തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ് ആകും. കല്ല്യാശ്ശേരി എംഎല്‍എ എം വിജിന്‍ ആകും സംസ്ഥാന സെക്രട്ടറിയാവുക. രാഹുല്‍ ട്രഷറര്‍ ആകും. കഴിഞ്ഞ ദിവസം നടന്ന നേതൃയോഗത്തിലായിരുന്നു തീരുമാനം.
സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷയായിരുന്ന ചിന്ത വിദ്യാര്‍ത്ഥികാലം മുതല്‍ പാര്‍ട്ടിയില്‍ സജീവമാണ്. കല്ല്യാശ്ശേരിയില്‍ നിന്നും രണ്ടാം തവണയാണ് വിജിന്‍ എംഎല്‍എയാവുന്നത്. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ വിജിന്‍ എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

