഫലി കെ, സജിത രാജ്, എന്നിവർ സംസാരിച്ചു.

MANANTHAVADY
News Image

തന്നെ മികച്ച അധ്യാപികയാക്കിയത് കാട്ടിക്കുളത്തെ കുട്ടികളെന്ന് രശ്‌മി ടീച്ചർ

കാട്ടിക്കുളം: കാട്ടിക്കുളം ജി എച്ച് എസ് എസ് മുൻ അധ്യാപികയുംനിലവിൽ ജി എച്ച് എസ് എസ് മൂലങ്കാവിലെ ഹയർ സെക്കൻ്ററി വിഭാഗം അധ്യാപികയുമായ വിഎസ് രശ്മിയെ കാട്ടിക്കുളം സ്‌കൂൾ പിടിഎ ആദരിച്ചു. ഡോ. എ പി ജെ അബ്‌ദുൾ കലാം സ്‌റ്റഡി സെൻ്റർ ഏർപ്പെടുത്തിയ മികച്ച അധ്യാപികയ്ക്കുള്ള അവാർഡിനർഹയായ ടീച്ചറുടെ കാട്ടിക്കുളം വിദ്യാലയം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് വിലയിരുത്തപ്പെട്ടത്. മികച്ച അധ്യാപനം, അധ്യാപക പരിശീലനം, പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികളുടെ ഉന്നമനത്തിനായി ഏറ്റെടുത്തു നടത്തിയ പ്രവർത്തനങ്ങൾ, വിവിധ രക്ഷാകർതൃപരിശീലനങ്ങൾ, ഐ സി ടി പരിശീലനങ്ങൾ, സമഗ്ര പോർട്ടലിലെ പ്രവർത്തനങ്ങൾ, ലൈബ്രറി പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച ഇടപെടൽ പരിഗണിച്ചാണ് അവാർഡ്. തിരുനെല്ലി പഞ്ചായ ത്ത് പ്രസിഡണ്ട് അഞ്ജു ബാലൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ പി സി മഞ്ജു അധ്യക്ഷയായിരുന്നു. വാർഡ് മെമ്പറും പി ടി എ പ്രസിഡണ്ടുമായ കെ സിജിത്ത് മുഖ്യപ്രഭാഷണം നടത്തി. എസ് എം സി ചെയർമാൻ പി എസ് ഷിബു, പി ടി എ വൈസ് പ്രസിഡണ്ട് പി ആർ സുനിൽകുമാർ, പി ആർ ഷിബു, ധന്യ വിജേഷ്, പ്രധാനാധ്യാപിക സബ്രിയ ബീഗം പി, വിനീഷ് പി അഷറഫലി കെ, സജിത രാജ്, എന്നിവർ സംസാരിച്ചു.

MANANTHAVADY
News Image

അധ്യാപക ദിനാഘോഷം നടത്തി

തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അധ്യാപക സംഘമവും പഞ്ചായത്തിലെ സിനിയർ അധ്യാപകരെയും വിവിധ അവാർഡ് ജേതാക്കളായ അധ്യാപകരെയും ആദരിക്കുകയും ചെയ്തു.മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ മീനാക്ഷി രാമൻ ചടങ്ങ് ഉത്ഘാടനം ചെയ്തു.തൊണ്ടർനാട് എം .ടി .എം.എച്ച്.എസ്.എസ് ഇൽ വെച്ച് നടന്ന ചടങ്ങിന് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിന്റോ കല്ലിങ്കൽ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.എം.പ്രമോദ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു. ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സൽമ മോയിൻ മുഖ്യാഥിതി ആയിരുന്നു. മാനന്തവാടി വിദ്യഭ്യാസ ഉപജില്ല ഡയറക്ടർ അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പ്രീതാ രാമൻ ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ആലികുട്ടി ആറങ്ങാടൻ, ഷെബിറ മൊയ്തു ബ്ലോക്ക്‌ മെമ്പർ മാരായ അബ്ദുള്ള കേളോത്ത്, സിനി മാണിശ്ശേരി ജനപ്രതിനിധികളായ ബിന്ദു മറിയം, ഗീത ബാബു, ബെക്സി സണ്ണി, ശംഭു, പ്രസന്ന ടീച്ചർ, ശ്രീജ രാജേഷ്,ബീന ജോസഫ്, രാമൻ പയ്യമ്പള്ളി, ഹാരിസ് വാഴയിൽ, ചന്തു മണപാട്ടിൽ, രജിഷ കേളോത്ത്, മുഹ്സിൻ മാസ്റ്റർ, പഞ്ചായത്ത്‌ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി മൊയ്തു, കൃഷ്ണൻ മാസ്റ്റർ, മഞ്ജു ടി രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജിജി ജോണി, പടയൻ അബ്ദുള്ള, സത്യൻ മാഷ്, രാജേഷ് കെ എൻ, പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി ബിജു. ടി, കെ ടി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ചന്തുമാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു ചടങ്ങിന് പഞ്ചായത്ത്‌ എഡ്യൂക്കേഷൻ കമ്മിറ്റി കൺവീനർ ബിന്ദു കെ കെ നന്ദി പറഞ്ഞു

MANANTHAVADY
News Image

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കണം: മന്ത്രി കെ.എം ഷാജി

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ മേഖലയ്ക്ക് മികച്ച മാതൃകയാണെന്നും കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാന്‍ വിവിധ യൂണിവേഴ്സിറ്റികളുടെ സേവനം ഉപയോഗപ്പെടുത്തി ഇന്റേണ്‍ഷിപ്പ് സൗകര്യം ഒരുക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി ആന്‍ഡ് വെല്‍നസ് സെന്ററിലെ ഉപകരണങ്ങള്‍, സഖി വുമണ്‍ വെല്‍നസ് കോസ്മറ്റിക്സ് ഗൈനക്കോളജി പദ്ധതി ലോഗോ പ്രകാശനം, സോളാര്‍ പ്ലാന്റ് സ്വിച്ച് ഓണ്‍ കര്‍മ്മം, ന്യൂട്രീഷന്‍ കിറ്റ് വിതരണം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനപ്രതിനിധിയെന്ന നിലയില്‍ വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ചലനാത്മകമായിട്ടുള്ള ആരോഗ്യ സ്ഥാപനമാണ് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമി ആശുപത്രി ആവശ്യത്തിനായി ലഭ്യമാക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സാങ്കേതിക വശങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെയും നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ 2025-26 സാമ്പത്തിക വര്‍ഷത്തെ തുക വിനിയോഗിച്ച് കുടുംബാരാഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് 62,44,000 രൂപയുടെ ആധുനിക വൈദ്യുത ഉപകരണങ്ങളാണ് ഗവ ഇ-മാര്‍ക്കറ്റ് പ്ലേസ് പോര്‍ട്ടല്‍ മുഖേന ആശുപതിയില്‍ ലഭ്യമാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം കെ അജീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി അവറാന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സല്‍മ മോയിന്‍, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസസിഡന്റ് എം.കെ ജയ, വൈസ് പ്രസിഡന്റ് എന്‍.എ ഉസ്മാന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബെന്നി കൈനിക്കല്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.പി ദാഹര്‍ മുഹമ്മദ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

MANANTHAVADY
News Image

വായ്പാ മേള 7 ന് വാളാട്

മാനന്തവാടി: വയനാട് പ്രൈമറി കോ-ഓപ്പറേറ്റീവ് അഗ്രിക്കൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 7ന് വാളാട് സാംസ്കാരിക നിലയത്തിൽ വായ്പാ മേള നടത്തും. മേള തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡൻ്റ് എം.ജി.ബിജു ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡൻറ് പി വി സഹദേവൻ അധ്യക്ഷത വഹിക്കും . ഭവന വായ്പ, വാഹന വായ്പ, കാർഷിക വായ്പ, സംരംഭകത്വ വായ്പ എന്നിവ മേളയിൽ ലഭ്യമാക്കും. ലളിതമായ വ്യവസ്ഥകളും സുതാര്യമായ പലിശ സംവിധാനവും ഒളിഞ്ഞിരിക്കുന്ന ചാർജുകളില്ലാത്ത സേവനവുമാണ് വായ്പാ മേളയുടെ പ്രത്യേകതയെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക്: 8606 584756, 9961 005536.

MANANTHAVADY
News Image

അധ്യാപക ദമ്പതികൾക്ക് വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ സ്നേഹാദരവ്

വെള്ളമുണ്ട: പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ ദേശീയ അധ്യാപക ദിനം വിപുലമായി ആചരിച്ചു. എം സുധാകരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അധ്യാപക ദമ്പതിമാരായ എം.കെ വാസുദേവൻ മാസ്റ്ററെയും ശാരദ ടീച്ചറെയും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതിക.എം പൊന്നാട അണിയിച്ച് ആദരിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം പി.റ്റി സുഗതൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം. മുരളീധരൻ, ത്രേസ്യ എം.ജെ, ബാബുരാജ് എൻ.കെ, എ.കെ.രമണി, ശാരദ എൻ.ജി, മംഗലശ്ശേരി നാരായണൻ, ശ്രീവിദ്യ കെ എന്നിവർ സംസാരിച്ചു. സെക്രട്ടറി മണികണ്‌ഠൻ എം സ്വാഗതവും സുരേഷ് കെ.കെ നന്ദിയും പറഞ്ഞു

MANANTHAVADY
News Image

രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി: കോറോം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പെരുന്നാളിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി. ടീം ജ്യോതിർഗമയയുടെ സഹകരണത്തോടെ നടത്തിയ ക്യാംപ് വികാരി ഫാ. സോജൻ ജോസ് വാണാക്കുടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി എൻ.പി.ജോസഫ് നെടുവേലിൽ അധ്യക്ഷത വഹിച്ചു. ഫാ. എൽദോ ജോണി ലീലാഭവനം, സൺഡേസ്കൂൾ ഇൻസ്പെക്ടർ സുനിൽ തൊട്ടിയിൽ, ഭദ്രാസന കൗൺസിൽ അംഗം ബൈജു തൊണ്ടങ്ങൽ, എൽദോ വാഴക്കാട്ടിൽ, ബേസിൽ വാഴക്കാട്ടിൽ, ബേസിൽ കുഴിവേലി എന്നിവർ പ്രസംഗിച്ചു. വയനാട് ഗവ മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൻ്റെ നേതൃത്വത്തിൽ നടത്തിയ ക്യാംപിൽ നിരവധി ആളുകൾ രക്തദാനം നടത്തി.

MANANTHAVADY
News Image

മാനന്തവാടി നഗരത്തിൽ വാഹനങ്ങളുടെ വൺവേ സമയം രാവിലെ എട്ട് മുതൽ രാത്രി 9 വരെയായി ദീർഘിപ്പിച്ചു

മാനന്തവാടി നഗരത്തില്‍ വാഹനങ്ങളുടെ വണ്‍വേ സമയം രാവിലെ എട്ട് മുതൽ രാത്രി 9 വരെയായി ദീര്‍ഘിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ ജോക്കബ് സെബാസ്റ്റ്യന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗതാഗത ക്രമീകരണ സമിതി യോഗത്തിലാണ് തീരുമാനം. നഗരത്തിൽ രാത്രി കാലങ്ങളിൽ വാഹന തിരക്ക് മൂലം ആംബുലൻസുകള്‍ പോലും പോകാനാവാത്ത വിധം വലിയ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. സെപ്റ്റംബര്‍ പത്ത് മുതല്‍ സമയ ക്രമീകരണം പ്രബല്യത്തില്‍ വരും. വൺവേ സമയം ക്രമീകരിക്കുന്നതിന് പോലീസിൻ്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. സെപ്റ്റംബര്‍ 14 മുതൽ ക്ലബ്ബ് കുന്നിലുള്ള പുതിയ കെട്ടിടത്തിൽ നഗരസഭ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്ന സാഹചര്യത്തിൽ തിരക്കേറിയതും വീതീ കുറഞ്ഞതുമായ പച്ചക്കറി മാർക്കറ്റ് റോഡിൽ താത്ക്കാലികമായി വൺവേ സംവിധാനവും ഏർപ്പെടുത്തും. വാഹനങ്ങൾ ഗാന്ധി പാർക്കിൽ നിന്നും പ്രവേശിച്ച് ചൂട്ടക്കടവ് റോഡിലേക്ക് ഇറങ്ങി പോകണം. കൂടാതെ ക്ലബ് കുന്ന് റോഡിലെ നടപ്പാതകളിലെ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കുംനഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷീജ ഫ്രാൻസിസ്, പി.വി ജോർജ്, പി വി എസ് മൂസ, ഷിബു കെ ജോർജ്, കൗൺസിലർമാരായ എം.ആർ രജനീഷ്, എം.പി ശശികുമാർ, എം.എം സജ്ന, വി.യു ജോയ്, പി.കെ ഹംസ, ഡെപ്യൂട്ടി തഹസിൽദാർ കെ എസ് സാലു, ട്രാഫിക് എസ് ഐ റോയ്, എ എസ് ഐ എ കെ വിജയൻ, എ എം വി ഐ എ ടി സുമേഷ്, വിവിധ ട്രേഡ് യൂണിയൻ- രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ കെ ജയേന്ദ്രൻ, കെ.എം വർക്കി, വ്യാപാരി പ്രതിനിധികളായ കെ ഉസ്മാൻ, കെ.പി ശ്രീധരൻ, പി.വി മഹേഷ്, ട്രേഡ് യൂണിയൻ ഭാരവാഹികളായ സന്തോഷ് ജി നായർ,  അഡ്വ. റഷീദ് പടയൻ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

MANANTHAVADY
News Image

ദേശീയ നേത്രദാന പക്ഷാചരണം പൊതുജനങ്ങള്‍ നേത്രദാനത്തിന് സന്നദ്ധരാവണം: എം.എല്‍.എ ഉഷ വിജയന്‍

പൊതുജനങ്ങള്‍ നേത്രദാനത്തിന് സന്നദ്ധരായി അന്ധതയ്ക്ക് പരിഹാരം കാണാമെന്ന് എം.എല്‍.എ ഉഷ വിജയന്‍. മാനന്തവാടി സ്‌കില്‍ ലാബില്‍ നടന്ന 41-ാമത് ദേശീയ നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച്സം സാരിക്കുകയായിരുന്നു എം.എല്‍.എ. കണ്ണുകള്‍ ദാനം ചെയ്യുക, കാഴ്ച സമ്മാനിക്കുകയെന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. രാജ്യത്ത് 120 ലക്ഷത്തോളം അന്ധരാണുള്ളത്. ഇതില്‍ പന്ത്രണ്ട് ലക്ഷത്തോളം പേരുടെ അന്ധതയ്ക്ക് കാരണം നേത്രപടല തകരാറുകളാണ്. നേത്രപടലം മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ കാഴ്ച വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ. മരണാനന്തരം ദാനം ചെയ്യുന്ന കണ്ണിന്റെ നേത്രപടലമാണ് ശസ്ത്രക്രിയക്ക് ഉപയോഗിക്കാന്‍ സാധിക്കു. ഇതിനായി എല്ലാവര്‍ക്കും നേത്രദാന സമ്മതപത്രം നല്‍കാവുന്നതാണ്. സെപ്റ്റംബര്‍ എട്ടുവരെയാണ് ദേശീയ നേത്രദാന പക്ഷാചരണം ആചരിക്കുന്നത്. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായ പരിപാടിയില്‍ മാനന്തവാടി നഗരസഭ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ഷിബു കെ ജോര്‍ജ് നേത്രദാന പ്രതിജ്ഞന ചൊല്ലി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വി.ആര്‍ ഷീജ പക്ഷാചരണ സന്ദേശവും ജില്ലാ എന്‍സിഡി നോഡല്‍ ഓഫീസര്‍ ഡോ. പി.എസ് സുഷമ വിഷയാവതരണവും നടത്തി. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.എം ധന്യ ബോധവത്കരണ ക്ലാസിന് നേതൃത്വം നല്‍കി. മാനന്തവാടി ഗവ നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നേത്രദാന ബോധവത്കരണ ലഘുനാടകം അവതരിപ്പിച്ചു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എം മൊയ്തീന്‍ഷാ, മാനന്തവാടി നഗരസഭ ഡിവിഷന്‍ കൗണ്‍സിലര്‍ പി.കെ ഹംസ, വയനാട് ഗവ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. യു അനുജ, മാനന്തവാടി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സി.കെ ജീവന്‍ലാല്‍, ജില്ലാ ഒഫ്താല്‍മിക് സര്‍ജന്‍ ഡോ. സന്ധ്യ റാം, മെഡിക്കല്‍ കോളേജ് ഒഫ്താല്‍മിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രചന ചന്ദ്രന്‍, ജില്ലാ ആശുപത്രി ആര്‍.എം.ഒ ഡോ. ജി.ആര്‍ ഫെസിന്‍, ഗവ നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പല്‍ കെ.കെ റസിയ, ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എം ഫസല്‍, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ വി.പി കൃഷ്ണകുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.കെ ബിജു, ജില്ലാ നഴ്‌സിങ് ഓഫീസര്‍ ബിനിമോള്‍ തോമസ്, ജില്ല ഒഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ എം സ്മിത എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ദേശീയ അന്ധത നിവാരണ പരിപാടി വിഭാഗം ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

MANANTHAVADY
News Image

നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു

മാനന്തവാടി: മാനന്തവാടി പഴശ്ശി പാർക്കിന് സമീപം കാർ നിയന്ത്രണംവിട്ട് മറിഞ്ഞു.ഇന്ന് രാവിലെ 10:30ഓടെ കോഴിക്കോട് നിന്ന് മാനന്തവാടി ലാൻഡ് ട്രൈബ്യൂണൽ ഓഫീസിലേക്ക് വരികയായിരുന്ന 72കാരന്റെ കാറാണ് അപകടത്തിൽപെട്ടത്. മെയിൻ റോഡിന് അരികിൽ താഴ്ഭാഗ ത്തായി സ്ഥിതി ചെയ്യുന്ന പാർക്കിലേക്ക് മുകളിൽ നിന്നും കാർ മറിയു കയായിരുന്നു. എയർബാഗ് പ്രവർത്തിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായെന്നും സംഭവത്തിൽ ആർക്കും പരിക്കില്ല.

MANANTHAVADY
News Image

നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു

മാനന്തവാടി: മാനന്തവാടി പഴശ്ശി പാർക്കിന് സമീപം കാർ നിയന്ത്രണംവിട്ട് മറിഞ്ഞു.ഇന്ന് രാവിലെ 10:30ഓടെ കോഴിക്കോട് നിന്ന് മാനന്തവാടി ലാൻഡ് ട്രൈബ്യൂണൽ ഓഫീസിലേക്ക് വരികയായിരുന്ന 72കാരന്റെ കാറാണ് അപകടത്തിൽപെട്ടത്. മെയിൻ റോഡിന് അരികിൽ താഴ്ഭാഗ ത്തായി സ്ഥിതി ചെയ്യുന്ന പാർക്കിലേക്ക് മുകളിൽ നിന്നും കാർ മറിയു കയായിരുന്നു. എയർബാഗ് പ്രവർത്തിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായെന്നും സംഭവത്തിൽ ആർക്കും പരിക്കില്ല.

MANANTHAVADY
News Image

വനം വകുപ്പിൻ്റെ ഓണം ഫ്ലോട്ട് സന്ദർശിച്ച് മന്ത്രി;ശില്പിയെ ആദരിച്ചു

ഓണം വാരാഘോഷം സമാപനത്തിൻ്റെ ഭാഗമായി സർക്കാർ സംഘടിപ്പിച്ച ഘോഷയാത്രയിൽ സംസ്ഥാന വകുപ്പുകളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയ വനം വകുപ്പിൻ്റെ ടാബ്ലോ വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ വകുപ്പ് ആസ്ഥാനത്തെത്തി സന്ദർശിച്ചു. ടാബ്ലോ നിർമ്മാണച്ചുമതല ഉണ്ടായിരുന്ന ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോ ടീം അംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു. ഫ്ലോട്ട് നിർമ്മിച്ച കലാകാരൻ ബിജു എസ്. റ്റി. യെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് & വനം വകുപ്പു മേധാവി രാജേഷ് രവീന്ദ്രൻ, ചീഫ് വൈൽഡ്ലൈഫ് വാർഡൻ & പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (വൈൽഡ്ലൈഫ്) ഡോ. പി. പുകഴേന്തി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (ഫോറസ്റ്റ് മാനേജ്മെൻ്റ്) ദീപക് മിശ്ര, അഡി. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (സോഷ്യൽ ഫോറസ്ടി) പ്രമോദ് ജി. കൃഷ്ണൻ, അഡി. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (ഫിനാൻസ്) ഡോ. എൽ. ചന്ദ്രശേഖർ, പ്ലോട്ടിൻ്റെ നിർമ്മാണച്ചുമതല ഉണ്ടായിരുന്ന ഫോറസ്ട്രി ഇൻഫർമേഷൻ ഡയറക്ടർ ബൈജു കൃഷ്ണൻ, ഫോറസ്റ്റ് പിആർഒ സിനി കെ തോമസ്, ഡി സി എഫ് ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.  അതിജീവനം സഹവർത്തിത്വത്തിലൂടെ എന്ന ആശയത്തിൽ നഗരവത്കരണത്തിൻ്റെയും വനനശീകരണത്തിൻ്റെയും ബാക്കി പത്രമായി മാറിയ മരക്കുറ്റിയിൽ നിന്ന് വീണ്ടും തളിർത്ത ചില്ലയിൽ, അവശേഷിക്കുന്ന അവസാനത്തെ പച്ചപ്പിൽ, അഭയം കണ്ടെത്തുന്ന മനുഷ്യനും വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളുമാണ് വനം വകുപ്പ് അവതരിപ്പിച്ചത്. പശ്ചിമഘട്ട മലനിരകളിൽ കാണപ്പെടുന്ന ശരറാന്തൽപ്പൂ വള്ളിപ്പടർപ്പും സസ്യജാലങ്ങളും നിറഞ്ഞ കാടിൻ്റെ പശ്ചാത്തലത്തിൽ മനുഷ്യരും വന്യ ജീവികളുമായുള്ള സഹവർത്തിത്വമാണ് ടാബ്ലോയിൽ ഉണ്ടായിരുന്നത്.

MANANTHAVADY
News Image

116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്

വെള്ളമുണ്ട: ക്രോഷെറ്റ് ചെയിൻ സ്റ്റിച്ചിങ്ങിൽ അതിവേഗ പ്രകടനം കാഴ്ചവെച്ച് വയനാട് വെള്ളമുണ്ട സ്വദേശിനിയായ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം. ഒരു മിനിറ്റിൽ 116 ക്രോഷെറ്റ് ചെയിൻ  സ്റ്റിച്ചുകൾ പൂർത്തിയാക്കിയതിനാണ് ശിവന്യ റെക്കോർഡ് സ്വന്തമാക്കിയത്.ഈ വിഭാഗത്തിലെ നിലവിലെ റെക്കോർഡ് 82 സ്റ്റിച്ചുകൾ ആയിരുന്നു. അതിനെ മറികടന്ന് ഒരു മിനിറ്റിൽ 116 സ്റ്റിച്ചുകൾ പൂർത്തിയാക്കിയാണ് ശിവന്യ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.വയനാട് സ്വദേശിയായ രാജിത്ത് വെള്ളമുണ്ടയുടെയും മഞ്ചുവിന്റെയും ഏക മകളാണ് ശിവന്യ. ഡിപോൾ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ശിവന്യ ചെറുപ്പം മുതലേ ക്രോഷെറ്റ് ചെയിൻ വർക്കുകളോട് വലിയ താൽപര്യം പുലർത്തിയിരുന്നു.വിവിധതരം ക്രോഷെറ്റ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ കഴിവ് തെളിയിച്ചിട്ടുള്ള ശിവന്യ പൂക്കൾ, ബാഗുകൾ തുടങ്ങി നിരവധി മനോഹരമായ വസ്തുക്കൾ സ്വന്തമായി നിർമ്മിച്ചിട്ടുണ്ട്. നൂലും ക്രോച്ചറ്റ് സൂചിയും കൈയിലെത്തിയാൽ മണിക്കൂറുകളോളം അതിൽ മുഴുകി പ്രവർത്തിക്കുന്ന ശിവന്യയുടെ കഴിവും താൽപര്യവുമാണ് റെക്കോർഡ് നേട്ടത്തിലേക്ക് നയിച്ചത്.പഠനത്തോടൊപ്പം ക്രോഷെറ്റ് മേഖലയിലും കഴിവ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ശിവന്യയുടെ ഈ നേട്ടം നാടിനും സ്കൂളിനും കുടുംബത്തിനും അഭിമാനമായി. ചെറുപ്രായത്തിൽ തന്നെ അന്താരാഷ്ട്ര തലത്തിലുള്ള റെക്കോർഡ് സ്വന്തമാക്കിയ ശിവന്യയ്ക്ക് വിവിധ മേഖലകളിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിച്ചുവരികയാണ്.ക്രോഷെറ്റ് ചെയിൻ രംഗത്ത് കൂടുതൽ പുതിയ സൃഷ്ടികളും റെക്കോർഡ് നേട്ടങ്ങളും സ്വന്തമാക്കുകയാണ് ശിവന്യയുടെ ലക്ഷ്യം.

MANANTHAVADY
News Image

തോൽപെട്ടിയിൽ വൻ കുഴൽപ്പണവേട്ട ; ഒന്നര കോടിയോളം കുഴൽ പണവുമായി 3 പേർ പോലീസിന്റെ പിടിയിൽ

തിരുനെല്ലി : വാഹനത്തിൽ കടത്തുകയായിരുന്ന ഒരു കോടിയിലധികം രൂപയുടെ കുഴൽപണവുമായി 3 പേരെ തിരുനെല്ലി പോലീസ് പിടികൂടി. കോഴിക്കോട്, വടകര, നട്ട് സ്ട്രീറ്റ്‌ അമീന കൊട്ടേജ്, പ്രഭു രാജ് (20), കണ്ണൂർ പാനൂർ, ഭിമ നിവാസിൽ സ്വപ്‌നിൽ (23), മഹാരാഷ്ട്ര ഭാൽവാണി സ്വദേശിയായ രാഹുൽ (26) എന്നിവരെയാണ് തിരുനെല്ലി പോലീസും ഡാൻസഫ് ടീമും നടത്തിയ പരിശോധയിൽ പിടികൂടിയത്. തോൽപ്പെട്ടിയിൽ നടത്തിയ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ എ 13 Z 9121 നമ്പർ വാഹനം തടഞ്ഞു പരിശോധിച്ചതിൽ ഡ്രൈവർ സീറ്റിന്റെ അടിഭാഗത്ത് രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലാണ് 14450000 (ഒരുകോടി നൽപ്പത്തി നാല് ലക്ഷത്തി അമ്പതിനായിരം രൂപ) പിടിച്ചെടുത്തത്. സർക്കിൾ ഇൻസ്‌പെക്ടർ ടി.എം. നിധീഷിന്റെ നേതൃത്വത്തിൽ തിരുനെല്ലി സ്റ്റേഷൻ എസ്.എച്ച്.ഓ എം.സി പവനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജലീൽ, ബിജു, അഷ്‌റഫ്‌, സിവിൽ പോലീസ് ഓഫീസർമാരായ ജിതിൻ, അഷ്‌റഫ്‌, ഡിജേഷ് ജോബിൻസ്, മുരളികൃഷ്ണൻ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.

MANANTHAVADY
News Image