‘എല്ലാം ഒരു സ്വപ്‌നം പോലെ’; ലോകകപ്പിലെ താരമായ ശേഷമുള്ള സഞ്ജു സാംസണിന്റെ പ്രതികരണം

തിരുവനന്തപുരം :ടി 20 ലോകകപ്പ് ത്തരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പ്രതികരണവുമായി മലയാളി താരം സഞ്ജു സാംസൺ. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നുവെന്നും ഒരുപാട് സന്തോഷവും നന്ദിയുമുണ്ടെന്നും സഞ്ജു പറഞ്ഞു.
‘വാക്കുകള്‍ കിട്ടുന്നില്ല, വികാരങ്ങള്‍ അടക്കാനാവുന്നില്ല. സത്യം പറഞ്ഞാല്‍, ഇത് ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണ്. ഞാന്‍ കളിക്കാതിരുന്ന 2024 ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നപ്പോള്‍ മുതല്‍ ആഗ്രഹിച്ചതിാണിത്. അതിനായി കഠിനാധ്വാനം ചെയ്തു. ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ചതും ഇതുതന്നെയായിരുന്നു. ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം ഞാന്‍ ആകെ തകര്‍ന്നുപോയിരുന്നു, എന്റെ സ്വപ്നങ്ങളെല്ലാം തരിപ്പണമായിരുന്നു. ഇനി എന്ത് ചെയ്യുമെന്ന് ഞാന്‍ ആലോചിച്ചു. പക്ഷേ ദൈവത്തിന് മറ്റ് ചില പദ്ധതികളുണ്ടായിരുന്നു.’ സഞ്ജു കൂട്ടിച്ചേർത്തു.

ഫൈനലിലും വെടിക്കെട്ട് പ്രകടനം നടത്തിയതോടെയാണ് സഞ്ജു ടൂർണമെന്റ് താരമാകുന്നത്. ടി20 ലോകകപ്പ് റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് സഞ്ജു. അഞ്ച് ഇന്നിംഗ്‌സുകള്‍ മാത്രം കളിച്ച സഞ്ജു 80.25 ശരാശരിയില്‍ 321 റണ്‍സാണ് നേടിയത്. 199.37 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.
മൂന്ന് അര്‍ധ സെഞ്ച്വറികൾ നേടിയ സഞ്ജു 24 സിക്‌സും നേടി. സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താവാതെ 97 റണ്‍സ് നേടിയ സഞ്ജു സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റണ്‍സ് അടിച്ചെടുത്തു. ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 46 പന്തില്‍ 89 റണ്‍സും സഞ്ജു അടിച്ചെടുത്തിരുന്നു.

കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം

കോട്ടത്തറ ഗ്രാമപഞ്ചായത്തിൽ  ജെൻഡർ റിസോഴ്സ് സെൻ്ററിലേക്ക് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറെ നിയമിക്കുന്നു. സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, വിമൺ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ  ഒന്നിൽ ബിരുദാനന്തര ബിരുദമുള്ള വനിതകൾക്ക് അപേക്ഷിക്കാം. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പരിധിയിൽ

കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു;മരിച്ചത് കോഴിക്കോട് സ്വദേശിയും അതിഥി തൊഴിലാളിയും

കൂളിവയൽ: മാനന്തവാടി പനമരം റൂട്ടിൽ കൂളിവയലിന് സമീപം കെഎസ് ആർടിസി ബസ്സിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടവരിൽ ഒരാളെ തിരിച്ചറിഞ്ഞു. കോടഞ്ചേരി കല്ലന്തറമേട് വെള്ളാങ്കൽ മത്തായി എൽസി ദമ്പതികളുടെ മകൻ രഞ്ജു മാത്യു (38) വാണ്

വെറ്ററിനറി ഡോക്ടര്‍ നിയമനം.

ജില്ലാ മൃഗസംരക്ഷണ വകുപ്പ് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി ബിരുദം, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ്, അംഗീകൃത തിരിച്ചറിയല്‍

നിയമസഭ തെരഞ്ഞെടുപ്പ്:ജില്ലയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന എക്‌സൈസ് കണ്ട്രോൾ റൂം ആരംഭിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ എക്‌സൈസ് വകുപ്പ്  പ്രേത്യേക എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടത്തും. പൊതുജനങ്ങൾക് പരാതികൾ അറിയിക്കുന്നതിനായി വയനാട് എക്‌സൈസ് ആസ്ഥാനത്തു 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. മദ്യം മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട

വാണിജ്യ കെട്ടിടങ്ങള്‍ക്ക് ധനസഹായം:വിവരശേഖരണ അദാലത്ത് നാളെ

മുണ്ടക്കൈ–ചൂരല്‍മല  ദുരന്തത്തില്‍ നാശനഷ്ടം സംഭവിച്ച വാണിജ്യ കെട്ടിടങ്ങള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി വിവരശേഖരണ അദാലത്ത് നാളെ (മാര്‍ച്ച് 10) രാവിലെ 10 മുതല്‍ കളക്ടറേറ്റ് ആസൂത്രണ ഭവൻ എ. പി. ജെ ഹാളിൽ സംഘടിപ്പിക്കും. ദുരന്തബാധിതരായ വാണിജ്യ

എൺപതിന്റെ നിറവിലെത്തിയ അമ്മമാർക്ക് എം.സി.എ. യുടെ സ്നേഹാദരം

ചീരാൽ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിലെ അൽമായ പ്രസ്ഥാനമായ മലങ്കര കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷ ത്തിന്റെ ഭാഗമായി എൺപതു വയസ് കഴിഞ്ഞ അമ്മമാരെ ആദരിച്ചു.യൂണിറ്റ് വൈദിക ഉപദേഷ്ടാവ് ഫാ.മാത്യു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.