കൽപ്പറ്റ: കൺസ്ട്രക്ഷൻ വർക്കേഴ്സ് ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (CWSA ) വയനാട് ജില്ലാ കമ്മിറ്റി ഓഫീസ് കൈനാട്ടിൽ ഉള്ള ഗവൺമെന്റ് ഹോസ്പിറ്റലിനടുത്തുള്ള ഇരുനില കെട്ടിടത്തിന്റെ രണ്ടാം നിലയിൽ സംസ്ഥാന ഖജാൻജി മുഹമ്മദ് ഷാ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ജില്ലയുടെ സ്ഥാപക നേതാവ് അഹമ്മദ് കുട്ടി മേപ്പാടി ലോഗോ പ്രകാശനം ചെയ്തു തുടർന്ന് നടന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് രാജേഷ് അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി സോജൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഹൈദ്ര കൽപ്പറ്റ. റോബിൻസൺ ആന്റണി തുടങ്ങിയ ജില്ലാ മേഖലാ നേതാക്കൾ പങ്കെടുത്തു . യോഗത്തിൽ ഒക്ടോബർ മാസം 26ന് ജില്ലാ കൺവെൻഷനും കുടുംബ സംഗമവും നടത്താൻ തീരുമാനിച്ചു ടെക്നിക്കൽ വിഭാഗം ക്ലാസ്സ് എൻജിനീയർ അനൂപ് കുമാർ ക്ലാസ് എടുക്കുകയും ചെയ്തു. വയനാട് ജില്ലയിലെ 8 വില്ലേജുകൾ നിർമ്മാണ നിർത്തിവയ്ക്കുന്ന സാഹചര്യത്തിലേക്ക് പോകുന്നത് യോഗം ഉത്കണ്ഠയോടു കൂടി ഓർത്തു . അതിനിളവ് വരുവാൻ വേണ്ട സമര പദ്ധതിയും ആയിട്ട് മുന്നോട്ടുപോകുവാനും ഇതൊരു നിലനിൽപ്പിന്റെ പ്രശ്നമാണെന്ന് എല്ലാവരെയും ഓർമ്മിപ്പിക്കാനും ജില്ലയിൽ ജന ബോധവൽക്കരണ വാഹന പ്രചരണ ജാഥ നടത്തുവാനും കമ്മറ്റി തീരുമാനിച്ചു കാർഷിക മേഖല തകർന്ന തരിപ്പണമായ സാഹചര്യത്തിൽ വയനാടിന്റെ 60% സാധാരണക്കാരും ആശ്രയിക്കുന്ന നിർമ്മാണ മേഖലയ്ക്കും പ്രതിസന്ധി ഉണ്ടായാൽ അത് ജനജീവിതത്തെ വലിയ രീതിയിൽ ബാധിക്കുമെന്ന് യോഗം വിലയിരുത്തി യോഗത്തിൽ ജില്ലാ ഖജാൻജി നിഷാദ് ബത്തേരി നന്ദി പറഞ്ഞു
Related News
"മുസാബഖ' എസ് കെ ജെ എം മദ്റസാ കലാമേളക്ക് ജില്ലയിൽ ഒരുക്കം തുടങ്ങി
മൂന്ന് വർഷത്തിനിടെ 1.5 കോടി നിയമലംഘനങ്ങൾ: എ.ഐ കാമറ പിഴ ആയിരം കോടി കടന്നു; ആദ്യകാല ഭയം മാറിയതോടെ പിഴയടയ്ക്കാൻ മടി; പിരിഞ്ഞുകിട്ടിയത് 365 കോടി മാത്രം..!
'എങ്കെയൊളിന്താലും വിടമാട്ടെ'...!!! തമിഴ്നാട് സ്വദേശികളായ മാല കവര്‍ച്ചാസംഘാംഗങ്ങളെ കര്‍ണാടകയില്‍ നിന്ന് പൊക്കി വയനാട് പോലീസ്
പി ജയരാജന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍
കേരള പ്രദേശ് പ്രവാസി കോൺഗ്രസ് നെന്മേനി മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു

