ഗുരുദേവ ദർശനങ്ങൾ കാലാതീതം - സ്വാമിനി മാതാ നാരായണ ചൈതന്യമയി

Advertisement
Featured Image

പുൽപള്ളി ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ കാലാതീതമാണെന്ന് ശിവഗിരി മഠം സന്യാസിനി സ്വാമിനി മാതാ നാരായണ ചൈതന്യമയി അഭിപ്രായപ്പെട്ടു. ഗുരുധർമ്മ പ്രചരണ സഭ, മാതൃസഭ, യുവജനസഭ വയനാട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തിൽ നടന്ന 172-മത് ശ്രീനാരായണഗുരു ജയന്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമിനി.


  ഗുരുവിന്റെ ഹോമ മന്ത്ര പ്രകാരമുള്ള ഹോമം, വിശേഷാൽ ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി ഗുരുദേവകൃതികളുടെ ആലാപനം,ജയന്തി സമ്മേളനം,ചതയദിനസദ്യ എന്നിവയും ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്നു.


 ജയന്തി സമ്മേളനം പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡണ്ട് കെ ആർ ജയരാജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എ വി ജയൻ മുഖ്യപ്രഭാഷണം നടത്തി. ജിഡിപിഎസ് ജില്ലാ സെക്രട്ടറി എൻ എൻ ചന്ദ്രബാബു മാതൃസഭ ജില്ലാ പ്രസിഡണ്ട് നിഷാരാജൻ സെക്രട്ടറി പി ബി സജിനി യുവജനസഭ ജില്ലാ സെക്രട്ടറി സി ആർ പ്രദീപ് കേന്ദ്ര സമിതി അംഗങ്ങളായ സരസു നാരായണൻകുട്ടി, സി കെ ദിവാകരൻ,കെ ആർ ഗോപി ജില്ലാ വൈസ് പ്രസിഡണ്ട് സി എൻ പവിത്രൻ സെക്രട്ടറി കെ എൻ ചന്ദ്രൻ ട്രഷറർ പി വി സന്തോഷ് ഭാരവാഹികളായ പി പുഷ്പവല്ലി, ഓമന ബഷി,പി കെ മാധവൻ,എം എൻ ഗോപാലൻ,കെ കെ രാഘവൻ,പി കെ നാരായണൻ, ടി കെ വിശ്വംഭരൻ ശ്രീനിവാസൻ പുന്നത്താനത്ത് പി ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.

Advertisement

Related News