ഫാമിലി ഹോസ്പിറ്റൽസ്, പുൽപ്പള്ളിയും പഴശ്ശിരാജ കോളേജ് യൂണിറ്റും സംയുക്തമായി പുൽപ്പള്ളിയിൽ അഞ്ചുദിന മെഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു.ക്യാമ്പിൽ സൗജന്യ ഷുഗർ ടെസ്റ്റ്, തൈറോയ്ഡ് പരിശോധന, മൂന്ന് മാസത്തെ ശരാശരി ഷുഗർ പരിശോധന ( എച്ച് ബി എ 1 സി ), ബ്ലഡ് കൗണ്ട് പരിശോധന, സൗജന്യ കാഴ്ച പരിശോധന എന്നിവ സംഘടിപ്പിച്ചു. കാഴ്ച പരിശോധനയിൽ ആവശ്യമായവർക്ക് സൗജന്യമായി കണ്ണട വിതരണം ചെയ്യുകയും ഏഴ് ദിവസത്തേക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷനും മരുന്ന് വിതരണവും ലഭ്യമാക്കുകയും ചെയ്തു.
ക്യാമ്പിന്റെ ആദ്യ ദിനത്തിൽ ഏകദേശം 85 പേർ പങ്കെടുത്തു.
കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

