പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പിണങ്ങോട് പ്രീ മെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് നൈറ്റ് ഡ്രസ്സ്, യൂണിഫോം എന്നിവ വിതരണം ചെയ്യാന്‍ തയ്യാറുള്ള സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ അധികം ആവശ്യപ്പെടുന്ന ക്വട്ടേഷനുകള്‍ നിരസിക്കും. സര്‍ക്കാര്‍ നിരക്കും കൂടുതല്‍ വിവരങ്ങളും കല്‍പ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, ട്രൈബല്‍ ഹോസ്റ്റല്‍ എന്നിവടങ്ങളില്‍ നിന്നും ലഭിക്കും. ജൂണ്‍ 18 ന് ഉച്ചയ്ക്ക് 2 വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. അന്നേ ദിവസം 3 ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 04936 288233.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍