'അഴിമതി കണ്ടാല്‍ ജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാം'; പ്രൊജക്ട് സീറോ കര്‍മപദ്ധതിയുമായി ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം: പ്രൊജക്ട് സീറോ കര്‍മപദ്ധതി ആരംഭിച്ച് ആഭ്യന്തര വകുപ്പ്. കേരളത്തെ മുഴുവനായും അഴിമതി മുക്തമാക്കുക ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ജനങ്ങളുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും അഴിമതി കണ്ടാല്‍ ജനങ്ങള്‍ക്ക് ഇനി മുതല്‍ നേരിട്ടറിയിക്കാമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. അഴിമതിക്കാരായ ഒരു ഉദ്യോഗസ്ഥരെയും നേതാക്കളെയും വെറുതെ വിടില്ലെന്നും അവരെ വിജിലന്‍സ് നിരീക്ഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു.'അഴിമതി കണ്ടാല്‍ ജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാം. ഒരാളുടെയും വിവരങ്ങള്‍ പുറത്തുപോകില്ല. അഴിമതിക്കാരായ ഒരു ഉദ്യോഗസ്ഥരെയും നേതാക്കളെയും വെറുതെ വിടില്ല. അവരെ വിജിലന്‍സ് നിരീക്ഷിക്കും. പരിപൂര്‍ണമായും ജനങ്ങള്‍ക്ക് സേവനങ്ങള്‍ എത്തുക എന്നതാണ് ലക്ഷ്യം. പാവപ്പെട്ടവന് പണം കൊടുക്കാതെ ആവശ്യങ്ങള്‍ നേടിയെടുക്കാനാവണം. പണം കൊടുത്ത് കാര്യം നടത്തുന്ന നിലപാട് ഉപേക്ഷിക്കണം. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത് ആനുകൂല്യങ്ങളല്ല. അവകാശമാണ്. ജനങ്ങളുടെ സഹായമുണ്ടെങ്കില്‍ പദ്ധതി വിപ്ലവമാകും. അഴിമതി കൂടുതല്‍ ഡിജിറ്റല്‍ മാര്‍ഗം വഴിയാണ്. ഡിജിറ്റല്‍ അഴിമതിയെയും ഫലപ്രദമായി നേരിടാനുളള പദ്ധതിയാണിത്. അഴിമതി തടയാനുളള കാര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കും. ജനങ്ങളില്‍ അവബോധമുണ്ടാക്കും. അഴിമതിയെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാനാണ് പരിശ്രമം'; രമേശ് ചെന്നിത്തല പറഞ്ഞു.
ബലാത്സംഗകേസിൽ എൽദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു; കൂറുമാറിയത് പരാതിക്കാരിയടക്കം 4 സാക്ഷികൾ
ബലാത്സംഗ കേസിൽ പെരുമ്പാവൂർ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു. പരാതിക്കാരി ഉൾപ്പെടെ 4 സാക്ഷികൾ കൂറുമാറിയിരുന്നു. നെയ്യാറ്റിൻകര കോടതിയാണ് ഉത്തരവ് പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. എൽദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ല എന്ന് പരാതിക്കാരി മൊഴി മാറ്റിയിരുന്നു.
വീണ്ടും ഹാന്റാ വൈറസ് സ്ഥിരീകരിച്ചു; കപ്പലില്‍നിന്നൊഴിപ്പിച്ച് ക്വാറന്റീനിലുള്ള യാത്രക്കാരന്‍ പോസിറ്റീവ്!
ഹാന്റ വൈറസ് ബാധയുണ്ടായ കപ്പലില്‍ നിന്ന് ഒഴിപ്പിച്ച് ആശുപത്രിയില്‍ ക്വാറന്റീനില്‍ കഴിയുന്ന സ്പാനിഷ് പൗരന് രോഗബാധ സ്ഥിരീകരിച്ചു. ഹാന്റ വൈറസ് ബാധയുണ്ടായ എംവി ഹോണ്ടിയസ് എന്ന വിനോദസഞ്ചാര കപ്പലില്‍നിന്ന് രക്ഷപ്പെടുത്തി മാഡ്രിഡിലെ ഒരു ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇയാള്‍ പരിശോധനയില്‍ പോസിറ്റീവ് ആയതായി സ്പാനിഷ് ആരോഗ്യ മന്ത്രാലയം അറിയിച്ചുകപ്പലിലുണ്ടായിരുന്ന 14 സ്‌പെയിന്‍ സ്വദേശികളില്‍ ഒരാളാണ് ഈ രോഗി. ഇവര്‍ മെയ് 10 മുതല്‍ മാഡ്രിഡിലെ ഗോമസ് ഉല്ല സെന്‍ട്രല്‍ ഡിഫന്‍സ് ഹോസ്പിറ്റലില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ആളാണ് ഈ രോഗിയെന്നാണ് കരുതുന്നത്. രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന്, ഈ രോഗിയെ ആശുപത്രിയിലെ ഹൈ-ലെവല്‍ ഐസൊലേഷന്‍ യൂണിറ്റിലേക്ക് മാറ്റി. കപ്പലിലുണ്ടായിരുന്നവരില്‍ രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ സ്‌പെയിന്‍ സ്വദേശിയാണ് ഈ രോഗി.
ഗൂഡല്ലൂരിൽ വീണ്ടും കാട്ടാനയാക്രമണം; വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14കാരന് ദാരുണാന്ത്യം; കനത്ത ഭീതിയിൽ ജനങ്ങൾ
ഗൂഡല്ലൂർ: തമിഴ്‌നാട് ഗൂഡല്ലൂരിൽ കാട്ടാനയുടെ ക്രൂരമായ ആക്രമണത്തിൽ 14 വയസ്സുകാരൻ കൊല്ലപ്പെട്ടു. ഗൂഡല്ലൂർക്കട സ്വദേശി ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരിച്ചത് (Gudalur wild elephant attack Mishab killed). ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് എട്ടുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. ഗൂഡല്ലൂർ ടൗണിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നു വരുന്നതിനിടെയാണ് മിസ്ഹബ് അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആന കൗമാരക്കാരനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിസ്ഹബ് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു.ഗൂഡല്ലൂർ മേഖലയിൽ വന്യജീവി ആക്രമണങ്ങൾ തടയുന്നതിൽ വനംവകുപ്പ് പരാജയപ്പെടുന്നു എന്നാരോപിച്ച് പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്. വെറും നാല് ദിവസം മുൻപാണ് ഇതേ മേഖലയിൽ മറ്റൊരു ആദിവാസി സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ആ ആഘാതം മാറും മുൻപാണ് ഇപ്പോൾ ഒരു വിദ്യാർത്ഥിയുടെ ജീവൻ കൂടി പൊലിഞ്ഞിരിക്കുന്നത്.ഗൂഡല്ലൂർ ടൗണിന് പുറമെ സമീപ പ്രദേശങ്ങളായ ഒവാലി, മസിനഗുഡി തുടങ്ങിയ മലയോര മേഖലകളിൽ കഴിഞ്ഞ കുറേ നാളുകളായി കാട്ടാനകളുടെ വൻ സാന്നിധ്യവും നിരന്തരമായ ആക്രമണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.മേഖലയിലെ തേയില-കാപ്പി തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, പുലർച്ചെയും രാത്രിയും യാത്ര ചെയ്യുന്ന സാധാരണക്കാർ, പ്രായമായവർ എന്നിവരാണ് കാട്ടാനകളുടെ പ്രധാന ഇരകളാകുന്നത്.മിസ്ഹബിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഗൂഡല്ലൂർ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
അധ്യാപക നിയമനം
വാരാമ്പറ്റ ഗവ ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ്, എച്ച്.എസ്.ടി ഹിന്ദി, ഡ്രോയിങ് ടീച്ചര്‍ (എച്ച്.എസ്), ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി (യു.പി), ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് (യു.പി) തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എച്ച്.എസ്.ടി ഇംഗ്ലീഷ്, എച്ച്.എസ്.ടി ഹിന്ദി, ഡ്രോയിങ് ടീച്ചര്‍ (എച്ച്.എസ്) തസ്തികകളിലേക്കുള്ള അഭിമുഖം മെയ് 29ന് രാവിലെ 10നും ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി (യു.പി), ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബി (യു.പി) തസ്തികയിലേക്കുള്ള അഭിമുഖം രാവിലെ 11നും നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം എത്തണം. ഫോണ്‍: 9946460651
ശ്രേയസ് വാർഷിക പൊതുയോഗം നടത്തി.
ബഡേരി യൂണിറ്റിന്റെ വാർഷിക പൊതുയോഗം അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അബു ഉദ് ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ അധ്യക്ഷത വഹിച്ചു.വാർഷിക റിപ്പോർട്ട് "എസ്പരൻസാ" ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.പ്രകാശനം ചെയ്തു.വാർഷിക റിപ്പോർട്ടിന്റെ ഡിജിറ്റൽ പ്രസന്റേഷൻ നടന്നു.യൂണിറ്റ് പ്രസിഡന്റ് തങ്കച്ചൻ,സി ഡി ഒ ബിന്ദു വിൽസൺ,പി. പി.സ്കറിയ,എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹ വിരുന്നോടെ സമാപിച്ചു.
അധ്യാപക നിയമനം
വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗം വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എഫ്.ടി.സി.പി, നോണ്‍- വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഇ.ഡി തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, എംപ്ലോയ്മെന്റ് കാര്‍ഡ് എന്നിവ സഹിതം മെയ് 29ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04936 236690
അധ്യാപക നിയമനം
വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗം വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എഫ്.ടി.സി.പി, നോണ്‍- വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഇ.ഡി തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, എംപ്ലോയ്മെന്റ് കാര്‍ഡ് എന്നിവ സഹിതം മെയ് 29ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04936 236690
അധ്യാപക നിയമനം
വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗം വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എഫ്.ടി.സി.പി, നോണ്‍- വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഇ.ഡി തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, എംപ്ലോയ്മെന്റ് കാര്‍ഡ് എന്നിവ സഹിതം മെയ് 29ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04936 236690
ഏകലവ്യ എം.ആര്‍.എസില്‍ നിയമനം
പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യന്‍ സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ലൈബ്രേറിയന്‍ നിയമനങ്ങള്‍ നടത്തുന്നു. കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, പി.ജി.ഡി.സി.എ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയാണ് കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ആവശ്യം. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ദേശീയ നഴ്‌സിംഗ് കൗണ്‍സില്‍/ കേരള നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫ് കൗണ്‍സില്‍ നല്‍കുന്ന ഓക്‌സിലറി നേഴ്‌സ് ആന്‍ഡ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റോ തത്തുല്യ യോഗ്യതയോ ആണ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയിലേക്ക് ആവശ്യം. ലൈബ്രറി സയന്‍സില്‍ ബിരുദമോ തത്തുല്യ യോഗ്യതോയാണ് ലൈബ്രേറിയന്‍ തസ്തികയിലേക്കുള്ള യോഗ്യത. പ്രവര്‍ത്തിപരിചയവും, ഇംഗ്ലീഷ്/ഹിന്ദി ഭാഷകളില്‍ ആശയ വിനിമയം നടത്താനുള്ള കഴിവും അഭികാമ്യം. പ്രായപരിധി 18നും 40നുമിടയില്‍. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും, ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കുള്ള അഭിമുഖം ജൂണ്‍ രണ്ടിന് രാവിലെ 10.30നും, ലൈബ്രേറിയന്‍ തസ്തികയിലേക്കുള്ള അഭിമുഖം രാവിലെ 11.30നും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയിലേക്കുള്ള അഭിമുഖം ഉച്ചക്ക് 12.30നും സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജാതി, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലുമായി വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04936 296095
പി.എം കിഡ്സ് സ്കോളർഷിപ്പ് നേടി ആഗ്നേയ് കെ.ബി
സുൽത്താൻബത്തേരി അസംപ്ഷൻ യുപി സ്കൂൾ വിദ്യാർഥിയാണ് ആഗ്നേയ്. കോഴിക്കോട് കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ കെ.ബോബിഷിന്റെയും പുറ്റാട് എൽപി സ്കൂൾ അധ്യാപിക കെ.എസ് ശ്യാമിലിയുടെയും മകനാണ്.
ചാഞ്ചാടിയാടീ... സ്വര്‍ണവിലയിൽ ഇന്ന് ഇടിവ്, ഇറക്കുമതി ചുങ്കം കൂട്ടിയപ്പോഴുള്ള വര്‍ധനവിൽ നിന്ന് വില താഴേക്ക് തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ വിലയിൽ നേരിയ വര്‍ധന രേഖപ്പെടുത്തിയെങ്കിൽ ഇന്ന് നേരിയ ഇടിവാണ്രെഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്നേക്ക് 45 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 1 പവൻ സ്വർണത്തിന് 1,16, 520 രൂപയാണ് ഇന്നത്തെ വില. ഇന്ത്യയിൽ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് വില 10,200 രൂപയോളം വിലവർധിച്ചിരുന്നു. അന്നാണ് ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വര്‍ണ വില 1,23,120 ആയി രേഖപ്പെടുത്തിയത്. ശേഷം ഇടിഞ്ഞ വില തുടര്‍ച്ചയായി ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.കേന്ദ്രസർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെതിരെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം 6 ശതമാനത്തി നിന്നും 15 ശതമാനം ആയി വർദ്ധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വർദ്ധിക്കുന്നതിന് ഇത് കാരണമാകുമെന്നാണ് ആരോപണം. നേരത്തെ 15 ശതമാനം ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോഴാണ് ഇന്ത്യയിലേക്ക് ആയിരം ടൺ സ്വർണം ഇറക്കുമതി ചെയ്തത്. 6 ശതമാനം ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോൾ 800 ടണ്ണിൽ താഴെയാണ് ഇറക്കുമതിയെന്നും കെജിഎസ്എംഎ (KGSMA) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ നാസർ, പ്രസിഡന്റ് കെ.സുരേന്ദ്രൻ, ട്രഷറർ കൃഷ്ണദാസ്. സി.വി എന്നിവർ പറഞ്ഞു.
ഇ.പി.എഫ് പെന്‍ഷന്‍കാര്‍ക്ക് സൗജന്യമായി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്
ഇ.പി.എഫ്.ഒ പെന്‍ഷന്‍കാര്‍ക്ക് ഇന്ത്യ പോസ്റ്റ് പെയ്‌മെന്റസ് ബാങ്കിന്റെ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് (ജീവന്‍ പ്രമാണ്‍) സേവനം സൗജന്യമായി ലഭിക്കും. ഇ.പി.എഫ്.ഒ, ടെലികോം പെന്‍ഷന്‍കാര്‍ക്കാണ് സേവനം സൗജന്യമായി ലഭ്യമാവുക. എല്ലാ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളിലും തെരഞ്ഞെടുക്കപ്പെട്ട ഹെഡ്/സബ് പോസ്റ്റ് ഓഫീസുകളിലും ഈ സേവനം ലഭിക്കും. കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കും സൈനിക പെന്‍ഷന്‍കാര്‍ക്കും ഈ സേവനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 70 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും കിടപ്പുരോഗികള്‍ക്കും തങ്ങളുടെ പ്രദേശത്തെ പോസ്റ്റ്മാന്‍ അല്ലെങ്കില്‍ ഗ്രാമീണ്‍ ഡാക് സേവക് വഴി വീട്ടിലിരുന്നുതന്നെ സേവനം പ്രയോജനപ്പെടുത്താം. ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, പി.പി.ഒ നമ്പര്‍, പെന്‍ഷന്‍ വരുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ കൈവശം വെക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഫോണില്‍ എസ്.എം.എസ് ലഭിക്കും. തുടര്‍ന്ന് ജീവന്‍ പ്രമാണ്‍ വെബ്‌സൈറ്റ് വഴി സര്‍ട്ടിഫിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാം. ഫോണ്‍:033-22029000
അപേക്ഷ ക്ഷണിച്ചു
കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ആറ്, എട്ട്, പത്ത് ക്ലാസുകളിലെക്കും ഹയര്‍ സെക്കന്‍ഡറി വിഭാഗം രണ്ടാം വര്‍ഷ ഹ്യുമാനിറ്റിസ്, സയന്‍സ് വിഭാഗത്തിലേക്കും ഒഴുവുള്ള സീറ്റുകളിലേക്ക് അര്‍ഹരായ പട്ടികവര്‍ഗ വിഭാഗത്തിലുള്ള പെണ്‍കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവര്‍ മലയാളം രണ്ടാം ഭാഷയായി പഠിച്ചവരും ഒന്നാം വര്‍ഷ കോഴ്‌സ് പൂര്‍ത്തിയാക്കി പരീക്ഷ എഴുതിയവരുമായിരിക്കണം. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം ജൂണ്‍ രണ്ടിന് രാവിലെ 10ന് സ്‌കൂളില്‍ എത്തണം. ഫോണ്‍: 04936 284818.
രണ്ടാഴ്‌ചക്കിടെ നാലാമത്തെ വർധനവ്, സിഎൻജിക്ക് കിലോയ്ക്ക് 2 രൂപ കൂട്ടി; ഇന്ധനവില വർധനവിൽ നട്ടംതിരിഞ്ഞ് ഓട്ടോ ടാക്‌സി തൊഴിലാളികൾ
രാജ്യതലസ്ഥാനത്ത് സിഎൻജി വിലയിൽ വീണ്ടും വർദ്ധനവ്. കിലോഗ്രാമിന് 2 രൂപയാണ് ഇന്ന് വർദ്ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ സിഎൻജി വിലയിൽ വരുത്തുന്ന നാലാമത്തെ വർധനവാണിത്. ഇതോടെ ദില്ലിയിൽ ഒരു കിലോ സിഎൻജിയുടെ വില 83.09 രൂപയായി ഉയർന്നു. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ വില 91.70 രൂപയായും സിഎൻജി വില ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ പ്രകൃതിവാതകത്തിനുണ്ടായ വിലവർദ്ധനവും ഇറക്കുമതി ചെലവ് കൂടിയതുമാണ് വില കൂട്ടാൻ കാരണമെന്ന് കമ്പനികൾ വ്യക്തമാക്കുന്നു.മെയ് 15-ന് 2 രൂപയും, മെയ് 17-ന് ഒരു രൂപയും, മെയ് 23-ന് വീണ്ടും ഒരു രൂപയും വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും 2 രൂപ വർദ്ധിപ്പിച്ചിരിക്കുന്നത്. തുടർച്ചയായുണ്ടാകുന്ന ഈ വിലവർദ്ധനവ് സാധാരണക്കാരെയും ഓട്ടോ-ടാക്സി ഡ്രൈവർമാരെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്ധനവില വർദ്ധനവിനെതിരെ ഡൽഹിയിൽ വിവിധ ട്രാൻസ്പോർട്ട് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. സിഎൻജി വില ഉയരുന്ന സാഹചര്യത്തിൽ ഓട്ടോ-ടാക്സി നിരക്കുകൾ പരിഷ്കരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പെട്രോൾ, ഡീസൽ വിലകളും രാജ്യത്തുടനീളം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സിഎൻജി ഉപഭോക്താക്കൾക്കും ഈ അധികഭാരം നേരിടേണ്ടി വരുന്നത്.
തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ജൂണില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് യോഗ്യത. ആറ് മാസം ദൈര്‍ഘ്യമുള്ള റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, 10 മാസത്തെ ഇലക്ട്രിക്കല്‍ വയറിങ് ആന്റ് സര്‍വ്വീസിങ് എന്നീ കോഴ്‌സുകള്‍ക്ക് പുറമെ മിതമായ നിരക്കില്‍ ഡ്രൈവിങ് പരിശീലനം നല്‍കി ലൈസന്‍സ് കരസ്ഥമാക്കുകയും ചെയ്യാം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റും ലഭിക്കും. ഫോണ്‍: 9744134901, 9847699720
കൂടിക്കാഴ്ച്ച മാറ്റി
അമ്പലവയല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ താത്കാലിക ക്ലാര്‍ക്ക് നിയമനത്തിന് മെയ് 28 നടത്താനിരുന്ന കൂടിക്കാഴ്ച മെയ് 29 ലേക്ക് മാറ്റിവെച്ചു. ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 11 മണിക്ക് ബാങ്ക് ഓഫീസില്‍ എത്തണം.
പ്ലസ് ടു പരീക്ഷാഫലം ഇന്ന്; മന്ത്രി എന്‍ ഷംസുദ്ദീൻ പ്രഖ്യാപിക്കും, വിവിധ വെബ്സൈറ്റുകളിലൂടെ ഫലമറിയാം
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തുക. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഫലത്തിനൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും അറിയാനാകും. വിവിധ വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയും ഫലം ലഭ്യമാകും.ഈ വെബ്സൈറ്റുകൾ വഴി ഫലമറിയാംnammudekeralam.kerala.gov.inwww.results.hse.kerala.gov.in www.prd.kerala.gov.inresults.kerala.gov.inresults.digilocker.gov.in
കാട്ടാന ആക്രമണം യുവതിക്ക് ദാരുണാന്ത്യം
മേപ്പാടി: മേപ്പാടി ചൂരൽമല റൂട്ടിൽ കള്ളാടിക്ക് സമീപം സ്‌കൂട്ടർ യാത്രികരായ ദമ്പതികൾക്ക് നേരെകാട്ടാനയുടെ ആക്രമണം. സംഭവത്തിൽ പുത്തുമല കാശ്മീർ സ്വദേശിനി ജെസ്സി (46) മരണപ്പെട്ടു. ഇന്ന് രാവിലെ ആറ് മണിയോടെ ഭർത്താവ് ഷാജിയോടൊപ്പംസ്‌കൂട്ടറിൽ സഞ്ചരിക്കവേ കാട്ടാന ആക്രമിക്കുകയായിരുന്നു. ഷാജിക്കും പരിക്കുണ്ട്. ഷാജി മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാ ണ്. റോഡ് മുറിച്ച് കടക്കുകയായിരുന്ന കാട്ടാനയുടെ മുന്നിൽ ഇരുവരും പെടുകയായിരുന്നു.സ്കൂട്ടർ ഉപേക്ഷിച്ച് രക്ഷപ്പെടാനുള്ള ശ്രമ ത്തിനിടെ ജെസ്സിയെ കാട്ടാന ആക്രമിക്കുകയായിരുന്നു.സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
റോഡ് പ്രവൃത്തികള്‍ക്ക് 1.80 കോടി രൂപയുടെ ഭരണാനുമതി
ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ റോഡ് പ്രവൃത്തികള്‍ക്കായി 1.80 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.✨✨✨✨✨✨നൂല്‍പ്പുഴ പഞ്ചായത്തിലെ നായ്ക്കട്ടി- മാതമംഗലം പുളിമരം കവല റോഡ് ടാറിംഗിന് 20 ലക്ഷം രൂപ, കാര്യമ്പാടി പണിയ ഉന്നതി റോഡ് ടാറിംഗിന് 15 ലക്ഷം രൂപ, ചിത്രാലക്കര വയല്‍ വരമ്പ് റോഡ് ഫോര്‍മേഷന് 20 ലക്ഷം രൂപ എന്നിങ്ങനെ ഭരണാനുമതിയായി. ✨✨✨✨✨✨അമ്പലവയല്‍ പഞ്ചായത്തിലെ മേനോന്‍മുക്ക് -കോട്ടൂര്‍ റോഡ് ടാറിംഗിന് 15 ലക്ഷം, കൊട്ടമ്പംകാരച്ചാല്‍ റോഡ് കോണ്‍ക്രീററ്റിന് 15 ലക്ഷം, വടുവന്‍ചാല്‍ മലംകൊല്ലി റോഡ് ടാറിംഗിന് 10 ലക്ഷം, ചെറുവയല്‍ പങ്ങലേരി റോഡ് ടാറിംഗിന് 15 ലക്ഷം, ആനപ്പാറ റേഷന്‍കട ചക്രൂട്ട് വയല്‍ ടാറിംഗ്- കലുങ്ക് നിര്‍മാണത്തിന് 10 ലക്ഷം രൂപയും അനുവദിച്ചു. പൊട്ടന്‍കൊല്ലി -എം സി റേഡ് കോണ്‍ക്രീറ്റിന് 10 ലക്ഷം, കരിമ്പംകുന്ന്- കാവ് റോഡ ്(ചീങ്ങേരി) കോണ്‍ക്രീറ്റിന് 10 ലക്ഷം, പൊട്ടന്‍കൊല്ലി - ചെറുവയല്‍ ഗുപ്തന്‍ റേഡ് കോണ്‍ക്രീറ്റിന് 20 ലക്ഷം രൂപയും മെഴുകുതിരി കമ്പനി കൊട്ടമ്പം റോഡ് സൈഡ് കെട്ടും കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 10 ലക്ഷം രൂപയും അനുവദിച്ചു.✨✨✨✨✨✨പുല്‍പള്ളി പഞ്ചായത്തിലെ ശങ്കുണ്ണികവല ഗാന്ധിനഗര്‍ ഉന്നതി റോഡ് ടാറിംഗിന് 10 ലക്ഷം രൂപ അനുവദിച്ചു.

