ലോകത്തെ ഏറ്റവും പവർഫുൾ പാസ്പോർട്ടായി യുഎഇ; പട്ടികയിൽ രണ്ടാമത് സിംഗപ്പൂരും മലേഷ്യയും, ഇന്ത്യയുടെ റാങ്ക് താഴേക്ക്

Advertisement
Featured Image

അബുദാബി: ലോക രാജ്യങ്ങള്‍ക്കിടയില്‍ യുഎഇ പാസ്‍പോര്‍ട്ടിന് പൊന്‍തിളക്കം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടായി യുഎഇയുടെ പാസ്പോർട്ട് തെരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ രാജ്യങ്ങളിലേക്ക് വിസാരഹിത പ്രവേശനം ഉൾപ്പെടെ കിട്ടുന്ന മികവിനാണ് നേട്ടം. ഈ വർഷത്തെ പാസ്പോർട്ട് ഇൻഡക്സിലാണ് നേട്ടം കൈവരിച്ചത്.


പാസ്പോർട്ട് കരുത്തിൽ സിംഗപ്പൂരിനും മലേഷ്യയ്ക്കും മുന്നിലെത്തി യുഎഇ. 182 രാജ്യങ്ങളിൽ യുഎഇ പാസ്പോർട്ട് ഉപയോഗിച്ച്, വിസയില്ലാതെയോ ലളിതമായ നടപടിക്രമങ്ങളിലൂടെയോ പ്രവേശനം ലഭിക്കുന്നതാണ് നേട്ടമായത്. സിംഗപ്പൂരും മലേഷ്യയുമാണ് രണ്ടാം സ്ഥാനത്തുള്ള്. പാസ്പോർട്ട് നൽകുന്ന യാത്രാ സ്വാതന്ത്യത്തിന്റെ കാര്യത്തിൽ യുഎഇക്ക് 182 പോയിന്റാണ് മൊബിലിറ്റി സ്കോർ. 138 സ്ഥലങ്ങളിലേക്കാണ് വിസാ രഹിത പ്രവേശനം നല്‍കുന്നത്. 44 രാജ്യങ്ങളിൽ ലളിതമായ പ്രവേശന നടപടികൾ എന്നിവ യുഎഇ പാസ്പോർട്ട് ഉപയോഗിച്ച് ലഭിക്കുന്നു.

Advertisement

Related News