വാരാമ്പറ്റ ഗവ ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ്, എച്ച്.എസ്.ടി ഹിന്ദി, ഡ്രോയിങ് ടീച്ചര്‍ (എച്ച്.എസ്), ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി (യു.പി), ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് (യു.പി) തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എച്ച്.എസ്.ടി ഇംഗ്ലീഷ്, എച്ച്.എസ്.ടി ഹിന്ദി, ഡ്രോയിങ് ടീച്ചര്‍ (എച്ച്.എസ്) തസ്തികകളിലേക്കുള്ള അഭിമുഖം മെയ് 29ന് രാവിലെ 10നും ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി (യു.പി), ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബി (യു.പി) തസ്തികയിലേക്കുള്ള അഭിമുഖം രാവിലെ 11നും നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം എത്തണം. ഫോണ്‍: 9946460651

