വീടുകളിലെത്തി കർട്ടൻ, ഫ്ലോർ മാറ്റ് വില്പന: തട്ടിപ്പ് സംഘങ്ങൾ വിലസുന്നു.

Advertisement
Featured Image

വീടുകൾ കയറിയിറങ്ങി കർട്ടൻ

ഫ്‌ളോർ മാറ്റ് വിൽപ്പനയുമായി എത്തി വൻതുക ഈടാക്കുന്ന തട്ടിപ്പ് സംഘങ്ങൾ വ്യാപകമാകുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇത്തരം സംഘങ്ങൾ എത്തുന്നുണ്ട്. പിലാത്തറ, മാതമംഗലം, കൈതപ്രം, മണിയറ ഭാഗങ്ങളിൽ ഫ്‌ളോർ മാറ്റ് വിൽക്കാനെന്ന പേരിൽ ഇത്തരം സംഘങ്ങൾ ഇപ്പോൾ പതിവായി എത്തുന്നുണ്ട്. അമിതവിലയാണ് ഇത്തരക്കാർ ഈടാക്കുന്നത്. പിന്നാലെ, വീടുകളിൽ കർട്ടൻ ഫിറ്റ് ചെയ്തു നൽകാമെന്ന് പറഞ്ഞ് സമാന രീതിയിൽ തട്ടിപ്പ് നടത്തുന്നതായും വ്യാപക പരാതി ഉയരുന്നുണ്ട്. സംഘം വീടുകളിലെത്തി വളരെ ആകർഷകമായ വിലയ്ക്കും ഉയർന്ന ഗുണമേന്മയിലും കർട്ടൻ ഫിറ്റ് ചെയ്തുനൽകാമെന്നോ ഫ്‌ളോർ മാറ്റ് വിരിക്കാമെന്നോ പറഞ്ഞ് വിശ്വസിപ്പിക്കും


തുടക്കത്തിൽ ആകെ തുകയോ കൃത്യമായ അളവിലുള്ള വിലയോ വ്യക്തമാക്കില്ല. ചതുരശ്രയടി കണക്ക് പറഞ്ഞ് ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കും. താത്പ്പര്യമുണ്ടെന്ന് മനസ്സിലായാൽ, വില കൃത്യമായി ഉറപ്പിക്കുന്നതിന് മുമ്പുതന്നെ കർട്ടൻ തുണിയോ മാറ്റോ എടുത്ത് ജനലുകളിലോ തറയിലോ വിരിക്കാനും മുറിക്കാനും തുടങ്ങും. ബലമായി അളവെടുത്ത് സാധനങ്ങൾ മുറിക്കുന്നതാണ് രീതി. അളന്നു മുറിച്ചുകഴിഞ്ഞാൽ ഉപഭോക്താക്കൾ ആശയക്കുഴപ്പത്തിലാകുന്നത് മുതലെടുത്ത് ഭീമമായ തുക ആവശ്യപ്പെടും. വില ചോദ്യം ചെയ്താൽ തർക്കിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങും. ഇത്തരം തട്ടിപ്പുകാർ കൃത്യമായ ബില്ലുളോ ഫോൺ നമ്പറുകളോ നൽകാറില്ല.



ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഏതൊരു സാധനമോ സേവനമോ സ്വീകരിക്കുന്നതിന് മുമ്പ് അളവും മൊത്തം തുകയും കൃത്യമായി ചോദിച്ചു മനസ്സിലാക്കുക.

വിലയും വ്യവസ്ഥകളും വ്യക്തമാക്കാതെ വീടുകളിൽ കർട്ടൻ ഫിറ്റ് ചെയ്യാനോ മാറ്റുകൾ മുറിക്കാനോ അനുവദിക്കാതിരിക്കുക


സമീപപ്രദേശങ്ങളിൽ ഇന്നലെ വിൽപ്പന നടത്തിയെന്നോ വലിയ ഡിസ്‌കൗണ്ട് ഉണ്ടെന്നോ ഉള്ള വാഗ്ദാനങ്ങളിൽ വീഴരുത്


സംശയം തോന്നിയാൽ അപ്പോൾ തന്നെ ഇടപാട് ഒഴിവാക്കുക


സംശയാസ്പദമായ വാഹനങ്ങൾ കണ്ടാൽ തൊട്ടടുത്തുള്ളവരെ വിവരമറിയിക്കണം. പരിചയമില്ലാത്തവരെ വീടുകളിൽ കയറ്റുന്നത് പരമാവധി ഒഴിവാക്കുക.

Advertisement

Related News

തട്ടിപ്പിനുള്ള ‘അവസരങ്ങൾ’; വിദേശരാജ്യങ്ങളിലേക്ക് അവസരങ്ങൾ വാഗ്ദാനംചെയ്ത് തട്ടിപ്പ് വ്യാപകം

LATEST
News Image

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യാന്‍ രണ്ട് മാസം സാവകാശം

LATEST
News Image

ലോകത്തെ ഏറ്റവും പവർഫുൾ പാസ്പോർട്ടായി യുഎഇ; പട്ടികയിൽ രണ്ടാമത് സിംഗപ്പൂരും മലേഷ്യയും, ഇന്ത്യയുടെ റാങ്ക് താഴേക്ക്

LATEST
News Image

വിമാനങ്ങളില്ലാത്തതിനാല്‍ സൗദിയിലേക്ക് മടങ്ങാന്‍ കഴിയാത്ത ഇന്ത്യക്കാര്‍ക്ക് ആശ്വാസം; വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ തിരികെയെത്താം

LATEST
News Image

വിമാനങ്ങളില്ലാത്തതിനാല്‍ സൗദിയിലേക്ക് മടങ്ങാന്‍ കഴിയാത്ത ഇന്ത്യക്കാര്‍ക്ക് ആശ്വാസം; വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ തിരികെയെത്താം

LATEST
News Image