ഓണം കളറാക്കി മാനന്തവാടി നഗരസഭയിലെ പയ്യംമ്പളി ഡിവിഷൻ

Advertisement
Featured Image

തിരുവാതിര, ഓണ പാട്ട്, വടം വലി തുടങ്ങിയ ഓണാഘോഷ മത്സരങ്ങളും കളികളുമായി മാനന്തവാടി നഗരസഭയിലെ പയ്യംമ്പളി 16-ാം ഡിവിഷൻ ഓണം കളറാക്കി. നഗരസഭ ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ഷിബു കെ ജോർജ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഷെല്ലി ജിൻസ്, കൗവല്ല്യ അച്ചപ്പൻ, ലിസി ജോസ്, സബിത,മജ്ജുള അശോകൻ, സ്മിത അനിൽകുമാർ , മുൻ കൗൺസിലർ ലൈലസജി, എ.ഡി എസ് പ്രസിഡൻ്റ് ബിന്ദു, ഷീല സിബി തുടങ്ങിയവർ സംസാരിച്ചു. രാഷട്രപതി അവാർഡ് ലഭിച്ച ഫയർ പോഴ്‌സ് ഉദ്യോഗസ്ഥൻ സെബാസ്റ്റ്യൻ, കാർഷിക മേഖലക്ക് നേതൃത്വം നൽകുന്ന ബാലൻ കുടൽകടവ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

Advertisement

Related News