പുൽപ്പള്ളി : ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവവും ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചു.യുവ
സാഹിത്യകാരൻ അജയ് പനമരം ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പാൾ ഡോ : വി റ്റി സത്യൻ അധ്യക്ഷത വഹിച്ചു. സി കെ ആർ എം ട്രസ്റ്റ് ചെയർമാനും കോളേജ് മാനേജരുമായ കെ. ആർ ജയറാം മുഖ്യപ്രഭാഷണം നടത്തി.
യൂണിവേഴ്സിറ്റി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.
ജയശ്രീ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ആർ ജയരാജ്, സി. കെ. ആർ. എം ബി.എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ : പി. റ്റി രേഷ്മ,പിടിഎ പ്രസിഡന്റ് കൃഷ്ണൻകുട്ടി, കോളേജ് വൈസ് പ്രിൻസിപ്പൽ നിതിൻ കെ മാത്യൂ, അധ്യാപകരായ ബിൻസി മാത്യൂ, കെ ആർ രാഗി , ശ്യാംജിത്ത് ശശിധരൻ, പി സി അനുഷ എന്നിവർ സംസാരിച്ചു.

