ഇ.പി.എഫ്.ഒ പെന്‍ഷന്‍കാര്‍ക്ക് ഇന്ത്യ പോസ്റ്റ് പെയ്‌മെന്റസ് ബാങ്കിന്റെ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് (ജീവന്‍ പ്രമാണ്‍) സേവനം സൗജന്യമായി ലഭിക്കും. ഇ.പി.എഫ്.ഒ, ടെലികോം പെന്‍ഷന്‍കാര്‍ക്കാണ് സേവനം സൗജന്യമായി ലഭ്യമാവുക. എല്ലാ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളിലും തെരഞ്ഞെടുക്കപ്പെട്ട ഹെഡ്/സബ് പോസ്റ്റ് ഓഫീസുകളിലും ഈ സേവനം ലഭിക്കും. കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കും സൈനിക പെന്‍ഷന്‍കാര്‍ക്കും ഈ സേവനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 70 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും കിടപ്പുരോഗികള്‍ക്കും തങ്ങളുടെ പ്രദേശത്തെ പോസ്റ്റ്മാന്‍ അല്ലെങ്കില്‍ ഗ്രാമീണ്‍ ഡാക് സേവക് വഴി വീട്ടിലിരുന്നുതന്നെ സേവനം പ്രയോജനപ്പെടുത്താം. ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, പി.പി.ഒ നമ്പര്‍, പെന്‍ഷന്‍ വരുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ കൈവശം വെക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഫോണില്‍ എസ്.എം.എസ് ലഭിക്കും. തുടര്‍ന്ന് ജീവന്‍ പ്രമാണ്‍ വെബ്‌സൈറ്റ് വഴി സര്‍ട്ടിഫിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാം. ഫോണ്‍:033-22029000

