ബത്തേരി:കേരള സർക്കാരിന്റെ തൂഫാൻ 2026 - ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായിഅസംപ്ഷൻ എ യു പി സ്കൂളിലെ വിദ്യാർഥികളും, അധ്യാപകരും, രക്ഷിതാക്കളും ചേർന്ന് ലഹരിക്കെതിരെ വിവിധ പ്രവർത്തനങ്ങൾ ആരംഭിച്ചു.
സാർദ്ധം -2026 എന്ന പേരിൽ സുൽത്താൻബത്തേരി പഴയ ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനം സുൽത്താൻ ബത്തേരി എക്സൈസ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ രാജേഷ് എം നിർവഹിച്ചു. സുൽത്താൻബത്തേരി പോലീസ് ഓഫീസർ അഖിൽ മുഖ്യ സന്ദേശം നൽകി.ലഹരിയിലേക്ക് ഒഴുകി തീരാനുള്ളതല്ല പുതു തലമുറ എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
തൂഫാൻ 2026 ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഒരു പരിപാടിയല്ല മറിച്ച് ഞങ്ങളുടെ ഉത്തരവാദിത്വമാണ് എന്ന് തെളിയിക്കുന്ന, ലഹരി വിരുദ്ധ ഗാനം, നൃത്തം,ഫ്ലാഷ് മോബ്, കവിത, പ്രസംഗം... തുടങ്ങി ഒട്ടേറെ പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
ഹെഡ്മാസ്റ്റർ ഷോജി ജോസഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ലഹരിവിരുദ്ധ കോർഡിനേറ്റർമാരായ ജസ്റ്റിന റ്റി പീറ്റർ, ജെന്നി കെ എൽ,ഷീബ ഫ്രാൻസിസ് അദ്ധ്യാപകരായ ലിബിൻ, അമൽ ബെന്നി, സി.പ്രിയ തോമസ്, പി ടി എ പ്രസിഡന്റ് ആന്റോ,സ്കൂൾ ലീഡർ പി എസ് ഫൈഹ എന്നിവർ സംസാരിച്ചു.

