മാനന്തവാടി മെഡിക്കൽ കോളേജിൽ രോഗിസൗഹൃദ സംവിധാനം ഒരുക്കണം: യങ് ഡെമോക്രാറ്റ്സ്

Advertisement
Featured Image

മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ അഡ്മിറ്റാകുന്ന രോഗികൾക്ക് മരുന്നുകളും പരിശോധനകളും ചികിത്സാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി രോഗികളും ബൈസ്റ്റാൻഡർമാരും വിവിധ കൗണ്ടറുകളിലും ഓഫീസുകളിലും കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കാൻ ഏകജാലക സംവിധാനം ഏർപ്പെടുത്തണമെന്നും, ഹൃദ്രോഗികൾക്ക് ആവശ്യമായ പരിശോധനകൾ മെഡിക്കൽ കോളേജ് ലാബിൽ തന്നെ ഉറപ്പാക്കണമെന്നും യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി.

രോഗിയുടെ ബൈസ്റ്റാൻഡർ സീലിനും ഒപ്പിനുമായി ഓഫീസുകൾ കയറിയിറങ്ങുന്ന ആളായി മാറാതെ, രോഗിയുടെ കൂടെ നിൽക്കാൻ കഴിയുന്ന തരത്തിൽ നടപടിക്രമങ്ങൾ ലളിതമാക്കണം. നിലവിലുള്ള സംവിധാനങ്ങൾ പുനഃപരിശോധിച്ച് രോഗിസൗഹൃദവും സുതാര്യവും സമയബന്ധിതവുമായ സംവിധാനം അടിയന്തരമായി നടപ്പാക്കണമെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisement

Related News