മലങ്കര യൂണിറ്റിലെ ജനശക്തി സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ചുള്ളിയോട് യൂണിറ്റ് പ്രസിഡന്റ് ഒ.ജെ. ബേബി ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് സുപ്രഭ വിജയൻ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.സെക്രട്ടറി അനു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.എസ്.എസ്.എൽ.സി.,
പ്ലസ് ടു വിജയികളെ മെമെന്റോ നൽകി ആദരിച്ചു.സാബു പി.വി,ഷീജ മനു, ജയശ്രീ,രജിത രാജേഷ് എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടെ സമാപിച്ചു.

