കാട്ടാന ആക്രമണം യുവതിക്ക് ദാരുണാന്ത്യം

Advertisement
Featured Image

മേപ്പാടി: മേപ്പാടി ചൂരൽമല റൂട്ടിൽ കള്ളാടിക്ക് സമീപം സ്‌കൂട്ടർ യാത്രികരായ ദമ്പതികൾക്ക് നേരെകാട്ടാനയുടെ ആക്രമണം. സംഭവത്തിൽ പുത്തുമല കാശ്മീർ സ്വദേശിനി ജെസ്സി (46) മരണപ്പെട്ടു. ഇന്ന് രാവിലെ ആറ് മണിയോടെ ഭർത്താവ് ഷാജിയോടൊപ്പംസ്‌കൂട്ടറിൽ സഞ്ചരിക്കവേ കാട്ടാന ആക്രമിക്കുകയായിരുന്നു. ഷാജിക്കും പരിക്കുണ്ട്. ഷാജി മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാ ണ്. റോഡ് മുറിച്ച് കടക്കുകയായിരുന്ന കാട്ടാനയുടെ മുന്നിൽ ഇരുവരും പെടുകയായിരുന്നു.സ്കൂ‌ട്ടർ ഉപേക്ഷിച്ച് രക്ഷപ്പെടാനുള്ള ശ്രമ ത്തിനിടെ ജെസ്സിയെ കാട്ടാന ആക്രമിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Advertisement

Related News