തന്നെ മികച്ച അധ്യാപികയാക്കിയത് കാട്ടിക്കുളത്തെ കുട്ടികളെന്ന് രശ്‌മി ടീച്ചർ

Advertisement
Featured Image

കാട്ടിക്കുളം: 

കാട്ടിക്കുളം ജി എച്ച് എസ് എസ് മുൻ അധ്യാപികയും

നിലവിൽ ജി എച്ച് എസ് എസ് മൂലങ്കാവിലെ ഹയർ സെക്കൻ്ററി വിഭാഗം അധ്യാപികയുമായ വിഎസ് രശ്മിയെ കാട്ടിക്കുളം സ്‌കൂൾ പിടിഎ ആദരിച്ചു. ഡോ. എ പി ജെ അബ്‌ദുൾ കലാം സ്‌റ്റഡി സെൻ്റർ ഏർപ്പെടുത്തിയ മികച്ച അധ്യാപികയ്ക്കുള്ള അവാർഡിനർഹയായ ടീച്ചറുടെ കാട്ടിക്കുളം വിദ്യാലയം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് വിലയിരുത്തപ്പെട്ടത്. മികച്ച അധ്യാപനം, അധ്യാപക പരിശീലനം, പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികളുടെ ഉന്നമനത്തിനായി ഏറ്റെടുത്തു നടത്തിയ പ്രവർത്തനങ്ങൾ, വിവിധ രക്ഷാകർതൃപരിശീലനങ്ങൾ, ഐ സി ടി പരിശീലനങ്ങൾ, സമഗ്ര പോർട്ടലിലെ പ്രവർത്തനങ്ങൾ, ലൈബ്രറി പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച ഇടപെടൽ പരിഗണിച്ചാണ് അവാർഡ്. തിരുനെല്ലി പഞ്ചായ ത്ത് പ്രസിഡണ്ട് അഞ്ജു ബാലൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ പി സി മഞ്ജു അധ്യക്ഷയായിരുന്നു. വാർഡ് മെമ്പറും പി ടി എ പ്രസിഡണ്ടുമായ കെ സിജിത്ത് മുഖ്യപ്രഭാഷണം നടത്തി. എസ് എം സി ചെയർമാൻ പി എസ് ഷിബു, പി ടി എ വൈസ് പ്രസിഡണ്ട് പി ആർ സുനിൽകുമാർ, പി ആർ ഷിബു, ധന്യ വിജേഷ്, പ്രധാനാധ്യാപിക സബ്രിയ ബീഗം പി, വിനീഷ് പി അഷറഫലി കെ, സജിത രാജ്, എന്നിവർ സംസാരിച്ചു.

Advertisement

Related News