തരിയോട് പ്രീമിയർ ലീഗിൽ യുവൻസ് കവുമന്ദം വിജയിച്ചു

Advertisement
Featured Image

ലോർഡ്സ് ക്രിക്കറ്റ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ അഞ്ചാമത് തരിയോട് പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ ടൂർണമെന്റിൽ സംസ്ക്കാര പടിഞ്ഞാറത്തറയെ പരാജയപ്പെടുത്തി യുവൻസ് കവുമന്ദം വിജയിച്ചു. വിജയികൾക്കുള്ള ട്രോഫികൾ പഞ്ചായത്ത് പ്രസിഡന്റ്‌ സുസി ബാബു, വൈസ് പ്രസിഡന്റ്‌ ഷമീം പാറക്കണ്ടി, കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജിൻസി സണ്ണി, നിതിൻ തോമസ്, ഷാലെറ്റ് മാത്യു എന്നിവർ കൈമാറി. ടൂർണമെന്റിലെ താരവും, ബെസ്റ്റ് ബാറ്ററുമായി അൻസിലിനെയും , ബെസ്റ്റ് ബൗളറായി നിയാസിനെയും , ബെസ്റ്റ് കീപ്പറായി ശ്രീജിത്തിനെയും , എമർജിങ് പ്ലയെറായി സയന്തിനെയും തിരഞ്ഞെടുത്തു.

Advertisement

Related News