റോഡ് പ്രവൃത്തികള്‍ക്ക് 1.80 കോടി രൂപയുടെ ഭരണാനുമതി

Advertisement
Featured Image

ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ റോഡ് പ്രവൃത്തികള്‍ക്കായി 1.80 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.

✨✨✨✨✨✨

നൂല്‍പ്പുഴ പഞ്ചായത്തിലെ നായ്ക്കട്ടി- മാതമംഗലം പുളിമരം കവല റോഡ് ടാറിംഗിന് 20 ലക്ഷം രൂപ, കാര്യമ്പാടി പണിയ ഉന്നതി റോഡ് ടാറിംഗിന് 15 ലക്ഷം രൂപ, ചിത്രാലക്കര വയല്‍ വരമ്പ് റോഡ് ഫോര്‍മേഷന് 20 ലക്ഷം രൂപ എന്നിങ്ങനെ ഭരണാനുമതിയായി. 

✨✨✨✨✨✨

അമ്പലവയല്‍ പഞ്ചായത്തിലെ മേനോന്‍മുക്ക് -കോട്ടൂര്‍ റോഡ് ടാറിംഗിന് 15 ലക്ഷം, കൊട്ടമ്പംകാരച്ചാല്‍ റോഡ് കോണ്‍ക്രീററ്റിന് 15 ലക്ഷം, വടുവന്‍ചാല്‍ മലംകൊല്ലി റോഡ് ടാറിംഗിന് 10 ലക്ഷം, ചെറുവയല്‍ പങ്ങലേരി റോഡ് ടാറിംഗിന് 15 ലക്ഷം, ആനപ്പാറ റേഷന്‍കട ചക്രൂട്ട് വയല്‍ ടാറിംഗ്- കലുങ്ക് നിര്‍മാണത്തിന് 10 ലക്ഷം രൂപയും അനുവദിച്ചു. പൊട്ടന്‍കൊല്ലി -എം സി റേഡ് കോണ്‍ക്രീറ്റിന് 10 ലക്ഷം, കരിമ്പംകുന്ന്- കാവ് റോഡ ്(ചീങ്ങേരി) കോണ്‍ക്രീറ്റിന് 10 ലക്ഷം, പൊട്ടന്‍കൊല്ലി - ചെറുവയല്‍ ഗുപ്തന്‍ റേഡ് കോണ്‍ക്രീറ്റിന് 20 ലക്ഷം രൂപയും 

മെഴുകുതിരി കമ്പനി കൊട്ടമ്പം റോഡ് സൈഡ് കെട്ടും കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 10 ലക്ഷം രൂപയും അനുവദിച്ചു.

✨✨✨✨✨✨

പുല്‍പള്ളി പഞ്ചായത്തിലെ ശങ്കുണ്ണികവല ഗാന്ധിനഗര്‍ ഉന്നതി റോഡ് ടാറിംഗിന് 10 ലക്ഷം രൂപ അനുവദിച്ചു.

Advertisement

Related News