പനമരം: ബലിപെരുന്നാളിനോടനുബന്ധിച്ചു പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു.പ്രധാനാദ്ധ്യാപിക ഷീജ ജെയിംസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നിരവധി കുട്ടികൾ മൈലാഞ്ചിച്ചുവപ്പണിഞ്ഞു.യു.പി വിഭാഗത്തിൽ ശ്രീയ വിനീഷ്,എച്എസ് വിഭാഗത്തിൽ ഇഷ നഷ്വാ ടിപി എന്നിവർ വിജയികളായി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.