ലഹരിവിരുദ്ധ ബോധവത്കരണ പ്രസംഗ മത്സരം സംഘടിപ്പിച്ചു.

Advertisement
Featured Image

കൽപ്പറ്റ: എൻ.എം.എസ്.എം ഗവ. കോളേജിലെ ലഹരിവിരുദ്ധ സെല്ലും എക്സൈസ് വകുപ്പും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി കോളേജ് തല പ്രസംഗ മത്സരം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സുബിൻ പി. ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.

എക്സൈസ് വകുപ്പിലെ പ്രിവന്റീവ് ഓഫീസർ പി ആര് ജിനോഷ് പരിപാടിയിൽ പങ്കെടുത്ത് വിദ്യാർഥികളെ അഭിസംബോധന ചെയ്തു. യുവതലമുറയിൽ ലഹരി ഉപയോഗം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ലഹരിക്കെതിരായ ബോധവത്കരണത്തിൽ വിദ്യാർഥികൾക്ക് വഹിക്കാനാകുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ലഹരിവിരുദ്ധ സെൽ കോ-ഓർഡിനേറ്റർ ശിഖ എൻ. അധ്യക്ഷത വഹിച്ചു. പ്രസംഗ മത്സരത്തിൽ അസിൻ പി. ജോയ് (ഒന്നാം വർഷ ബി.എ. ഹിസ്റ്ററി) ഒന്നാം സ്ഥാനവും ലാമിയ ഷിൻഷ (രണ്ടാം വർഷ ബി.എ. മാസ് കമ്മ്യൂണിക്കേഷൻ) രണ്ടാം സ്ഥാനവും ആദി നാരായണൻ (രണ്ടാം വർഷ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്) മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനം നേടിയ അസിൻ പി. ജോയ് ജില്ലാതല മത്സരത്തിൽ കോളേജിനെ പ്രതിനിധീകരിക്കും. യൂണിയൻ ജോയിൻ്റ് സെക്രട്ടറി 

ഫാത്തിമ ഹർഷ നന്ദി രേഖപ്പെടുത്തി.

Advertisement

Related News