മാനന്തവാടി: വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തി
നശിച്ചു. മാനന്തവാടി ചെറ്റപ്പാലം ബൈപാസിലാണ് സംഭവം. വരടിമൂല സ്വദേശി വെള്ളക്കാട്ട് ജിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷ യിൽനിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികൾ വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഡ്രൈവർ ഉടൻ വാഹനം നിർ ത്തുകയും വിദ്യാർത്ഥികളടക്കം എല്ലാവരും പുറത്തിറങ്ങുകയും ചെയ് തു. ഇതോടെ തീയാളിപ്പടരുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സും, നാട്ടുകാരും തീ അണച്ചു. ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

