മാനന്തവാടി: ഹൃദയ സംബന്ധമായ രോഗികൾക്ക് അടിയന്തിരമായി ചെയ്യുന്ന ട്രോപ്പോണിൻ അടക്കമുള്ള ടെസ്റ്റുകൾ മെഡിക്കൽ കോളേജ് ലാബിൽ മുടങ്ങിയതിൽ പ്രതിഷേധിച്ച് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ച് യുവമോർച്ച പ്രവർത്തകർ. കഴിഞ്ഞ കുറേ ദിവസങ്ങളായി ട്രോപ്പോണിൻ അടക്കമുള്ള ടെസ്റ്റുകൾ മെഡിക്കൽ കോളേജിൽ നടക്കുന്നില്ല. സ്വകാര്യ ലാബുകളെ സഹായിക്കാനായി ആശുപത്രി അധികൃതരും സ്വകാര്യ ലാബുകളും ഒത്തു കളിക്കുകയാണെന്നും യുവമോർച്ച പ്രവർത്തകർ ആരോപിച്ചു. പ്രതിഷേധക്കാർ ആർഎംഒ ഡോക്ടർ ഫെസിനുമായി നടത്തിയ ചർച്ചയെ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ മുടങ്ങിയ ടെസ്റ്റുകൾ പുനഃസ്ഥാപിക്കുമെന്ന രേഖാമൂലമുള്ള ഉറപ്പിന്മേൽ പ്രതിഷേധ സമരം അവസാനിപ്പിച്ചു. വയനാട് മെഡിക്കൽ കോളേജിന്റെ ഈ അവസ്ഥയ്ക്ക് കാരണം മാറിമാറി ഭരിച്ച ഇടത് വലത് മുന്നണികൾ ആണെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് അഖിൽ പ്രേം. സി ആരോപിച്ചു. അധികാരത്തിലെത്തിയാൽ വയനാട് മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുമെന്ന് പറഞ്ഞ യുഡിഎഫ് സർക്കാരും മാനന്തവാടി എംഎൽഎയും ഇതിനു മറുപടി പറയണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിജയന്തി ദിനത്തിൽ ഏകദിന ഉപവാസം സംഘടിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു. ഉപരോധ സമരത്തിന് യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഖിൽ കേളോത്ത് , മണ്ഡലം പ്രസിഡണ്ട് രൂപേഷ് പിലാക്കാവ്, ശ്രീജിത്ത് കണിയാരം , സംഗീത് പി എസ് , ബിജെപി മുനിസിപ്പൽ പ്രസിഡണ്ട് പി സജീവൻ , ജി ഹരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Related News
60 കോടി കുടിശ്ശിക; കണ്ണടച്ച് എ.ഐ ക്യാമറകൾ
മുട്ടക്കോഴി വിതരണം
ബാങ്ക് പണിമുടക്ക്: തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകാര്‍ ശ്രദ്ധിക്കുക
ആഡംബര കാറുകളിൽ കഞ്ചാവ് കടത്ത്; ഗൂഡല്ലൂരിൽ നിന്ന് 190 കിലോഗ്രാം കഞ്ചാവ് പിടികൂടി
ഡ്രൈ ഡേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 38 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

