മൂപ്പൈനാട്ടിലെ തൊഴിലുറപ്പ് പദ്ധതി സ്തംഭനാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണണം: എസ്.ഡി.പി.ഐ

Advertisement
Featured Image

മൂപ്പൈനാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ മാസങ്ങളായി സ്തംഭനാവസ്ഥയിലായ സാഹചര്യത്തിൽ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് എസ്.ഡി.പി.ഐ മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.


തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന നിരവധി തൊഴിലാളികൾ നിലവിലെ പ്രതിസന്ധി മൂലം വലിയ സാമ്പത്തിക പ്രയാസങ്ങളാണ് നേരിടുന്നത്.

തൊഴിലാളികളുടെ ഉപജീവനമാർഗം തടസ്സപ്പെടുന്ന തരത്തിലുള്ള സ്തംഭനാവസ്ഥ ഇനിയും തുടരാൻ അനുവദിക്കാനാകില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.


എത്രയും വേഗം ആവശ്യമായ നടപടികൾ സ്വീകരിച്ച് തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി പുനഃസ്ഥാപിക്കാത്ത പക്ഷം തൊഴിലാളികളെ സംഘടിപ്പിച്ച് ജനകീയ സമരപരിപാടികൾക്ക് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്നും പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നൽകി.

യോഗത്തിൽ മണ്ഡലം സെക്രട്ടറി ജാഫർ മേപ്പാടി യോഗം ഉദ്ഘാടനം ചെയ്തു.എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡൻ്റ് ജാഫർ വി അധ്യക്ഷത വഹിച്ചു.നൗഫൽ പിടി,അയ്യൂബ് നെടുങ്കരണ, അഷ്റഫ് ടിഎം എന്നിവർ സംസാരിച്ചു

Advertisement

Related News