വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ
പുൽപ്പള്ളി വെൽനസ്സ് ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് വ്യാപാരി ദിനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വിദഗ്ദ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ചികിത്സ നിർദ്ദേശിക്കുകയും, രക്തസമ്മർദ്ദം,ഷുഗർ മുതലായവ പരിശോധിക്കുകയും ചെയ്തതിനോടൊപ്പം, ആവശ്യമായ മരുന്നുകളും സൗജന്യമായി നൽകുകയുണ്ടായി.
യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡണ്ട് ബാബു രാജേഷ് അധ്യക്ഷത വഹിച്ച യോഗം, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ടും സംസ്ഥാന കമ്മറ്റിയംഗവുമായ മാത്യു മത്തായി ആതിര ഉദ്ഘാടനം ചെയ്തു. കെ.എസ്.അജിമോൻ, ജോസ് കുന്നത്ത്,കെ.എ.സ്കറിയ,ജോബിഷ് യോഹൻ, സതീഷ് വെൽനസ്, സുനിൽ ജോർജ്,സലീൽ പൗലോസ് എന്നിവർ പ്രസംഗിച്ചു. ഡോ.സോഫിയ റാണി,ഡോ.ആൽഡിസ്, നഴ്സുമാരായ സി.ജിത്യ, ഷേർലി,ഷാന്റി,അജന്യ, വൈസ് പ്രസിഡണ്ട് ബിജു പൗലോസ്,നിതിൻ,പി.എം. പൈലി,മനൂപ്,പ്രഭാകരൻ, കെ.വി.റഫീഖ്, കെ.ജോസഫ്,ഹാരിസ്, വേണുഗോപാൽ,എം.വി.ബാബു,പ്രസന്നകുമാർ, ശ്രീജിത്ത് മുതലായവർ നേതൃത്വം നൽകി.

