സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ ട്രെയിനിങ് സെന്ററില്‍ പാലിയേറ്റീവ് നഴ്സിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. ജനറല്‍ നഴ്സിങ്/ ബി.എസ്.സി നഴ്സിങ് ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. കേരള നഴ്സസ് ആന്റ് മിഡ് വൈഫ്സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായം 40നു താഴെ. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ സഹിതം secondarypalliativebathery@gmail.com എന്ന ഇ-മെയിലില്‍ മെയ് 20നകം അപേക്ഷിക്കണം. ഫോണ്‍: 9778369162, 6282197908.

