വണ്ടിക്കടവ് ഉന്നതിക്കാർ താമസിക്കുന്നത് ചോർന്നൊലിക്കുന്ന വീടുകളിൽ

Advertisement
Featured Image

പുൽപ്പള്ളി: കേരള കർണ്ണാടക അതിർത്തിയോട് ചേർന്ന വണ്ടിക്കടവ് ഉന്നതി

യിലെ 25 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ ഇനിയും നടപടിയായില്ല. കബനിയുടെ കൈവഴിയായ കന്നാരം പുഴയോട് ചേർന്ന വീടുകൾ ഇടിയുന്ന അവസ്ഥയാണ്. പുഴയോട് ചേർന്ന് താമസിക്കുന്ന കുടുംബങ്ങളാണ് ഇത് മൂലം ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. ചെതലയം വനമേഖലയിൽ കനത്ത മഴ പെയ്‌താൽ കരകവിയുന്ന കന്നാരം പുഴയിലേക്ക് ഇവരുടെ വീടുകളുടെ തറ യുടെ ഒരു ഭാഗം ഇടിഞ്ഞ് വീഴുന്ന അവസ്ഥയിലാണ്. പകൽ പോലും ബന്ദിപ്പൂർ വനമേഖലയിൽ നിന്ന് ആനയും കടുവയും കാടിറങ്ങുന്ന പ്രദേശമാണ് ഇവിടം. ഉന്നതിയിലെ കുടുംബങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വനത്തിൽ പോകേണ്ട അവസ്ഥയാണ്.ഇവിടുത്തെ പലരുടെയും വീടുകൾ അപകടാവസ്ഥയിലാണ്.


പണ്ട് കോൺക്രീറ്റ് ചെയ്‌ത വീടുകളെല്ലാം ചോർന്ന് തറയും ഭിത്തിയുമെല്ലാം വീണ്ടുകീറുന്ന അവസ്ഥയാണ്. വണ്ടിക്കടവ് ഉന്നതിയിൽ അടിസ്ഥാനസൗകര്യം ഒരുക്കാനും ഇവർക്ക് തൊഴിലവസരങ്ങൾക്കും പദ്ധതികൾ തയ്യാറാക്കുമെന്ന് ജില്ല കലക്‌ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യാഗസ്ഥർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നാണ് ഇവർ പറയുന്നത്. ഇവിടെയുളള കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിക്കാൻ നടപടി വേണമെന്നാണ് ഉന്നതിക്കാരുടെ ആവശ്യം

Advertisement

Related News