സുല്‍ത്താന്‍ബത്തേരി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും ശുചീകരണ ജീവനക്കാര്‍ക്കും പ്രിയങ്ക ഗാന്ധിഎം പിയുടെ ഓണസമ്മാനമായി 1187 പേര്‍ക്ക് ഓണക്കോടികള്‍ വിതരണം ചെയ്തു. 1070 സാരിയും, 117 മുണ്ടും ഉള്‍പ്പെടെയാണ് 1187 ഓണക്കോടി വിതരണം ചെയ്തത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് പ്രിയങ്കഗാന്ധി വയനാട് മണ്ഡലത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് ഓണക്കോടി സമ്മാനമായി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം അങ്കണവാടി ജീവനക്കാര്‍ക്കാണ് ഓണക്കോടി വിതരണം ചെയ്തത്. ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മ സേനാംഗങ്ങളെയും ശുചീകരണ ജീവനക്കാരെയുമാണ് പരിഗണിച്ചത്. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ 425 ഓണക്കോടിയാണ് നല്‍കിയത്. കൃഷിമന്ത്രി ടി സിദ്ദിഖ് വിതരണം യ്തു. പി പി ആലി, സലീം മേമന, അരുണ്‍ദേവ്, ഗിരീഷ് കല്‍പ്പറ്റ, ഇ വി അബ്രഹാം, ജാസര്‍ പാലക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സുല്‍ത്താന്‍ബത്തേരി നഗരസഭയടക്കം മണ്ഡലത്തിലെ ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 402 പേര്‍ക്കാണ് പട്ടുസാരിയും മുണ്ടും സമ്മാനമായി നല്‍കിയത്. സുല്‍ത്താന്‍ബത്തേരി അധ്യാപകഭവനില്‍ നടന്ന ചടങ്ങില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഓണക്കോടി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരും ഹരിതകര്‍മ്മ സേനാംഗങ്ങളും ശുചീകരണ ജീവനക്കാരും ചേര്‍ന്ന് ഓണക്കോടികള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മടി മുഹമ്മദ്, ടി എസ് ദിലീപ്കുമാര്‍, ഇ കെ ബാലകൃഷ്ണന്‍, എന്‍ സി കൃഷ്ണകുമാര്‍, ലിസി സാബു, ബിന്ദു പ്രകാശ്, ഗംഗാധരന്‍ ആത്താര്‍, എം ജി. ഇന്ദ്രജിത്ത്, ബെന്നി കൈനിക്കല്‍, ഷീജ രാജു, രാജേഷ് നമ്പിച്ചാന്‍കുടി, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ എല്‍ പൗലോസ്, അബ്ദുള്ള മാടക്കര, കെ ഇ വിനയന്‍, അഡ്വ. കെ ടി ജോര്‍ജ്, ബൈജു ഐസക്, ഗിരീഷ് കെ ടി, ഉമ്മര്‍ കുണ്ടാട്ടില്‍, ബാബു പഴുപ്പത്തൂര്‍, മനോജ് ചന്ദനക്കാവ്, കെ ടി കുര്യാക്കോസ്, തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, നഗരസഭ-ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, യു ഡി എഫ് നേതാക്കള്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മാനന്തവാടി നിയോജകമണ്ഡലത്തില്‍ 361 ഓണക്കോടികളാണ് വിതരണം ചെയ്തത്.
Sultan Bathery
ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് പ്രിയങ്കയുടെ ഓണസമ്മാനം: ജില്ലയില്‍ ഓണക്കോടി നല്‍കിയത് 1187 പേര്‍ക്ക്

