കോണ്‍ഗ്രസ് മതേതര കൂട്ടായ്മയും പ്രതിഷേധമാര്‍ച്ചും സംഘടിപ്പിച്ചു

Advertisement
Featured Image


സുല്‍ത്താന്‍ബത്തേരി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത വേദിയില്‍ ശ്രീരാം സേനയുടെ നേതൃത്വത്തിലുള്ള സംഘപരിവാറുകാര്‍ ഗംഗാജലം കൊണ്ട് ശുദ്ധീകരണയജ്ഞം നടത്തിയത് ദളിത് സമൂഹത്തോടുള്ള അവരുടെ കാഴ്ചപ്പാടിന്റെയും ജാതിവിവേചനത്തിന്റെ പ്രതിഫലനമാണെന്ന് ചൂണ്ടിക്കാട്ടി ഡി സി സിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ബത്തേരിയില്‍ മതേതര കൂട്ടായ്മയും പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ബത്തേരി കോട്ടക്കുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഗാന്ധി ജംങ്ഷനിലെ മഹാത്മജിയുടെ പ്രതിമക്ക് മുമ്പില്‍ സമാപിച്ചു. തുടര്‍ന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് മതേതരകൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഹല്‍ദ്വാനിയില്‍ നടന്നത് ദളിത് സമൂഹത്തോടുള്ള ബി ജെ പിയുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ്, എം എല്‍ എമാരായ ഐ സി ബാലകൃഷ്ണന്‍, ഉഷാവിജയന്‍, എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍, പി പി ആലി, കെ ഇ വിനയന്‍, കെ കെ വിശ്വനാഥന്‍മാസ്റ്റര്‍, എച്ച് ബി പ്രദീപ്മാസ്റ്റര്‍, വി എ മജീദ്, ഡി പി രാജശേഖരന്‍, അഡ്വ. പി ഡി സജി, എന്‍ സി കൃഷ്ണകുമാര്‍, എന്‍ യു ഉലഹന്നാന്‍, ബിനു തോമസ്, ബീന ജോസ്, ഒ വി അപ്പച്ചന്‍, സംഷാദ് മരക്കാര്‍, നജീബ് കരണി, ഉമ്മര്‍ കുണ്ടാട്ടില്‍, ബി സുരേഷ്ബാബു, പോള്‍സണ്‍ കൂവക്കല്‍, പ്രസന്ന, ജിനി തോമസ്, അമല്‍ജോയി തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement

Related News