ഒന്നിടവിട്ട വർഷങ്ങളിൽ സമസ്ത കേരളാ ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിക്കുന്ന മുസാബഖ - മദ്‌റസാ വിദ്യാർഥികളുടെ കലാ മേളക്ക് ജില്ലയിൽ ഒരുക്കങ്ങൾ ആരംഭിച്ചു. ഒക്ടോബറിൽ ജില്ലയിലെ 17 റെയ്ഞ്ചുകളിലും മുസാബഖ നടക്കും. നവംബർ 13, 14, 15 തീയതികളിൽ വാരാമ്പറ്റ സആദാ കോളേജിലാണ് ജില്ലാ മുസാബഖ. ഇദം പ്രഥമമായി ഈ വർഷം സ്റ്റേറ്റ് മുസാബഖയും ജില്ലയിലാണ് നടക്കുന്നത്.
മുസാബഖ ഒരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ജില്ലാ ജൂറി ശില്പശാല നടത്തി. റെയ്ഞ്ച് മുസാബഖകളിൽ വിധിനിർണ്ണയിക്കുന്നവർക്കായി കൽപ്പറ്റ സമസ്താലയത്തിൽ ജില്ലാ കമ്മിറ്റി നടത്തിയ ശില്പ ശാല മുസാബഖ സ്‌റ്റേറ് കൺട്രോളർ ശാഹുൽ ഹമീദ് മാസ്റ്റർ മേൽ മുറി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ വി എസ് തങ്ങൾ അദ്ധ്യക്ഷനായി. മുഈനുദ്ദീൻ കൊടുവള്ളി നേതൃത്വം നൽകി. ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും അബ്ദുൽ മജീദ് അൻസ്വരി നന്ദിയും പറഞ്ഞു
പടം
മുസാബഖ ജില്ലാ ജൂറി ശില്പ ശാല ശാഹുൽ ഹമീദ് മേൽമുറി ഉദ്ഘാടനം ചെയ്യുന്നു

