സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പോലീസ് കസ്റ്റഡിയിൽ; നടപടി നിരോധിത മരുന്നുകൾ കൈവശം വെച്ചതിന്

Advertisement
Featured Image

ജിദ്ദ: അവധിക്ക് നാട്ടിലെത്തി മടങ്ങുന്നതിനിടെ കാണാതായ വയനാട് അയ്യൻകൊല്ലി

സ്വദേശിനിയായ മലയാളി നഴ്‌സ് ഫിലോമിന സൗദി അറേബ്യയിലെ ജിദ്ദ പോലീസിന്റെ

കസ്റ്റഡിയിലാണെന്ന് സ്ഥിരീകരിച്ചു. സൗദിയിൽ നിരോധിച്ച മരുന്നുകൾ കൈവശം വെച്ചതുമായി

ബന്ധപ്പെട്ട കേസിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്

അറിയിച്ചു.അവധിക്കുശേഷം ജോലിസ്ഥലത്തേക്ക് മടങ്ങു ന്നതിനായി യാത്ര തിരിച്ച ഫിലോമിനയെ

കഴിഞ്ഞ പത്താം തീയതി മുതലാണ് ബന്ധപ്പെടാൻ കഴിയാതായത്. ജിദ്ദ വിമാനത്താവളത്തിൽ

എത്തിയപ്പോഴാണ് അധി കൃതർ ഇവരുടെ പാസ്പോർട്ടും ലഗേജും പിടിച്ചുവെച്ചത്. പിന്നീട്

വിവരങ്ങളൊന്നും ലഭിക്കാതായതോടെ കുടുംബം കടുത്ത ആശങ്കയിലായിരുന്നു. ഫിലോമിനയെക്കു

റിച്ച് വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് നടത്തിയ ഇട പെടലും

അന്വേഷണവുമാണ് ഇവർ പോലീസ് കസ്റ്റഡിയിലാണെന്ന വിവരം പുറത്തു കൊണ്ടുവന്നത്. നിരോധിത

മരുന്നുകൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട് ഡ്രഗ് ട്രാഫിക്കിംഗ് കേസിലാണ്

നടപടിയെന്നാണ് ലഭിക്കുന്ന വിവരം

Advertisement

Related News