പുല്പ്പള്ളി: പെരിക്കല്ലൂര്, മരക്കടവ്, കൊളവള്ളി പ്രദേശങ്ങളില് ആളുകള് വെള്ളത്തില് വീണുള്ള അപകടം വര്ധിച്ചിരിക്കേ പുല്പ്പള്ളിയില് ഫയര് ആന്ഡ് റസ്ക്യൂ സ്റ്റേഷന് ഉടന് ആരംഭിക്കണമെന്ന് ടിമ്പര് ലോഡിംഗ് യൂണിയന്(എച്ച്എംഎസ്)യൂണിറ്റ് കമ്മിറ്റി സര്ക്കാരിനോട് ആവശ്യപ്പെട്ടു. നിവലില് പുല്പ്പള്ളി മേഖലയില് അപകടങ്ങള് ഉണ്ടാകുമ്പോള് ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്നിന്നു 25 കിലോമീറ്ററിലധികം സഞ്ചരിച്ച് അഗ്നി-രക്ഷാസേന എത്തേണ്ട സ്ഥിതിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് വി.ടി. തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ടി.എ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. എം.എ ജോര്ജ്, സജി കണ്ടംതുരുത്തി, പി.കെ. ഉമ്മര്, എം.ഡി. ഷിബു, ഷാജി ആനക്കുഴിയില്, സി.എസ്. ചന്ദ്രന്, സിദ്ദിഖ് എന്നിവര് സംസാരിച്ചു.
Pulpally
പുല്പ്പള്ളിയില് ഫയര് ആന്ഡ് റസ്ക്യൂ സ്റ്റേഷന് തുടങ്ങണം: ടിമ്പര് ലോഡിംഗ് യൂണിയന്
Related News
തട്ടിപ്പിനുള്ള ‘അവസരങ്ങൾ’; വിദേശരാജ്യങ്ങളിലേക്ക് അവസരങ്ങൾ വാഗ്ദാനംചെയ്ത് തട്ടിപ്പ് വ്യാപകം
വീടുകളിലെത്തി കർട്ടൻ, ഫ്ലോർ മാറ്റ് വില്പന: തട്ടിപ്പ് സംഘങ്ങൾ വിലസുന്നു.
മുന്ഗണനാ റേഷന് കാര്ഡുകള് സറണ്ടര് ചെയ്യാന് രണ്ട് മാസം സാവകാശം
ലോകത്തെ ഏറ്റവും പവർഫുൾ പാസ്പോർട്ടായി യുഎഇ; പട്ടികയിൽ രണ്ടാമത് സിംഗപ്പൂരും മലേഷ്യയും, ഇന്ത്യയുടെ റാങ്ക് താഴേക്ക്
വിമാനങ്ങളില്ലാത്തതിനാല് സൗദിയിലേക്ക് മടങ്ങാന് കഴിയാത്ത ഇന്ത്യക്കാര്ക്ക് ആശ്വാസം; വിസ കാലാവധി കഴിഞ്ഞവര്ക്ക് പിഴയില്ലാതെ തിരികെയെത്താം

